Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ബാങ്ക് ലോക്കറിലെ ഒരു കോടിയിലും നിറയുന്നത് ഹവാലാ പണത്തിന്റെ സ്വാധീനം; സ്വപ്‌നയുടേയും ചാർട്ടേഡ് അക്കൗണ്ടന്റിന്റേയും സംയുക്ത അക്കൗണ്ടിലെ പണത്തിന്റെ ഉറവിടം കണ്ടെത്താൻ ശിവശങ്കറിനേയും ഇഡി ചോദ്യം ചെയ്‌തേയ്ക്കും; സ്വർണ്ണ കടത്തിനും ഹവാലാ ഇടപാടിനും തമ്മിൽ ഇഴ പിരിയാത്ത ബന്ധമെന്ന് കസ്റ്റംസും; നയതന്ത്ര കടത്തിലെ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കർശനമായ ഇടപെടലിന്; നോട്ട് നിരോധനത്തെ സ്വപ്‌നാ സുരേഷും സംഘവം തോൽപ്പിച്ചെന്ന തിരിച്ചറിവിൽ കേന്ദ്ര ഏജൻസികൾ

ബാങ്ക് ലോക്കറിലെ ഒരു കോടിയിലും നിറയുന്നത് ഹവാലാ പണത്തിന്റെ സ്വാധീനം; സ്വപ്‌നയുടേയും ചാർട്ടേഡ് അക്കൗണ്ടന്റിന്റേയും സംയുക്ത അക്കൗണ്ടിലെ പണത്തിന്റെ ഉറവിടം കണ്ടെത്താൻ ശിവശങ്കറിനേയും ഇഡി ചോദ്യം ചെയ്‌തേയ്ക്കും; സ്വർണ്ണ കടത്തിനും ഹവാലാ ഇടപാടിനും തമ്മിൽ ഇഴ പിരിയാത്ത ബന്ധമെന്ന് കസ്റ്റംസും; നയതന്ത്ര കടത്തിലെ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കർശനമായ ഇടപെടലിന്; നോട്ട് നിരോധനത്തെ സ്വപ്‌നാ സുരേഷും സംഘവം തോൽപ്പിച്ചെന്ന തിരിച്ചറിവിൽ കേന്ദ്ര ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നോട്ട് നിരോധനത്തിന്റെ ലക്ഷ്യം ഹവാല ഇടപാടുകൾ ഇല്ലായ്മയ ചെയ്യുക എന്നതായിരുന്നു. കുഴൽപണവും ബ്ലാക് മണിയും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗം. നോട്ട് നിരോധനം മൂലം പല പ്രശ്‌നങ്ങൾ സമൂഹത്തിൽ ഉണ്ടായി. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ലെന്ന സൂചനയാണ് തിരുവനന്തപുരം സ്വർണ്ണ കടത്ത് തെളിയിക്കുന്നത്. നയതന്ത്ര പാഴ്‌സലിലൂടെ തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ ഉന്നത ബന്ധങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾക്കു വഴിയൊരുക്കിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ സമ്മതിക്കുകയാണ്.

അതായത് രാജ്യത്ത് ഇപ്പോഴും ഹവാല ഇടപാടുകൾ അതിശക്തം. കള്ളപ്പണം യുഎഇയിൽ പോലും എത്തിക്കാൻ വഴികളുണ്ടെന്നും ഇഡി തന്നെ സമ്മതിക്കുന്നു. കൊച്ചയിലെ കോടതിയിലാണ് ഈ ആധികാരിക വെളിപ്പെടുത്തൽ നടത്തുന്നത്. ഇതോടെ സ്വർണ്ണ കടത്തിന് പിന്നിലെ സാമ്പത്തിക ഗൂഢാലോചനകളും ചർച്ചകളിൽ എത്തുകയാണ്. ശൃംഖലയുണ്ടാക്കി പണം സമാഹരിച്ചു ഹവാല വഴി വിദേശത്തെത്തിച്ചാണു തിരുവനന്തപുരത്തു സ്വർണ കള്ളക്കടത്തു നടത്തിയതെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയായ ഗൗരവമായ കുറ്റമാണതെന്നും കസ്റ്റംസും ഹൈക്കോടതിയിൽ അറിയിച്ചു. രാജ്യദ്രോഹവും തീവ്രവാദവും ഈ കേസിൽ നിഴലിക്കുന്നതായി എൻഐഎയും കോടതിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇതോടെ അറസ്റ്റിലായ പ്രതികൾക്ക് ഉടനൊന്നും ജാമ്യം കിട്ടില്ലെന്ന് കൂടി ഉറപ്പിക്കാം.

Stories you may Like

സ്വർണക്കടത്തു കേസിലെ പ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ ഉന്നത ബന്ധങ്ങൾ ചർച്ചയാക്കുമ്പോൾ കേസിൽ ഇനിയും അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്ന് കൂടിയാണ് വ്യക്തമാകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന കേസിൽ ആഴത്തിലുള്ള അന്വേഷണം നടത്താൻ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ഇഡി അറിയിച്ചു. പ്രതികളുടെ 5 ദിവസത്തെ അധിക കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും ഇഡി അസി.ഡയറക്ടർ പി.രാധാകൃഷ്ണന്റെ അപേക്ഷയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി 4 ദിവസത്തെ കസ്റ്റഡി അനുവദിച്ചു.

ഇഡിക്കു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണിക്കൃഷ്ണൻ ഹാജരായി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) രജിസ്റ്റർ ചെയ്ത കേസിലാണു പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഒരു കോടി രൂപ സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയിരുന്നു. ഒരു ചാർട്ടേഡ് അക്കൗണ്ടന്റുമായി ചേർന്നുള്ള സംയുക്ത അക്കൗണ്ടായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ നിർ്‌ദ്ദേശ പ്രകാരമാണ് അക്കൗണ്ട് എടുത്തതെന്ന് അക്കൗണ്ടന്റെ മൊഴി നൽകിയിട്ടുണ്ട്. കസ്റ്റംസിന് നൽകിയ ഈ മൊഴിയെ ഇഡി ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ശിവശങ്കറിനേയും ഇഡി ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്.

9 ാം പ്രതി ടി.എം മുഹമ്മദ് അൻവർ, 13 ാം പ്രതി എം.എ ഷമീം, 14 ാം പ്രതി സി.വി ജിഫ്‌സൽ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർക്കവേയാണ് കസ്റ്റംസും സാമ്പത്തിക കുറ്റകൃത്യത്തിന്റെ വ്യാപ്തി ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയത്. തങ്ങൾ നിരപരാധികളാണെന്നും യുഎപിഎ പ്രകാരമുള്ള കേസിൽ തങ്ങളെ പ്രതിയാക്കിയിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു. വാദം പൂർത്തിയായതിനെ തുടർന്നു ജസ്റ്റിസ് അശോക് മേനോൻ ജാമ്യാപേക്ഷകൾ വിധി പറയാൻ മാറ്റിയിട്ടുണ്ട്. ഈ വിധി പ്രസ്താവവും കേസിൽ നിർണ്ണായകമാകും. ഈ കേസിലും കസ്റ്റംസ് ചർച്ചയാക്കിയത് ഹവാലാ പണത്തിന്റെ സ്വാധീനമായിരുന്നു.

പലരിൽ നിന്നും പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തെത്തിച്ചാണ് നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയത്. വിദേശത്തുനിന്നു 2 പേരെക്കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. ഇന്ത്യയിലേക്കു വൻതോതിൽ സ്വർണം കടത്തിയതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ വിശദമായ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്നും കസ്റ്റംസ് പറയുന്നു. മുഹമ്മദ് അൻവർ വൻ കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണ്. കള്ളക്കടത്തിനുവേണ്ടി ഇയാൾ പണം ശേഖരിച്ചു. കേസിൽ പ്രതിയായ എടക്കാടൻ സെയ്തലവിയുടെ മൊഴിയിൽ നിന്നാണ് അൻവറിന്റെ പങ്കാളിത്തം വ്യക്തമായത്. സെയ്തലവിയുടെ സഹകാരിയാണ് ഇയാൾ എന്നും കസ്റ്റംസ് കോടതിയിൽ വിശദീകരിച്ചിട്ടുണ്ട്.

അൻവറിന്റെ സഹകാരികളാണ് എം.എ ഷമീം, സി.വി ജിഫ്‌സൽ എന്നിവർ. ഷമീമിന്റെ ബിസിനസ് പങ്കാളിയാണു ജിഫ്‌സൽ. ഗൂഢാലോചനയിലും സ്വർണക്കടത്തിലുമുള്ള പങ്ക് പ്രതികൾ സമ്മതിച്ചതാണ്. സാമ്പത്തിക കുറ്റകൃത്യം അതീവ ഗൗരവമുള്ള കുറ്റകൃത്യമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഷാർഷ് ദ് അഫയർ റാഷിദ് ഖമീസ് അലിക്കുള്ള പാഴ്‌സൽ എന്ന പേരിൽ ബിൽ എൻട്രി ചെയ്തിട്ടുണ്ടെന്നും നിയമപ്രകാരം പിടിച്ചെടുക്കേണ്ടതായ വസ്തുക്കൾ ഇതിൽ ഉണ്ടെന്നും വിവരം ലഭിച്ചിരുന്നെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു. രേഖകൾ ഫോറിൻ പ്രിവിലേജ്ഡ് പഴ്‌സൻസ് (റെഗുലേഷൻസ് ഓഫ് കസ്റ്റംസ് പ്രിവിലേജസ്) നിയമം 1957 പ്രകാരമുള്ള നിബന്ധനകൾ അനുസരിച്ചല്ലെന്നും നിയമാനുസൃതം വേണ്ട ഒപ്പില്ലെന്നും സൂചനയുണ്ടായിരുന്നു.

എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നടത്തിയ പരിശോധനയിൽ 14,82,00,010 രൂപ വിലമതിക്കുന്ന 30,244.900 ഗ്രാം സ്വർണം പിടിച്ചെടുത്തു. തുടർന്നാണു സരിത്, സ്വപ്ന, സന്ദീപ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തതെന്നും കസ്റ്റംസ് അറിയിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP