Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

സ്വർണ്ണ കടത്തിനെ ഭീകര പ്രവർത്തനത്തിൽ ഉൾപ്പെടുത്തണം; ഈ കേസിൽ യുഎപിഎ നിലനിൽക്കും; സ്വർണം വിട്ടുകിട്ടാൻ സ്വപ്‌ന ഇടപെട്ടതിന് തെളിവുണ്ട്; കോൺസുലേറ്റ് കടത്തിൽ ഐടി വകുപ്പിലെ മുൻ ഉദ്യോഗസ്ഥയ്‌ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് എൻഐഎ കോടതി; കോൺസുലേറ്റ് കടത്ത് വെറുമൊരു കസ്റ്റംസ് വാദമെന്നത് തള്ളി എൻഐഎ കോടതി; തീവ്രവാദത്തിന് തെളിവ് റമീസിന്റെ ബന്ധങ്ങളെന്ന വാദവും അംഗീകരിച്ചു; ഇനി സ്വപ്‌നാ സുരേഷിന് പുറത്തിറങ്ങൽ വെല്ലുവിളിയാകും

സ്വർണ്ണ കടത്തിനെ ഭീകര പ്രവർത്തനത്തിൽ ഉൾപ്പെടുത്തണം; ഈ കേസിൽ യുഎപിഎ നിലനിൽക്കും; സ്വർണം വിട്ടുകിട്ടാൻ സ്വപ്‌ന ഇടപെട്ടതിന് തെളിവുണ്ട്; കോൺസുലേറ്റ് കടത്തിൽ ഐടി വകുപ്പിലെ മുൻ ഉദ്യോഗസ്ഥയ്‌ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് എൻഐഎ കോടതി; കോൺസുലേറ്റ് കടത്ത് വെറുമൊരു കസ്റ്റംസ് വാദമെന്നത് തള്ളി എൻഐഎ കോടതി; തീവ്രവാദത്തിന് തെളിവ് റമീസിന്റെ ബന്ധങ്ങളെന്ന വാദവും അംഗീകരിച്ചു; ഇനി സ്വപ്‌നാ സുരേഷിന് പുറത്തിറങ്ങൽ വെല്ലുവിളിയാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യമില്ല. സ്വപ്നയുടെ ജാമ്യഹർജി കൊച്ചി എൻഐഎ കോടതി തള്ളി. കേസ് ഡയറികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിലെ രണ്ടാംപ്രതിയായ സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചത്. ജാമ്യ ഹർജി അനുവദിച്ചിരുന്നുവെങ്കിൽ അത് കേസ് അന്വേഷണത്തെ ആകെ ബാധിക്കുമായിരുന്നു. ഇനി ഈ കേസിൽ അറസ്റ്റിലാകുന്നവർക്ക് മേലും ഇനി എൻഐഎയ്ക്ക് യുഎപിഎ ചുമത്താനാകും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കർ അടക്കം ഇപ്പോഴും അന്വേഷണ പരിധിയിലാണ്.

സ്വർണക്കടത്തിൽ പങ്കാളിയായതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. കാർഗോ വിട്ടുകിട്ടാനും ഇടപെട്ടു. യുഎപിഎ അനുസരിച്ചുള്ള കുറ്റമാണ് ചെയ്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. സാമ്പത്തിക ഭീകരവാദമാണ് പ്രതികൾ നടത്തിയതെന്ന എൻഐഎയുടെ വാദം കോടതി അംഗീകരിച്ചു. അതുകൊണ്ട് തന്നെ യുഎപിഎ വകുപ്പുകൾ നിലനിൽക്കുമെന്നും വിലയിരുത്തി. കോൺസുലേറ്റ് കടത്ത് വെറുമൊരു കസ്റ്റംസ് കേസ് അല്ലെന്ന് വ്യക്തമാക്കുകായണ് കോടതി. കേസിലെ പ്രതി റമീസിന് തീവ്രവാദ ബന്ധമുണ്ടെന്ന വാദവും കോടതി കണക്കിലെടുത്തു. ഇതോടെയാണ് സ്വർണ്ണ കടത്തിനെ ഭീകര പ്രവർത്തനമായി കോടതി വിലയിരുത്തിയത്.

Stories you may Like

സംസ്ഥാനത്തും രാജ്യത്തിന് വെളിയിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും, അതിനാൽ പ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹർജിയിൽ വാദം കേൽക്കുമ്പോൾ എൻഐഎ കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും സ്വപ്ന ശ്രമിക്കുമെന്ന് എൻഐഎ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹർജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എൻഐഎ വാദിച്ചതും കോടതി അംഗീകരിച്ചു. അതേസമയം, കള്ളക്കടത്ത് കേസിൽ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകൾ നിലനിൽക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചത്. ഇത് തള്ളുകയും ചെയ്തു. ഇതോടെ ഇനി അപ്പീലുമായി മേൽകോടതിയെ സ്വപ്‌നയുടെ അഭിഭാഷകർ സമീപിക്കും.

കേസ് ഡയറിയിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വാദം അംഗീകരിച്ചാണ് ജാമ്യം നിരാകരിക്കൽ. ഇതോടെ സ്വർണ്ണ കടത്ത് കേസിൽ ഇനി ധൈര്യമായി മുമ്പോട്ട് പോകാമന്ന തിരിച്ചറിവിൽ ദേശീയ അന്വേഷണ ഏജൻസി എത്തുകയാണ്. ഇനി ഹൈക്കോടതിയിലേക്ക് നിയമ പോരാട്ടം എത്തിക്കാൻ സ്വപ്‌നയുടെ അഭിഭാഷകരും തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന വാദം ഹൈക്കോടതിയിൽ ഉയർത്താനാണ് നീക്കം. എൻഐഎ കോടതിയുടെ നിലപാടുകൾ കണക്കിലെടുത്ത് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെടും. എൻഐഎ കോടതിയുടെ വാദം മേൽകോടതിയും അംഗീകരിച്ചാൽ 180 ദിവസം വരെ സ്വപ്‌നയ്ക്ക് കസ്റ്റഡിയിൽ കഴിയേണ്ടി വരും. ഈ സമയ പരിധിക്കുള്ളിൽ കുറ്റപത്രം നൽകിയാൽ വിചാരണ കഴിഞ്ഞ ശേഷം മാത്രമേ പുറത്തിറങ്ങാനാകൂ.

കേസിൽ തീവ്രവാദബന്ധമില്ലെന്നും സാമ്പത്തിക കുറ്റകൃത്യമനുസരിച്ചുള്ള കുറ്റം മാത്രമാണിതെന്നുമായിരുന്നു സ്വപ്നയുടെ വാദം.എൻ ഐ എ തിടുക്കത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.കേസിൽ എൻ ഐ എ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകൾ നിലനിൽക്കില്ലെന്നും താൻ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നുമായിരുന്നു സ്വപ്ന സുരേഷ് കോടതിയിൽ ഉയർത്തിയിരുന്നത്. എന്നാൽ സ്വർണക്കടത്ത് ഭീകര പ്രവർത്തനത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്നും സ്വപ്നയ്ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നുമായിരുന്നു എൻ ഐ എ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നത്.

ഉന്നത ബന്ധമുള്ളതിനാൽ സ്വപ്നയക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും എൻ ഐ എ കോടതിയിൽ വാദിച്ചു. തുടർന്ന് എൻ ഐ എ അന്വേഷണ സംഘം ഉയർത്തിയ വാദങ്ങൾ അംഗീകരിച്ച കോടതി സ്വപ്നയുടെ ജാമ്യഹരജി തള്ളുകയായിരുന്നു. ഇനി സ്വപ്നയെ കസ്റ്റഡിയിൽ വച്ച് അതിവേഗ കുറ്റപത്രം നൽകാനാണ് എൻഐഎ ശ്രമിക്കുക. അങ്ങനെ വന്നാൽ കോടതി വിധി വന്ന ശേഷം മാത്രമേ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാൻ കഴിയൂ. സ്വർണക്കടത്തിലൂടെ നടന്നത് രാജ്യത്തിനെതിരായ സാമ്പത്തിക ഭീകരവാദമെന്ന എൻഐഎ അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

വൻ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുർബലമാക്കുമെന്ന വാദമാണ് എൻ.ഐ.എ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആദ്യം ജോലി ചെയ്ത യു.എ.ഇ കോൺസുലേറ്റിലും സ്വപ്‌നക്ക് സ്വാധീനുണ്ടെന്നായിരുന്നു എൻ.ഐ.എയുടെ വാദം. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയിൽ വാദിച്ചു.

ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് സ്വർണക്കടത്ത് കേസിൻ വൻ വെളിപ്പെടുത്തലുമായി എൻഐഎ രംഗത്തെത്തിയിരുന്നു,. കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ വൻ സ്വാധീനമുണ്ടായിരുന്നെന്ന് എൻഐഎ കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹർജി എതിർത്താണ് എൻഐഎ കൂടുതൽ വിവരങ്ങൾ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും അനൗപചാരികമായ ക്യാഷൽ റിലേഷൻഷിപ്പ് സ്വപ്നയ്ക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന് സ്വപ്നയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

സ്വപ്നയുടെ അഭ്യുദയകാംക്ഷി ആയിരുന്നു ശിവശങ്കർ. സ്വർണം പിടിച്ചപ്പോൾ വിട്ടുനൽകാൻ ശിവശങ്കറിനെ സ്വപ്ന സമീപിച്ചിരുന്നു. എന്നാൽ, കസ്റ്റംസിനെ വിളിക്കാൻ ശിവശങ്കർ തയാറായില്ല. പക്ഷേ സ്വർണമായിരുന്നു ബാഗിലെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. മാത്രമല്ല, സ്‌പേസ്പാർക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വപ്നയാണ് തീരുമാനിച്ചിരുന്നത്. കോണ്ഡസുലേറ്റിൽ ജോലി അവസാനപ്പിച്ച ശേഷം 1000 ഡോളർ നൽകി അവിടെത്തെ കാര്യങ്ങൾ സ്വപ്ന കൈകാര്യം ചെയ്തിരുന്നു. എൻഐഎ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടകാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP