Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

റംസാൻ സഹായം അഭ്യർത്ഥിച്ച് വിളിച്ചത് മന്ത്രി ജലീൽ; കടകംപള്ളിയും സന്ദർശകൻ; കോൺസുലേറ്റ് ജനറലുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയ കാന്തപുരവും മകനും; അച്ഛൻ മരിച്ചപ്പോൾ ശിവശങ്കറിന്റെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച മുഖ്യമന്ത്രി; ഇഡിക്ക് സ്വപ്നാ സുരേഷ് നൽകിയ മൊഴിയിൽ കൂടുതൽ വിഐപികൾ; ജലീലിന് കുരുക്ക് മുറുകും

റംസാൻ സഹായം അഭ്യർത്ഥിച്ച് വിളിച്ചത് മന്ത്രി ജലീൽ; കടകംപള്ളിയും സന്ദർശകൻ; കോൺസുലേറ്റ് ജനറലുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയ കാന്തപുരവും മകനും; അച്ഛൻ മരിച്ചപ്പോൾ ശിവശങ്കറിന്റെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച മുഖ്യമന്ത്രി; ഇഡിക്ക് സ്വപ്നാ സുരേഷ് നൽകിയ മൊഴിയിൽ കൂടുതൽ വിഐപികൾ; ജലീലിന് കുരുക്ക് മുറുകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്നാണ് മൊഴിയിൽ സ്വപ്ന വിശദീകരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളത്. മന്ത്രി കെ ടി ജലീലിനെ കുടുക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ. റംസാൻ കിറ്റിന് മന്ത്രി ജലീൽ ഇങ്ങോട്ട വിളിച്ച് ആവശ്യപ്പെടുകയായിരുന്നുവെന്നും പറയുന്നു.

കേരള സന്ദർശനത്തിനത്തിനായി ഷാർജാ ഭരണാധികാരി വന്നപ്പോൾ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അച്ഛൻ മരിച്ചപ്പോൾ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിന്റെ ഫോണിൽ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നും സ്വപ്ന സുരേഷ് ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ജലീലും മന്ത്രി കടകംപള്ളി സുരേന്ദ്രനും പലതവണ കോൺസുലേറ്റിൽ എത്തിയെന്നും മൊഴിയിലുണ്ട്.

കാന്തപുരം എപി അബൂബക്കർ മുസലിയാരും മകനും രണ്ടുതവണയിലധികം കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു. കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മതപരമായ ഒത്തുചേരലുകൾക്ക് ധനസഹായവും യുഎഇ സർക്കാരിന്റെ പിന്തുണയും ഇവർ തേടിയെന്നാണ് വിവരം, പിന്നീട് ഇവർക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയോയെന്ന് അറിയില്ലെന്നും സ്വപ്ന പറയുന്നു. ജലീലിനെതിരെയാണ് കൂടുതൽ പരാമർശങ്ങളുള്ളത്. സ്വപ്‌നയുമായി വ്യക്തിബന്ധമില്ലെന്ന പിണറായിയുടെ വെളിപ്പെടുത്തലിനേയും അച്ഛൻ മരിച്ചപ്പോൾ വിളിച്ചെന്ന മൊഴി പ്രതിസന്ധിയിലാക്കും.

റംസാൻ കാലത്ത് കിറ്റ് വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റിൽ നിന്നും ഇങ്ങോട്ട് വിളി വന്നുവെന്നാണ് മന്ത്രി ജലീൽ പറഞ്ഞിരുന്നത്. എന്നാൽ അങ്ങനെ അല്ല ജലീൽ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സ്വപ്‌നയുടെ മൊഴി. കോൺസുലേറ്റിലെ ജോലിക്കാര്യത്തിനുള്ള ശുപാർശയ്ക്കും ജലീൽ വിളിച്ചുവെന്ന് സ്വപ്‌ന പറയുന്നു. കാന്തപുരത്തിന് വിനയാകുന്നത് അടച്ചിട്ട മുറിയിലെ ചർച്ചയാണ്. സ്വപ്‌നയുമായി ബന്ധമുള്ള രണ്ടാം മന്ത്രി കടകംപള്ളിയാണെന്ന ചർച്ചകൾക്കിടെയാണ് കോൺസുലേറ്റ് സന്ദർശനത്തിലെ മൊഴി. ഇത് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത് ജലീലിനെയാണ്.

കാരണം നയതന്ത്ര ചട്ടങ്ങളുടെ ലംഘനമായി ഇതിനെ വിലയിരുത്തും. ജലീലിന് അത് വലിയ കരുക്കായി മാറുകയും ചെയ്യും. സ്വപ്ന സുരേഷ് എൻഫോഴ്‌സ്മെന്റിന് നൽകിയ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ. മുഖ്യമന്ത്രിയുമായാേ അദ്ദേഹത്തിന്റെ കുടുംബവുമായോ അടുപ്പമില്ലെന്നാണ് സ്വപ്ന പറയുന്നത്. 'അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളത് ഔദ്യോഗിക കാര്യങ്ങൾക്കായി മാത്രമാണ്. ഒരിക്കൽ ഷാർജാ ഭരണാധികാരി കേരളത്തിൽ എത്തിയപ്പോൾ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അച്ഛൻ മരിച്ചപ്പോൾ അനുശോചനമറിയിച്ച് മുഖ്യമന്ത്രി വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണിൽ നിന്നാണ് അദ്ദേഹം വിളിച്ചിരുന്നത്.-മൊഴിയിൽ സ്വപ്ന പറയുന്നു.കാന്തപുരം എ പി അബൂബക്കർ മുസലിയാരും മകനും രണ്ടുതവണയിൽ കൂടുതൽ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നും കോൺസൽ ജനറലുമായി അടച്ചിട്ടമുറിയിൽ ചർച്ചനടത്തിയെന്നും മതപരമായ ആവശ്യങ്ങൾക്ക് ധനസഹായവും യു എ ഇ സർക്കാരിന്റെ പിന്തുണയും ഇവർ തേടിയെന്നാണ് വിവരമെന്നും സ്വപ്ന മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ പിന്നീട് ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം കിട്ടിയോ എന്ന് അറിയില്ലെന്നും സ്വപ്ന പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP