Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

കൊച്ചിയിൽ താമസിച്ചത് അതീവ സുരക്ഷിത മേഖലയായ ഷിപ് യാഡിന് സമീപത്തെ ഹോട്ടലിൽ; പിന്നീട് മാറിയത് തൃപ്പുണ്ണിത്തുറയിലെ സുഹൃത്തിന്റെ കെട്ടിടത്തിൽ; വാളയാറിൽ നിന്ന് ചാവടി ചെക് പോസ്റ്റിൽ എത്തുന്നതിന് മുമ്പ് നടത്തിയത് നിർണ്ണായക കൂടിക്കാഴ്ചകൾ; വാർത്തകളിൽ വില്ലത്തിയായി സ്വപ്‌നാ സുരേഷ് മാറുമ്പോഴും കേരളത്തിൽ സ്വന്തം വാഹനത്തിൽ സഞ്ചരിച്ചത് 350 കിലോമീറ്റർ; ചാനലിന് ഓഡിയോ കിട്ടിയിട്ടും പൊലീസ് ഒന്നും അറിഞ്ഞില്ല; സ്വപ്‌നയുടെ രക്ഷപ്പെടൽ യാത്രയിൽ ദുരൂഹത കണ്ട് എൻഐഎ

കൊച്ചിയിൽ താമസിച്ചത് അതീവ സുരക്ഷിത മേഖലയായ ഷിപ് യാഡിന് സമീപത്തെ ഹോട്ടലിൽ; പിന്നീട് മാറിയത് തൃപ്പുണ്ണിത്തുറയിലെ സുഹൃത്തിന്റെ കെട്ടിടത്തിൽ; വാളയാറിൽ നിന്ന് ചാവടി ചെക് പോസ്റ്റിൽ എത്തുന്നതിന് മുമ്പ് നടത്തിയത് നിർണ്ണായക കൂടിക്കാഴ്ചകൾ; വാർത്തകളിൽ വില്ലത്തിയായി സ്വപ്‌നാ സുരേഷ് മാറുമ്പോഴും കേരളത്തിൽ സ്വന്തം വാഹനത്തിൽ സഞ്ചരിച്ചത് 350 കിലോമീറ്റർ; ചാനലിന് ഓഡിയോ കിട്ടിയിട്ടും പൊലീസ് ഒന്നും അറിഞ്ഞില്ല; സ്വപ്‌നയുടെ രക്ഷപ്പെടൽ യാത്രയിൽ ദുരൂഹത കണ്ട് എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ ബംഗളൂരുവിലേക്കുള്ള യാത്രയിൽ നിറയുന്നത് ദുരൂഹതകൾ. കേരള അതിർത്തിയിലെ വാളയാർ ടോൾ പ്ലാസയിലൂടെ ഉച്ചയ്ക്ക് 1.39ന് കടന്നുപോയതാണ് സ്വപ്നയുടെ വാഹനം. എന്നാൽ തമിഴ്‌നാട്ടിലെ ചാവടി ചെക് പോസ്റ്റിൽ വാഹനമെത്തിയത് മൂന്നരയ്ക്കും. ഏതാണ് പത്ത് മിന്നിറ്റ് മാത്രം മതി വാളയാറിൽ നിന്നും ഈ സ്ഥലത്ത് എത്താൻ. ഇതിനിടെ വിലയ കൂടിക്കാഴ്ചകൾ സംഘം നടത്തിയെന്നാണ് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ യാത്രയിൽ ഇവർ കണ്ടവരെ തിരിച്ചറിയാൻ ദേശീയ സുരക്ഷാ ഏജൻസി അന്വേഷണം തുടങ്ങി കഴിഞ്ഞു.

സ്വപ്നയുടെ കാറിൽ വാളയാർ ചെക്‌പോസ്റ്റ് വഴിയാണ് ഒൻപതിന് തമിഴ്‌നാട്ടിലേക്കു പോയത്. സന്ദീപാണു വാഹനം ഓടിച്ചിരുന്നതെന്നും ഡ്രൈവർ ഉൾപ്പെടെ 5 പേർ ഉണ്ടായിരുന്നതെന്നും തമിഴ്‌നാടിന്റെ ചാവടി ചെക്‌പോസ്റ്റിലെ രേഖകൾ പറയുന്നു. ദേശീയപാതയിൽ കേരളതമിഴ്‌നാട് അതിർത്തിയിൽ വാളയാറിനപ്പുറം തമിഴ്‌നാടിന്റെ ആദ്യ ചെക്‌പോസ്റ്റായ ചാവടിയിലെ രജിസ്റ്ററിൽ സന്ദീപ് പേരും വാഹനത്തിന്റെ നമ്പറും രേഖപ്പെടുത്തിയിരിക്കുന്നു. രജിസ്റ്ററിൽ സന്ദീപ് എന്ന പേരും കെ എൽ 01 സിജെ 1981 എന്ന വാഹന നമ്പറും ഒരു മൊബൈൽ നമ്പറും എഴുതിയിട്ടുണ്ട്. സ്വപ്നയുടെ ഭർത്താവും മക്കളും കാറിൽ ഉണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള യാത്രയ്ക്കു തമിഴ്‌നാട് സർക്കാരിന്റെ കോവിഡ് പാസാണ് സ്വപ്നയും സന്ദീപും ഉപയോഗിച്ചത്. മഹാരാഷ്ട്രയിലേക്കു പോകുന്നുവെന്ന വിവരമാണു പാസിനായി നൽകിയത്.

സ്വപ്നയ്ക്കും സന്ദീപിനുമായി അന്വേഷണം ഊർജിതമാക്കിയ സമയത്താണു തിരുവനന്തപുരത്തു നിന്ന് 350 കിലോമീറ്റർ ഇവർ കാറിൽ കേരളത്തിലൂടെ സഞ്ചരിച്ചത്. സ്വപ്നയുടെ കാറിന്റെ വിശദാംശങ്ങൾ കേരള പൊലീസിനു അറിയാം. എന്നിട്ടും ആരും പരിശോധിക്കുകയോ തടയുകയോ ചെയ്തില്ല. ഇതിന് പിന്നിൽ കേരളാ പൊലീസിന്റെ മൗനം വ്യക്തമാണ്. സ്വപ്ന സുരേഷും സന്ദീപ് നായരും തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കു കടന്നതു വർക്കല, കൊച്ചി, വാളയാർ, സേലം വഴി. സ്വപ്നയുടെ പേരിലുള്ള കെഎൽ 01 സിജെ 1981 കാർ 9ന് ഉച്ചയ്ക്കു 12.22നു തൃശൂർ പാലിയേക്കര ടോൾ പ്ലാസയും 1.39നു വാളയാർ ടോൾ പ്ലാസയും കടക്കുന്നു. എന്തുകൊണ്ട് ഈ സമയം പൊലീസ് നിശബ്ദമായി എന്നത് വലിയ ചോദ്യ ചിഹ്നമാണ്.

തമിഴ്‌നാട്ടിലെ ചാവടി ചെക്‌പോസ്റ്റിലേക്ക് വാളയാറിൽ നിന്നുള്ള ഏകദേശം 4 കിലോമീറ്റർ ദൂരം താണ്ടാൻ 10 മിനിറ്റു മതിയെന്നിരിക്കെ രണ്ട് മണിക്കൂറിലേറെ സമയം എടുത്തു. മറ്റാരെയെങ്കിലും കാണുന്നതിനോ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനോ അതിർത്തിക്കപ്പുറം കാത്തിരുന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ല. ഇതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വാഹനത്തിന്റെ ദൃശ്യം പാലിയേക്കര ടോൾ പ്ലാസയിൽ പതിഞ്ഞെങ്കിലും വാളയാർ ടോൾ പ്ലാസയിൽ ഇല്ല. ഈ വാഹനം വരുന്നതിനോട് അടുപ്പിച്ചുള്ള 34 മിനിറ്റിലെ ദൃശ്യം വൈദ്യുതിയില്ലാതിരുന്നതിനാൽ ക്യാമറയിൽ പതിഞ്ഞില്ലെന്നാണു ടോൾ പ്ലാസ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ടോൾ അടയ്ക്കുന്ന സ്ഥലത്തെ ക്യാമറ യുപിഎസിലാണ് പ്രവർത്തിക്കുന്നത്യ

സ്വപ്‌നാ സുരേഷുമായി സന്ദീപ് നായരുടെ ബെംഗളൂരുവിലേക്കുള്ള യാത്ര സാധാരണ വേഗത്തിലായിരുന്നു. ക്യാമറകളിലൊന്നും വേഗപരിധി ലംഘിച്ചതായി കാണുന്നില്ല. എന്നാൽ, അറസ്റ്റിനു ശേഷം 12നു തിരികെയെത്തുമ്പോൾ വാളയാർ അട്ടപ്പള്ളത്തെയും കഞ്ചിക്കോട്ടെയും ക്യാമറകളിൽ അമിതവേഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ വാഹനം, മെയ്‌ 31നു തിരുവനന്തപുരം കവടിയാറിലൂടെ അമിത വേഗത്തിൽ സഞ്ചരിച്ചതിനു പിഴയിട്ടിട്ടുണ്ട്. നയതന്ത്ര സ്വർണം വിമാനത്താവളത്തിൽ പിടിച്ച 5നു തന്നെ സ്വപ്നയും സംഘവും തിരുവനന്തപുരം വിട്ടു. തിരുവനന്തപുരത്തു ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതറിഞ്ഞ് 5നു വൈകുന്നേരം പോയതു വർക്കലയിലെ രഹസ്യകേന്ദ്രത്തിലേക്കായിരുന്നു. അവിടെ സ്വപ്നയും കുടുംബവും സന്ദീപും താമസിച്ചതു 2 ദിവസം ആണ്.

തമിഴ്‌നാടിന്റെ കോവിഡ് യാത്രാപാസ് സംഘടിപ്പിച്ചതു വർക്കലയിലെ താമസത്തിനിടെ എന്നാണ് സൂചന. ഇത് എൻ ഐ എ പരിശോധിക്കുന്നുണ്ട്. 7നു രാവിലെ കൊച്ചിയിലേക്ക്. മുൻകൂർ ജാമ്യഹർജി സംബന്ധിച്ച് അഭിഭാഷകനെ കാണുകയായിരുന്നു ഉദ്ദേശ്യം. എൻഐഎ കേസ് ഏറ്റെടുക്കുകയും യുഎപിഎ ചുമത്തുകയും ചെയ്തതോടെ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായി. ഇതോടെ പദ്ധതികളിൽ മാറ്റം വരുത്തി. കൊച്ചിയിൽ താമസം ഷിപ്യാഡിനു സമീപത്തെ ഹോട്ടലിൽ ആയിരുന്നു. സുരക്ഷിതമല്ലെന്നു തോന്നിയപ്പോൾ തൃപ്പൂണിത്തുറ മേഖലയിൽ ഒരു സുഹൃത്തിന്റെ കെട്ടിടത്തിലേക്കു മാറുകയും ചെയ്തു.

9നു രാവിലെ തൃശൂർ, പാലക്കാട്, സേലം വഴി ബെംഗളൂരുവിലേക്ക് പോയി. മാഫിയയുടെ കൃത്യമായ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. അന്ന് ഉച്ചയ്ക്ക് 12.22നു പാലിയേക്കര ടോൾ പ്ലാസ കടന്നു. 1.39നു വാളയാർ ടോൾ പ്ലാസ കടന്നു കേരളം വിട്ടു. തുടർന്ന് ചാവടി ചെക് പോസ്റ്റ് കടന്ന്, കോയമ്പത്തൂർ, സേലം, ഹൊസൂർ വഴി കർണാടക അതിർത്തിയിൽ. അത്തിബെല്ലെ ചെക്‌പോസ്റ്റ് കടന്ന് ബെംഗളൂരുവിൽ. അവിടെ എൻഐഎ ഒരുക്കിയ കെണിയിൽ സ്വപ്‌നാ നായർ വീഴുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP