Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

20 കോടി രൂപയിൽ എത്ര രൂപയുടെ നിർമ്മാണം വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താൻ എൻജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ പരിശോധന; കോൺസുലേറ്റിലെ അക്കൗണ്ടന്റിനെ ചോദ്യം ചെയ്യാൻ യുഎഇ അനുവദിക്കാത്തത് വെല്ലുവിളി; ഐസോമോങ്കിന്റെ അക്കൗണ്ടിൽ സന്തോഷ് ഈപ്പൻ നിക്ഷേപിച്ചത് സ്വദേശത്തും വിദേശത്തുമുള്ള ഇടനിലക്കാർക്ക് കമ്മീഷൻ കൈമാറാൻ; സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യാൻ സിബിഐയും

20 കോടി രൂപയിൽ എത്ര രൂപയുടെ നിർമ്മാണം വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താൻ എൻജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ പരിശോധന; കോൺസുലേറ്റിലെ അക്കൗണ്ടന്റിനെ ചോദ്യം ചെയ്യാൻ യുഎഇ അനുവദിക്കാത്തത് വെല്ലുവിളി; ഐസോമോങ്കിന്റെ അക്കൗണ്ടിൽ സന്തോഷ് ഈപ്പൻ നിക്ഷേപിച്ചത് സ്വദേശത്തും വിദേശത്തുമുള്ള ഇടനിലക്കാർക്ക് കമ്മീഷൻ കൈമാറാൻ; സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യാൻ സിബിഐയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 20 കോടി രൂപയുടെ വിദേശധനസഹായം ലഭിച്ച വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമ്മാണക്കരാറിൽ അന്വേഷണത്തിൽ സിബിഐയ്ക്കും പ്രതിസന്ധിയാകുന്നത് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള തടസം.

നിർമ്മാണം മികച്ച രീതിയിൽ പൂർത്തിയാക്കിയാൽ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നൽകിയതു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദാണെന്ന് സിബിഐ കേസിലെ ഒന്നാം പ്രതി യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടണ്ട്. എന്നാൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ കമ്മിഷൻ വ്യവസ്ഥയിൽ കേരളത്തിലേക്കു വിദേശഫണ്ട് എത്തുന്നതിന്റെ വിശദാംശങ്ങൾ അറിയാവുന്നത് ഖാലിദിനും സ്വപ്ന സുരേഷിനുമാണ്. ഖാലിദിനെ ഇന്ത്യയിലെത്തിച്ചു ചോദ്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പില്ല. സ്വർണ്ണ കടത്ത് അന്വേഷണവുമായി യുഎഇ വലിയ സഹകരണത്തിൽ അല്ല. അതുകൊണ്ട് തന്നെ ഖാലിദിനെ ചോദ്യം ചെയ്യൽ കേസിൽ നിർണ്ണായകമാണ്.

അതു നടക്കില്ലെന്ന് സിബിഐയ്ക്കും അറിയാം. അതിനാൽ സ്വപ്ന സുരേഷിന്റെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സിബിഐ കോടതിയെ സമീപിക്കും. നിർമ്മാണം മികച്ച രീതിയിൽ പൂർത്തിയാക്കിയാൽ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നൽകിയതു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദാണെന്നും സന്തോഷ് മൊഴി നൽകിയിട്ടുണ്ട്. നിർമ്മാണക്കരാർ ലഭിച്ചതിന്റെ കമ്മിഷൻ തുകയിൽ 3.50 കോടി രൂപ തിരുവനന്തപുരത്തുവച്ചു ഖാലിദിനു കൈമാറിയതിന്റെ തെളിവുകൾ യൂണിടാക്കിന്റെ ഓഫിസിൽ സിബിഐ കണ്ടെത്തി. എന്നാൽ സ്വപ്നയുടെ രഹസ്യ ലോക്കറിൽ എൻഐഎ കണ്ടെത്തിയ 1 കോടി രൂപ വടക്കാഞ്ചേരി പദ്ധതിയുടെ കമ്മിഷനായി യൂണിടാക് നൽകിയ തുകയാണെന്നു അന്വേഷണ ഏജൻസികൾ ഉറപ്പിച്ചിട്ടില്ല.

സ്വപ്ന നിർദേശിച്ചതനുസരിച്ചു 75 ലക്ഷം രൂപയാണു സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായർ, പി.എസ്.സരിത്ത് എന്നിവരുടെ സ്ഥാപനമായ ഐസോമോങ്കിന്റെ അക്കൗണ്ടിൽ സന്തോഷ് ഈപ്പൻ നിക്ഷേപിച്ചത്. ഖാലിദിനു കൈമാറിയ തുക വിദേശകറൻസിയായാണു നൽകിയത്. റെഡ് ക്രസന്റ് നൽകിയ 20 കോടി രൂപയിൽ യഥാർഥത്തിൽ എത്ര രൂപയുടെ നിർമ്മാണം യൂണിടാക് വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താൻ എൻജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ സിബിഐ അടുത്ത ദിവസം പരിശോധന നടത്തും. ഇതും കേസിൽ അതിനർണ്ണായകമാകും. വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി വിദേശരാജ്യത്തിന്റെ ജീവകാരുണ്യ സംഘടനയിൽനിന്നു നേരിട്ടു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചിരുന്നില്ലെന്നും സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. ഈ സത്യം മനസ്സിലാക്കിയത് വൈകിയാണെന്നു സന്തോഷ് ഈപ്പൻ പറയുന്നത്.

സ്വപ്നയിലൂടെയാകും പ്രധാന തെളിവുകൾ ലഭിക്കുകയെന്ന കണക്കുകൂട്ടലിൽ സ്വപ്നയെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ സിബിഐ. അടുത്തദിവസം കോടതിയിൽ അപേക്ഷ നൽകിയേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ കമ്മിഷൻ കിട്ടിയെന്ന് സ്വപ്ന നേരത്തെ മൊഴിനൽകിയിരുന്നു. ധാരണാപത്രമനുസരിച്ച് നിർമ്മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് ലൈഫ് മിഷനും പണം നൽകുന്ന യു.എ.ഇ. റെഡ്ക്രസന്റും ചേർന്നാണ്. എന്നാൽ, ഈ വ്യവസ്ഥ അട്ടിമറിച്ച് കോൺസൽ ജനറൽ യൂണിടാക്കുമായി കരാറുണ്ടാക്കുകയായിരുന്നു. കോൺസൽ ജനറലിനെ മറയാക്കി ചിലർ കമ്മിഷൻ തട്ടുകയായിരുന്നെന്നാണ് സിബിഐ.യുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് കോൺസൽ ജനറലുമായി അടുത്ത ബന്ധമുള്ള സ്വപ്നയുടെ നേതൃത്വത്തിലാണ് ഇതു നടന്നതെന്നാണ് വിലയിരുത്തൽ.

റെഡ് ക്രസന്റ് നൽകിയ രണ്ടാംഗഡുവിൽ 75 ലക്ഷം രൂപ സന്ദീപിന്റെ കമ്പനിയിലേക്ക് ബാങ്കുവഴിയാണ് കൈമാറിയത്. ഈ പണം സ്വദേശത്തും വിദേശത്തുമുള്ള ചില ഉന്നതർക്കു നൽകാനായിരുന്നെന്നും സിബിഐ.ക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തുകേസിലും സ്വദേശത്തും വിദേശത്തുമുള്ള ചില പ്രമുഖർക്കു പങ്കുണ്ടെന്ന് കസ്റ്റംസും എൻ.ഐ.എ.യും കണ്ടെത്തിയിരുന്നു. റെഡ്മക്രസന്റ് നൽകിയ ആദ്യഗഡു കമ്മിഷനായി മാറ്റിയതായി യൂണിടെക് എം.ഡി.യും മൊഴിനൽകിയിരുന്നു. വിദേശത്തുനിന്നു വന്ന പണം ഉദ്ദേശ്യത്തിനു വിരുദ്ധമായി ചെലവഴിച്ചതിനു തെളിവായാണ് സിബിഐ. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP