Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്‌നയുടെയും സന്ദീപിന്റെയും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്; ഇരുവരേയും എൻഐഎ കസ്റ്റഡിയിൽ ഏറ്റു വാങ്ങും; ഡിപ്ലോമാറ്റിക് ബാഗേജ് കേസിൽ സ്വപ്‌നയേയും സന്ദീപിനെയും എൻഐഎ തിങ്കൾ മുതൽ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങും: ഭീകര പ്രവർത്തനങ്ങളുമായി ഇരുവർക്കുമുള്ള ബന്ധത്തിലേക്കും അന്വേഷണം നീളും

സ്വപ്‌നയുടെയും സന്ദീപിന്റെയും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്; ഇരുവരേയും എൻഐഎ കസ്റ്റഡിയിൽ ഏറ്റു വാങ്ങും; ഡിപ്ലോമാറ്റിക് ബാഗേജ് കേസിൽ സ്വപ്‌നയേയും സന്ദീപിനെയും എൻഐഎ തിങ്കൾ മുതൽ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങും: ഭീകര പ്രവർത്തനങ്ങളുമായി ഇരുവർക്കുമുള്ള ബന്ധത്തിലേക്കും അന്വേഷണം നീളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡിപ്ലോമാറ്റിക് ബേഗ്ജ് വഴിയുള്ള സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് ഫലം നെഗറ്റീവ്. ഇരുവർക്കും കോവിഡ് ഇല്ലെന്ന് വ്യക്തമായതോടെ എൻഐഐ തിങ്കളാഴ്ച ഇവരെ കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കുന്ന ഇരുവരേയും പത്ത് ദിവസത്തേക്കായിരിക്കും അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുക.

ഞായറാഴ്ച രാവിലെ ബാംഗ്ലൂരിൽ നിന്നും കേരളത്തിലെത്തിക്കും വഴി ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്.രാത്രിയോടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നപ്പോൾ ഇരുവർക്കും നെഗറ്റീവ് ആവുകയായിരുന്നു. മൂന്ന് ദിവസത്തെ റിമാൻഡിൽ വിട്ടതിനാൽ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയർ സെന്ററുകളിലാണ് ഇപ്പോഴുള്ളത്. ഇന്ന് രാവിലെ ഇരുവരേയും കോടതിയിൽ ഹാജരാക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യും. കടത്തിയ സ്വർണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചോ എന്നും എൻഐഎ അന്വേഷിക്കും.

എൻഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറാണു കോടതിയിൽ കേസ് പരിഗണിച്ചത്. പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തിൽ ഇരുവരെയും മൂന്ന് ദിവസത്തെ റിമാൻഡിലാണു വിട്ടത്. സ്വപ്നയുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റിവായത് എൻഐഎയ്ക്കും ആശ്വാസം നൽകുന്നു. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ വേണമെന്ന എൻഐഎ ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്. തിങ്കൾ മുതൽ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ഭീകരപ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കടത്തിയ സ്വർണം ഉപയോഗിച്ചതായി കരുതുന്നു. ഇക്കാര്യത്തിൽ ഇരുവരുടെയും ബന്ധം പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ എൻഐഎ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്‌ളാറ്റിൽവച്ചാണ് എൻഐഎ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. ഞായറാഴ്ച വൈകിട്ടോടെ ഇവരെ കൊച്ചി എൻഐഎ ഓഫിസിലെത്തിച്ചു. നിയമനടപടികൾക്ക് സ്വപ്നയ്ക്കായി അഭിഭാഷകയെയും ലഭ്യമാക്കിയിട്ടുണ്ട്. പ്രത്യേക മജിസ്ട്രേറ്റ് പി കൃഷ്ണകുമാർ മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്. മജിസ്ട്രേറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്ന് സ്വപ്ന വ്യക്തമാക്കി. മരുന്നുകൾ കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് മറുപടി പറഞ്ഞത്. മനസ്സു ശാന്തമാക്കാൻ മെഡിറ്റേഷൻ സൗകര്യം വേണമെന്ന് മാത്രമായിരുന്നു അവരുടെ ആവശ്യം. സ്വപ്ന ഏർപ്പെടുത്തിയ അഭിഭാഷകൻ ഇന്ന് കോടതിയിൽ എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളാ ലീഗൽ സർവ്വീസ് സൊസൈറ്റി നൽകിയ പ്രത്യേക അഭിഭാഷകയാണ് സ്വപ്നക്ക് വേണ്ടി കോടതിയിൽ എത്തിയത്. അഡ്വ. വിജയം ആയിരുന്നു സ്വപ്നയ്ക്ക് വേണ്ടി ഹാജരായത്.

അതേസമയം സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ നിഷേധിച്ച് ഫൈസൽ ഫരീദ് രംഗത്തെത്തി. സ്വർണക്കടത്തിൽ ഒരു ബന്ധവുമില്ല. തന്റെ പേര് എൻഐഎയുടെ എഫ്‌ഐആറിൽ വന്നതിനെപ്പറ്റി അറിയില്ല. സ്വപ്ന അടക്കമുള്ള പ്രതികളുമായി ഒരു ബന്ധവുമില്ല. എഫ്‌ഐആറിൽ പറയുന്ന അൽത്തസാർ സ്‌പൈസസ് എന്ന സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നും ഫൈസൽ ഫരീദ് പറഞ്ഞു.

ഇന്നലെ കോടതിയിൽ കേസിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടന്നില്ലെന്ന് സ്വപ്നയുടെ അഭിഭാഷക വിജയം വ്യക്തമാക്കി. കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞ ശേഷ മാത്രമാണ് കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളൂ. അതേസമയം കോടതിയിൽ വെച്ച് കൂളായി കൂസലില്ലാതെ ആയിരുന്നു സന്ദീപിന്റെ നിന്നത്. സ്വപ്ന കാമറകൾക്ക് പിടികൊടുക്കാതെയും മുഖം കൊടുക്കാതെയും നിൽക്കുകയായരുന്നു. നേരത്തെ സ്വപ്നയുടെ ഭർത്താവും മകളും എൻ.ഐ.എ ഓഫിസിൽ എത്തിയിരുന്നു. സ്വപ്നയ്ക്ക് ആവശ്യമായ നിയമസഹായങ്ങൾ ഉറപ്പാക്കാനായിരുന്നു ഇവർ എത്തിയത്. എന്നാൽ, നേരത്തെ വക്കാലത്ത് ഏൽപ്പിച്ച അഭിഭാഷകന് ഇന്ന് കോടതിയിൽ എത്താൻ സാധിച്ചില്ല. അതുകൊണ്ടാണ് ഇന്നലെ സർക്കാർ അഭിഭാഷക ഹാജരാകാൻ എത്തിയതും.

https://www.youtube.com/watch?v=YBJ_3HM9nfg

സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയിൽ വേണമെന്ന എൻഐഎ സംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ തിങ്കളാഴ്ച മുതൽ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെടുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കണമെന്നും എൻഐഎ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെടുന്നു. പ്രതികൾക്ക് മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് ഇന്നലെ അനുവദിച്ചത്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP