Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോഫെപോസ തടവുകാരിയായി അട്ടക്കുളങ്ങര ജയിലിൽ സദാ വായനയുടെ ലോകത്ത്; ശിവശങ്കരന്റെ അറസ്റ്റ് ഉൾപ്പടെ അറിഞ്ഞത് റേഡിയോ വാർത്തകളിലൂടെ; ടിവി കാണാൻ താത്പര്യമില്ലാത്ത സ്വപ്‌ന പത്രവായനയിൽ സദാ സമയവും; കൂട്ടിനുള്ളതുകൊലക്കേസ് പ്രതി; ജയിലിലെ സ്വപ്‌നയുടെ ജീവിതം ഇങ്ങനെ  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തി നിൽക്കെ പ്രധാന പ്രതി സ്വപ്നാ സുരേഷ് വായനയുടെ ലോകത്താണ്. കോഫെപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്ന ഏറിയസമയവും പുസ്തകങ്ങളുമായാണ് കഴിയുന്നത്.

ഇംഗ്ലീഷ് സാഹിത്യത്തോടാണ് ഏറെയിഷ്ടം. ജയിൽ ലൈബ്രറിയിൽനിന്ന് ആവശ്യത്തിന് പുസ്തകങ്ങളെടുക്കും. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കും. മറ്റു തടവുകാരോടൊന്നും അധികമായി ഇടപഴകാറില്ല. ജയിൽ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വപ്ന അനുസരണയുള്ള തടവുകാരിയാണ്.

ശിവശങ്കറിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളറിഞ്ഞത് റേഡിയോ വാർത്തയിലൂടെയാണ്. കാര്യമായ ഭാവമാറ്റമില്ലാതെയാണ് ശിവശങ്കർ അറസ്റ്റിലായ ദിവസം സ്വപ്ന കഴിഞ്ഞത്. രാവിലെ പത്രങ്ങളെല്ലാം വായിച്ചു. അന്തേവാസികൾക്ക് നിശ്ചിതസമയം ടി.വി. കാണാൻ അനുമതിയുണ്ടെങ്കിലും സ്വപ്ന അവിടേക്കു പോകാറില്ല.

കൊലക്കേസ് പ്രതിയാണ് സ്വപ്നയ്ക്കു കൂട്ട്. രണ്ടുപേർക്കും കിടക്കയും സെല്ലിൽ ഫാനുമുണ്ട്. ജയിൽ ഭക്ഷണത്തോട് മടുപ്പില്ല. സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന സെല്ലിനു സമീപത്തു വെച്ചിട്ടുള്ള മുരുകന്റെ ചിത്രത്തിൽ തടവുകാർ പ്രാർത്ഥിക്കാറുണ്ട്. സ്വപ്നയും മുടങ്ങാതെ പ്രാർത്ഥിക്കുന്നുണ്ട്. യു.എ.ഇ. കോൺസുലേറ്റിന് വിളിപ്പാടകലെയാണ് ജയിൽ.

കൊച്ചിയിൽനിന്ന് ഇവിടേക്ക് എത്തിച്ചപ്പോൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. നേരിയ രക്തസമർദവും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജയിൽ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഇപ്പോൾ മരുന്നുകളില്ല. ആഴ്ചയിലൊരിക്കൽ അഭിഭാഷകനെ കാണാൻ അനുമതിയുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച. വിചാരണ തടവുകാരിയായതിനാൽ പ്രത്യേകിച്ച് ജോലി നൽകിയിട്ടില്ല. കൂടുതൽ സമയവും സെല്ലിൽ ചെലവഴിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP