Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുടി വെട്ടി മീശ എടുത്ത് ലുക്ക് ആകെ മാറ്റി സന്ദീപിന്റെ ഒളിവുകാലത്തെ ഓട്ടം; മുടി ചീകിയൊതുക്കി അടിപൊളി ലുക്ക് വിട്ട് സാധാരണ വീട്ടമ്മയെ പോലെ മുഖ്യ ആസൂത്രക; പർദയുടെ മറവും ബംഗളൂരുവിലേക്ക് എത്താൻ വഴിയൊരുക്കി; സ്വപ്‌നയുടെ മക്കളേയും ഭർത്താവിനേയും കുറിച്ച് യാതൊരു വിവരവുമില്ല; സ്വപ്‌നയേയും സന്ദീപിനേയും എൻ ഐ എ പൊക്കുന്നത് വേറിട്ട ലുക്കിലെ ഒളിവ് താമസത്തിനിടെ; വേഷ പ്രച്ഛന്നരായി നടന്ന ആസൂത്രകനേയും ആസൂത്രകയും കുടുക്കി എൻഐഎയും ഐബിയും കൈയടി നേടുമ്പോൾ

മുടി വെട്ടി മീശ എടുത്ത് ലുക്ക് ആകെ മാറ്റി സന്ദീപിന്റെ ഒളിവുകാലത്തെ ഓട്ടം; മുടി ചീകിയൊതുക്കി അടിപൊളി ലുക്ക് വിട്ട് സാധാരണ വീട്ടമ്മയെ പോലെ മുഖ്യ ആസൂത്രക; പർദയുടെ മറവും ബംഗളൂരുവിലേക്ക് എത്താൻ വഴിയൊരുക്കി; സ്വപ്‌നയുടെ മക്കളേയും ഭർത്താവിനേയും കുറിച്ച് യാതൊരു വിവരവുമില്ല; സ്വപ്‌നയേയും സന്ദീപിനേയും എൻ ഐ എ പൊക്കുന്നത് വേറിട്ട ലുക്കിലെ ഒളിവ് താമസത്തിനിടെ; വേഷ പ്രച്ഛന്നരായി നടന്ന ആസൂത്രകനേയും ആസൂത്രകയും കുടുക്കി എൻഐഎയും ഐബിയും കൈയടി നേടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലിൽ നിന്നാണ് ഇരുവരും പിടിയിലായത്. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഇടപെടലാണ് ഇതിൽ നിർണ്ണായകമായത്.

വേഷ പ്രച്ഛനരായിട്ടായിരുന്നു സന്ദീരും സ്വപ്‌നയും യാത്ര ചെയ്തത്. മുടി വെട്ടി മീശ എടുത്ത് ലുക്ക് ആകെ മാറ്റി സന്ദീപിന്റെ ഒളിവുകാലത്തെ ഓട്ടം. മുടി ചീകിയൊതുക്കി അടിപൊളി ലുക്ക് വിട്ട് സാധാരണ വീട്ടമ്മയെ പോലെ മുഖ്യ ആസൂത്രകയും ഏവരുടേയും കണ്ണു വെട്ടിച്ചു. പർദയുടെ മറവും ബംഗളൂരുവിലേക്ക് എത്താൻ വഴിയൊരുക്കിയെന്നാണ് സൂചന. സ്വപ്‌നയുടെ മക്കളേയും ഭർത്താവിനേയും കുറിച്ച് യാതൊരു വിവരവുമില്ലെന്നതാണ് വസ്തുത. ഇവരെ കുറിച്ച് എൻ ഐ എയും ഒന്നും പറയുന്നില്ല. സ്വപ്‌നയേയും സന്ദീപിനേയും എൻ ഐ എ പൊക്കുന്നത് വേറിട്ട ലുക്കിലെ ഒളിവ് താമസത്തിനിടെയാണ്. വേഷ പ്രച്ഛന്നരായി നടന്ന ആസൂത്രകനേയും ആസൂത്രകയും കുടുക്കി എൻഐഎയും ഐബിയും കൈയടി നേടുകയാണ്. ഇത് ആദ്യമായാണ് സ്വർണ്ണ കള്ളക്കടത്ത് കേസ് എൻ ഐ എ അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതികളെ അതിവേഗം പിടിക്കാൻ അവർക്കായി.

സ്വപ്നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാൽ ഇവുരടെയും സുരക്ഷയും ബെംഗളൂരുവിടെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടർന്ന് ഇവരെ കോവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി സമയം കസ്റ്റഡിയിൽ വെച്ചശേഷം കോടതിയിൽ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രപമായ നീക്കങ്ങൾക്കൊടുവിലാണ് സ്വപ്‌നയേയും സന്ദീപിനേയും എൻ ഐ എ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്ത് നെടുമങ്ങാട് അതിർത്തിയിലൂടെ സ്വപ്‌ന കേരളം വിട്ടുവെന്നാണ് സൂചന. പർദ ധരിച്ച് പൊലീസിനെ പറ്റിക്കാനുള്ള സാധ്യതയുമുണ്ട്. വനത്തിലൂടെയായിരുന്നു അതിർത്തി കടക്കാനുള്ള യാത്രയെന്നാണ് സൂചന.

സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ നിർണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോൾ വന്നത്. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിർദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി. പ്രതികൾ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികൾ പിടിയിലാകുമ്പോൾ സ്വപ്നയ്‌ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നോ എന്നതിൽ വ്യക്തയില്ല.

എൻഐഎ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് സ്വപ്നയെയും സന്ദീപിനെയും വലയിലായത്. സ്വപ്നയ്‌ക്കൊപ്പം ഭർത്താവും മക്കളുമുണ്ടായിരുന്നെന്നാണ് സൂചന. സ്വപ്നയുടെ മകൾ വിളിച്ച ഫോൺ കോൾ ചോർത്തിയാണ് എൻഐഎ ഇവരെ കുടുക്കിയത്. ഏഴ് ദിവസമായി ഒളിവിൽ കഴിഞ്ഞതിനൊടുവിൽ സ്വപ്നയെ കണ്ടെത്താനായത് കേസിൽ നിർണായകമാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണക്കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചത്. കൊച്ചിയിലായിരുന്ന സ്വപ്നയും സന്ദീപും വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലേക്ക് കടന്നതെന്നാണ് സൂചന. ഇവർക്ക് എങ്ങനെ ബെംഗളൂരുവിലേക്ക് പോകാൻ സാധിച്ചെന്ന് സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആരുടെയൊക്കെ സഹായം ലഭിച്ചെന്നതും അന്വേഷണവിധേയമാകും. കൊച്ചിയിൽ എത്തി ഇരുവരും അഭിഭാഷകനെ കണ്ടിരുന്നുവെന്നും സൂചനയുണ്ട്. വ്യാഴാഴ്ചയാണ് സ്വർണക്കടത്തു കേസ് എൻഐഎയെ ഏറ്റെടുത്ത്. കേസിലെ 4 പ്രതികൾക്കുമെതിരെ യുഎപിഎ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ സ്പേസ് പാർക്കിലെ നിയമനത്തിനു പ്രധാന പങ്കുവഹിച്ച സ്ഥാപനങ്ങളെപ്പറ്റി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിച്ചേക്കും. റിക്രൂട്ടിങ് ഏജൻസി വിഷൻ ടെക്നോളജി ആൻഡ് സ്റ്റാഫിങ് സൊല്യൂഷൻസ്, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പി.ഡബ്ല്യു.സി) എന്നിവ സംശയനിഴലിലാണ്. സ്വപ്ന സുരേഷിനെ പി.ഡബ്ല്യു.സി. സ്പേസ് പാർക്കിലേക്കു റിക്രൂട്ട് ചെയ്യുന്നതിന് ആഴ്ചകൾക്കുമുമ്പാണ് റിക്രൂട്ട്മെന്റ് ഏജൻസിയായ വിഷൻ ടെക്നോളജി ആൻഡ് സ്റ്റാഫിങ് സൊല്യൂഷൻ രൂപീകൃതമായത്. കേന്ദ്ര സർക്കാർ രേഖകൾ പ്രകാരം കമ്പനി രജിസ്റ്റർ ചെയ്തത് കഴിഞ്ഞ സെപ്റ്റംബർ 25-നാണ്. സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിക്കാൻ ശിപാർശ ചെയ്തത് അടുത്തമാസം 12നും.

ഡൽഹി, ഫരീദാബാദ് ബഡാർപൂരിൽ മധുര റോഡിലെ എസ്.ആർ.എസ്. ടവറിന്റെ ആറാം നിലയിലാണ് വിഷൻ ടെക്നോളജി പ്രവർത്തിക്കുന്നത്. ഐടി സേവനങ്ങൾ, സോഫ്റ്റ്‌വേർ ഡവലപ്മെന്റ്, മൊബൈൽ ആപ് വികസനം, വെബ്സൈറ്റ് ഡിസൈൻ എന്നിവയാണ് പ്രധാന ജോലികളെങ്കിലും വിവിധ കമ്പനികൾക്കു മാനേജർമാർ മുതൽ സെയിൽസ് എക്സിക്യൂട്ടീവുമാരെവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. വർഷങ്ങളായി പി.ഡബ്ല്യു.സിക്ക് വിദഗ്ധരെ നൽകിയിരുന്ന റിക്രൂട്ട്മെന്റ് സ്ഥാപനമുള്ളപ്പോൾ ആഴ്ചകൾക്കു മുമ്പ് രജിസ്റ്റർ ചെയ്ത ഏജൻസിയെ ഇതിനായി സമീപിച്ചതാണു സംശയങ്ങൾക്ക് ഇടനൽകുന്നത്. ദുബായിലെ ദാനുബോ ഗ്രൂപ്പിന്റെ മുൻ എച്ച്.ആർ. എക്സിക്യൂട്ടീവ് നേഹ നാഗ്പാലാണ് ഇപ്പോൾ ഈ സ്ഥാപനത്തിന്റെ എച്ച്.ആർ. മാനേജർ. ഇവരും സ്വപ്നാ സുരേഷും തമ്മിൽ നേരത്തെ ബന്ധമുണ്ടോയെന്നതും എൻ.ഐ.എ. അന്വേഷിക്കും.

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 2018 മാർച്ച് 31 ന് നിരോധിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് മൂന്നുവർഷമായി കേരളത്തിൽ കൺസൾട്ടൻസി കരാർ നൽകിവരുന്ന സാഹചര്യത്തിലാണ് സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട് സ്ഥാപനത്തെ നിരീക്ഷിക്കാൻ എൻ.ഐ.എ. ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP