Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

കോൺസൽ ജനറലും അറ്റാഷെയും ഷൗക്രിയും വൻ തോതിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി മാറ്റി ഒളിപ്പിച്ചു കടത്തി; റിഹേഴ്സൽ നടത്തിയത് കോൺസുലേറ്റിലെ എക്സറേ പരിശോധനാ യന്ത്രത്തിൽ; എല്ലാം യുഎഇയെ കുടുക്കി രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമമോ? സ്വപ്നയും കൂട്ടരും അന്വേഷണം വഴിതെറ്റിക്കുമ്പോൾ

കോൺസൽ ജനറലും അറ്റാഷെയും ഷൗക്രിയും വൻ തോതിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി മാറ്റി ഒളിപ്പിച്ചു കടത്തി; റിഹേഴ്സൽ നടത്തിയത് കോൺസുലേറ്റിലെ എക്സറേ പരിശോധനാ യന്ത്രത്തിൽ; എല്ലാം യുഎഇയെ കുടുക്കി രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമമോ? സ്വപ്നയും കൂട്ടരും അന്വേഷണം വഴിതെറ്റിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തു കേസിലെ അന്വേഷണം അട്ടിമറിക്കാൻ പ്രതികളുടെ കൂട്ടായ ശ്രമമെന്ന വിലയിരുത്തലിലേക്ക് കേന്ദ്ര ഏജൻസികൾ. സ്വപ്‌നാ സുരേഷും സരിത്തും സന്ദീപ് നായരും സ്വയ രക്ഷയ്ക്കുള്ള മൊഴികളാണ് നൽകുന്നത്. യുഎഇയെ പ്രതിക്കൂട്ടിൽ നിർത്തി കേസ് അട്ടിമറിക്കാനുള്ള സാഹചര്യം. നയതനന്ത്ര കടത്തിന്റെ വേരുകൾ നീളുന്നത് യുഎഇയിലേക്കാണ്. ഇവിടെ അന്വേഷണം നടത്തണമെങ്കിൽ യുഎഇ സർക്കാരിന്റെ സഹകരണം ആവശ്യമാണ്. ഇതില്ലാതാക്കുകയെന്നതാണ് പ്രതികൾ നൽകുന്ന മൊഴികളുടെ പ്രാഥമിക ലക്ഷ്യം. അന്വേഷണം യുഎഇ കോൺസുലേറ്റിനെതിരെയാണെന്ന് വരുത്താനാണ് ശ്രമം.

അതിനിടെ കേന്ദ്ര ഏജൻസികൾ മാനസികമായി പീഡിപ്പിച്ചതായി സാമ്പത്തിക കുറ്റവിചാരണക്കോടതിയോടു പ്രതി സ്വപ്ന സുരേഷ് പരാതിപ്പെട്ടു. താൻ പറയാത്ത മൊഴികളാണ് അന്വേഷണ ഏജൻസികൾ രേഖപ്പെടുത്തിയത്. ഈ മൊഴികൾ ഉപയോഗപ്പെടുത്തി മറ്റു കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തപ്പോഴാണ് തന്റേതെന്ന പേരിൽ രേഖപ്പെടുത്തിയതു വസ്തുതാവിരുദ്ധമായ മൊഴികളാണെന്നു ബോധ്യപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. കസ്റ്റംസിനു നൽകിയ മൊഴി ചോർന്നതിനെതിരെ സ്വപ്ന നിയമനടപടി തുടങ്ങി. മൊഴിപ്പകർപ്പ് തനിക്കുപോലും നൽകിയിരുന്നില്ല. ഇതു ചോർന്നതിൽ കുറ്റക്കാരായവർക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നാണു സ്വപ്നയുടെ ആവശ്യം. നിയമപരമായി നല്ല ഉപദേശം സ്വപ്‌നയ്ക്ക് ഇപ്പോഴും കിട്ടുന്നുണ്ട്. അതുകൊണ്ടാണ് പ്രതികൾ കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ തലയിൽ കൊണ്ടു വയ്ക്കുന്നതെന്നാണ് ഉയരുന്ന സംശയം.

യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ ജമാൽ അൽ സാബി, അഡ്‌മിനിസ്‌ട്രേഷൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അൽ ഷെമേലി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവർ വൻ തോതിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയാക്കി മാറ്റിയ ശേഷം ഒളിപ്പിച്ചു കടത്തിയെന്നു പ്രതികൾ മൊഴി നൽകിയത് ഇതിന്റെ ഭാഗമാണ്. ഇതിൽ ഷൗക്രിയെ ഈ കേസിൽ സംശയത്തിൽ സിബിഐ അടക്കമുള്ളവർ കാണുന്നുണ്ട്. എന്നാൽ കോൺസൽ ജനറലിനേയും അറ്റാഷെയേയും വെറുതേ കേസിലേക്ക് വലിച്ചിഴയ്്കുകയാണെന്നാണ് സംശയം.

മുഴുവൻ പ്രതികളും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നൽകുന്നതു സമാന മൊഴികളാണ്. ഇതിൽ ചില വിരുദ്ധ്യങ്ങളും ഗൂഢാലോചനയുടെ സാധ്യതയും കേന്ദ്ര ഏജൻസികൾ കണ്ടെത്തുന്നുണ്ട്. കേസ് ദുർബലമാക്കുകയെന്ന ഉദ്ദേശ്യത്തിൽ കവിഞ്ഞുള്ള ലക്ഷ്യമാണ് പ്രധാനം. എന്നാൽ ഇതിന് അപ്പുറത്തേക്കും ലക്ഷ്യങ്ങൾ പ്രതികൾക്കുണ്ടാകാമെന്നാണ് വിലയിരുത്തൽ. യുഎഇയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം തകർക്കുന്ന തരത്തിലാണ് മൊഴികൾ. കോൺസുലറിനെതിരേയും മറ്റും ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതിന് വേണ്ടിയാണെന്നും വിലയിരുത്തുന്നു. ഇത് ബോധപൂർവമാണെന്ന നിഗമനത്തിലാണു കേന്ദ്ര ഏജൻസികൾ.

കേസിൽ ആദ്യം അറസ്റ്റിലായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ് എന്നിവർ വിവിധ ഏജൻസികൾക്കു നൽകിയ മൊഴികളിൽ അട്ടിമറി ഗൂഡോലോചന വ്യക്തമാണ്. നയതന്ത്ര പാഴ്‌സൽ കസ്റ്റംസ് തടഞ്ഞുവച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റിൽ സരിത്, സന്ദീപ് എന്നിവർ വക്കീലിന്റെ സാന്നിധ്യത്തിൽ ഒത്തുചേർന്നതായി സ്വപ്ന പറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്.

വിമാനത്താവളത്തിൽ തടഞ്ഞുവച്ച പാഴ്‌സൽ തുറന്നു പരിശോധിച്ചത് ജൂലൈ 5ന് ആണ്. തലേന്നു രാത്രി വൈകി അഭിഭാഷകന്റെ സാന്നിധ്യത്തിൽ ശിവശങ്കർ താമസിക്കുന്ന പാർപ്പിട സമുച്ചയത്തിലും പ്രതികൾ ഒത്തുചേരാൻ ശ്രമിച്ചതായും അദ്ദേഹം മൊഴി നൽകി. ഈ മൊഴി ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണ്. തെറ്റിധരിപ്പിക്കുന്ന മൊഴികളിലൂടെ കേസിനെ തന്നെ ദുർബ്ബലമാക്കാനാണ് ശ്രമം.

യതായി കസ്റ്റംസ് കോടതിയിൽ. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, പി.എസ്. സരിത് എന്നിവരുടെ സഹായത്തോടെ ഖാലിദ് മുഹമ്മദ് അലി ഷൗക്രി മസ്‌കത്ത് വഴി കെയ്‌റോയിലേക്കു ഡോളർ കടത്തിയെന്ന കേസിൽ നൽകിയ ഒക്കറൻസ് റിപ്പോർട്ടിലാണ് ഈ പരാമർശം. കോൺസുലേറ്റ് ജനറലിന്റെ രഹസ്യ പങ്കാളിയാണ് ഖാലിദെന്നു സ്വപ്ന പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

ജമാൽ അൽ സാബിയും റാഷിദ് ഖാമിസ് അലി മുസാഖിരിയും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ, തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന സുഗമമാക്കാൻ സഹായിച്ചതു സരിത്താണ്. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയാണ് ഇവർ വിദേശ കറൻസി നേടിയതെന്നും സ്വപ്നയുടെയും സന്ദീപിന്റെയും മൊഴികളിലുണ്ട്. കോൺസുലേറ്റിലെ മറ്റു ചില ജീവനക്കാർക്ക് ഇക്കാര്യം അറിയാമെന്നും മൊഴിയിലുണ്ട്.

ന്മ 2019 ഓഗസ്റ്റ് 7നു ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം യുഎസ് ഡോളർ (1.30 കോടി രൂപ) ഹാൻഡ് ബാഗേജിലൊളിപ്പിച്ച്, മസ്‌കത്ത് വഴി കെയ്‌റോയിലേക്കു കടത്തിയതായി സ്വപ്ന പറയുന്നു. ആ ദിവസം ഖാലിദിനൊപ്പം തിരുവനന്തപുരത്തു നിന്നു മസ്‌കത്ത് വരെ സ്വപ്നയും സരിത്തുമുണ്ടായിരുന്നു. മസ്‌കത്തിൽ നിന്നു സരിത്തും സ്വപ്നയും ദുബായിലേക്കാണു യാത്ര െചയ്തത്.

യുഎഇ കോൺസുലേറ്റിലെ എക്‌സ്‌റേ യന്ത്രത്തിൽ, സരിത്തിന്റെ സാന്നിധ്യത്തിൽ ഹാൻഡ് ബാഗേജുകൾ ഖാലിദ് പരിശോധിക്കുന്നതു മുൻപു പലതവണ കണ്ടതായും സ്വപ്നയുടെ മൊഴിയുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിലെ കറൻസി കണ്ടെത്തില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇതെന്നും മൊഴിയിൽ പറയുന്നു. സരിത്തും ഇക്കാര്യം ശരിവയ്ക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധന സുഗമമാക്കാൻ തന്റെ ബന്ധങ്ങളുപയോഗിച്ചതായി സരിത് ഈമാസം 14നു നൽകിയ മൊഴിയിലും പറയുന്നുണ്ട്. അങ്ങനെ കോൺസുലിനെ തന്നെ പ്രതിക്കൂട്ടിലാക്കി ദുബായിലെ അന്വേഷണം അട്ടിമറിക്കാനാണ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP