Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്‌നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ

കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്‌നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കടത്ത് ചർച്ചയായപ്പോൾ സർക്കാരിനേയും ശിവശങ്കറിനേയും സംരക്ഷിക്കുകയായിരുന്നു സ്വപ്‌നാ സുരേഷ്‌. രാഷ്ട്രീയക്കാരുടെ ബലിയാടാണ് താനെന്ന് പോലും പറഞ്ഞു. ഓഡീയോയിലൂടെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു. മാസങ്ങൾ കഴിയുമ്പോൾ ഇതെല്ലാം മാറുന്നു. സ്വപ്‌ന പലതും പറയുന്നു. അത് കോടതി വിശ്വസിച്ചാൽ മാത്രമേ അന്വേഷണം മുമ്പോട്ട് പോകൂ. മലയാളികളുടെ മനസ്സിലും സംശയങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. ഇതിനെല്ലാം മറുപടിയുമായാണ് കസ്റ്റംസ് ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുന്നത്.

ജൂലൈ മുതൽ എൻഐഎ അടക്കമുള്ള ഏജൻസികൾ പലതവണ ചോദ്യം ചെയ്തിട്ടും പറയാതിരുന്ന ഉന്നത ബന്ധങ്ങൾ, കഴിഞ്ഞ ഡിസംബറിൽ സ്വപ്ന വെളിപ്പെടുത്തിയതിന്റെ പിന്നിലും ഒരു കാരണണമുണ്ട്. 'കോടതിയിൽ ഒരു ദിവസം എം. ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ, അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു. ഇതോടെ, ഒറ്റപ്പെട്ടതു പോലെ തോന്നി. മാത്രമല്ല, ശിവശങ്കർ ജയിലലടയ്ക്കപ്പെട്ടതോടെ കാര്യങ്ങൾ പിടിവിട്ടു പോകുന്നുവെന്നു മനസ്സിലായി.'-ഇതായിരുന്നു വൈകിയുള്ള തുറന്നു പറച്ചിലിൽ സ്വപ്‌നയ്ക്ക് നൽകാനുള്ള വിശദീകരണം. ഇത് കോടതിയിൽ കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഇതോടെ കേസിനും വെളിപ്പെടുത്തലിനും കൂടുതൽ കരുത്ത് വരുമെന്ന് കേന്ദ്ര ഏജൻസി കരുതുന്നു.

സ്വർണക്കടത്തു കേസിൽ അന്വേഷണം ശിവശങ്കറിലേക്കോ മുകളിലേക്കോ എത്തുന്ന തരത്തിൽ മൊഴി നൽകരുതെന്ന കർശന നിർദ്ദേശമാണു സ്വപ്നയ്ക്കു തുടക്കത്തിൽ ലഭിച്ചതെന്നു വ്യക്തമായിരുന്നു. ജയിലിൽ സന്ദർശിച്ച ചിലർ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയിൽ കഴമ്പുണ്ടെന്നും ഈ അരക്ഷിതാവസ്ഥ ഉന്നത ബന്ധങ്ങളെപ്പറ്റി രഹസ്യമൊഴി നൽകുന്നതിലേക്കു നയിച്ചിരിക്കാമെന്നും കസ്റ്റംസ് കരുതുന്നു. വെളിപ്പെടുത്തിയ ഭൂരിഭാഗം വസ്തുതകളും സ്വപ്നയുടെ മാത്രം അറിവിലുള്ളവയാണെന്നും തെളിവു നൽകാനാകുന്നതു സ്വപ്നയ്ക്കു മാത്രമാണെന്നും പത്രികയിൽ കസ്റ്റംസ് അറിയിച്ചു. മജിസ്‌ട്രേട്ടിനു നൽകിയ മൊഴിയും കസ്റ്റംസ് നിയമപ്രകാരം രേഖപ്പെടുത്തിയ മൊഴിയും അന്തിമ വാദം കേൾക്കുമ്പോഴും കോടതി നിർദ്ദേശിക്കുമ്പോഴും രഹസ്യരേഖയായി ഹാജരാക്കാൻ തയാറാണെന്നും അറിയിച്ചു.

പുതിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയതു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ നേരിട്ട് ആണെന്നത് നിർണ്ണായകമാണ്. സ്വർണക്കടത്തും ഡോളർ കടത്തുമടക്കമുള്ള ഒരു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തിൽ കമ്മിഷണർമാർ നേരിട്ട് ഇടപെടുകയോ കോടതിയിൽ റിപ്പോർട്ട് നൽകുകയോ ചെയ്യുന്ന പതിവില്ല. അന്വേഷണ ഉദ്യോഗസ്ഥരാണു സത്യവാങ്മൂലവും റിപ്പോർട്ടുകളും നൽകുക. കമ്മിഷണർ തന്നെ ഹൈക്കോടതിക്കു സത്യവാങ്മൂലം നൽകിയതു കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസവും ധൈര്യവും നൽകാൻ കൂടിയാണ്.

ഉന്നത നേതാക്കൾക്കെതിരെ ഇത്രയും ഗൗരവമേറിയ സത്യവാങ്മൂലം നൽകുന്ന ഉദ്യോഗസ്ഥർക്കു നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളും കമ്മിഷണർ പരിഗണിച്ചതായാണു വിവരം. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം യുഎസ് ഡോളർ മസ്‌കത്ത് വഴി കയ്‌റോയിലേക്കു കടത്തിയെന്ന കസ്റ്റംസിന്റെ ആരോപണമാണ് ഡോളർ കടത്തു കേസ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തത്.

ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റിന്റെ നിർമ്മാണ കരാർ ലഭിക്കുന്നതിനു ഡോളറും ഇന്ത്യൻ രൂപയുമടക്കം 3.8 കോടി കമ്മിഷനായി സ്വപ്ന വഴി ഖാലിദ് അലി ഷൗക്രിക്കു തിരുവനന്തപുരത്തു വച്ചു കൈമാറിയതായി സന്തോഷ് ഈപ്പൻ മൊഴി നൽകി. ഇതിൽ നിന്ന് 1.30 കോടി രൂപയ്ക്കു തുല്യമായ യുഎസ് ഡോളർ (അന്നത്തെ നിരക്കനുസരിച്ച് 1.90 ലക്ഷം ഡോളർ) ഷൗക്രി 2019 ഓഗസ്റ്റിൽ കടത്തിയെന്നും ഈ യാത്രയിൽ സ്വപ്നയും സരിത്തും മസ്‌കത്ത് വരെ ഇയാളെ അനുഗമിച്ചുവെന്നുമാണു ആരോപണം.

സ്വപ്ന, സരിത്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, യൂണിടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവർ അറസ്റ്റിലായി. ഷൗക്രി അടക്കം 5 പ്രതികൾ. മുൻ കോൺസൽ ജനറൽ ജമാൽ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി എന്നിവരും വിദേശത്തേക്കു ഡോളർ കടത്തിയതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നും സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ കസ്റ്റംസ് ആരോപിച്ചിട്ടുണ്ട്. എന്നാൽ, ഇവരെ പ്രതി ചേർത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP