Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

പ്രാദേശികമായി കിട്ടുന്ന ടിഷ്യു പേപ്പറും ടൈൽസും ഫോട്ടോകോപ്പി മെഷീനും ബാഗേജിലെത്തിയത് സംശയമായി; കൊറോണയ്ക്കിടെ മൂന്ന് മാസത്തിനിടെ എത്തിയത് എട്ട് പാഴ്‌സലുകൾ; കോൺസുൽ ജനറലിന്റെ ഭാര്യയുടെ മേൽവിലാസത്തിൽ സാധനമെത്തിയതും രാമമൂർത്തിയെ അന്വേഷണത്തിന് പ്രേരിപ്പിച്ചു; കമ്മീഷണർ ഉറച്ച നിലപാട് എടുത്തപ്പോൾ ഡിപ്ലോമാറ്റിക് ബാഗേജിലെ മഞ്ഞ ലോഹം പുറത്തെത്തി; ഫോൺ വിളിച്ച ഉന്നതനേയും കുടുക്കും; സർക്കാരിലെ കള്ളനെ കണ്ടെത്താൻ സുമിത് കുമാർ

പ്രാദേശികമായി കിട്ടുന്ന ടിഷ്യു പേപ്പറും ടൈൽസും ഫോട്ടോകോപ്പി മെഷീനും ബാഗേജിലെത്തിയത് സംശയമായി; കൊറോണയ്ക്കിടെ മൂന്ന് മാസത്തിനിടെ എത്തിയത് എട്ട് പാഴ്‌സലുകൾ; കോൺസുൽ ജനറലിന്റെ ഭാര്യയുടെ മേൽവിലാസത്തിൽ സാധനമെത്തിയതും രാമമൂർത്തിയെ അന്വേഷണത്തിന് പ്രേരിപ്പിച്ചു; കമ്മീഷണർ ഉറച്ച നിലപാട് എടുത്തപ്പോൾ ഡിപ്ലോമാറ്റിക് ബാഗേജിലെ മഞ്ഞ ലോഹം പുറത്തെത്തി; ഫോൺ വിളിച്ച ഉന്നതനേയും കുടുക്കും; സർക്കാരിലെ കള്ളനെ കണ്ടെത്താൻ സുമിത് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡി്‌പ്ലോമാറ്റിക് സ്വർണ്ണ കടത്ത് കേസിൽ തിരുവനന്തപുരം എയർ കാർഗോയിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാമമൂർത്തിയാണ് നിർണ്ണായക ഇടപെടൽ നടത്തിയത്. ഇതിനൊപ്പം കസ്റ്റംസ് കമ്മീഷണർ സുമതി കുമാറിന്റെ നിലപാടുകളും അതി നിർണ്ണായകമായി. കേസിൽ ഇടപെട്ട എല്ലാവരേയും കുടുക്കാനാണ് തീരുമാനം. രാമമൂർത്തിയുടെ കണ്ടെത്തലിന് കരുത്തായത് സുമിത് കുമാറിന്റെ നിലപാടാണ്. സ്വർണം രക്ഷിച്ചെടുക്കാൻ ഉന്നതർ ഇടപെടൽ നടത്തിയെന്ന് തുറന്നു പറയാനും സുമിത് കുമാർ തയ്യാറാണ്. ഇതോടെ ഐടി സെക്രട്ടറി ശിവശങ്കർ അടക്കമുള്ളവർ സ്വർണ്ണ കടത്തിൽ സംശയ നിഴലിലാണ്.

സ്വർണക്കടത്തുകേസിൽ ശുപാർശയ്ക്കായി കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് സുമിത് കുമാർ പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ മുപ്പതുകിലോ സ്വർണം പിടിച്ചയുടൻ പി.ആർ.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാൻ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡൽഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കസ്റ്റംസ് തന്നെ വെളിപ്പെടുത്തുന്നുണ്ട്.'ഇവർക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസിൽ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ. അതിനാൽ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങൾക്കറിയാം''-കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ വിശദീകരിക്കുന്നു.

സുമിത് കുമാർ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കസ്റ്റംസിനെ സ്വാധീനിക്കാൻ ശ്രമിച്ചവരുടെ വിവരങ്ങൾ സുമിത് പുറത്തു വിട്ടാൽ അത് ഏറെ നിർണ്ണായകമാകും. മൂന്നുമാസത്തിനിടെ യു.എ.ഇ. കോൺസുലാർ ജനറലിന്റെ പേരിൽ വന്ന എട്ട് പാഴ്‌സലുകളാണ് കസ്റ്റംസിന് സംശയം ജനിപ്പിച്ചത്.

മിക്ക പാഴ്‌സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേൽവിലാസത്തിലായിരുന്നു. ടിഷ്യു പേപ്പർ, ടൈൽസ്, ഫോട്ടോകോപ്പി മെഷീൻ എന്നിവയെന്ന പേരിലായിരുന്നു വന്നത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങൾ എന്തിനാണ് കയറ്റിയയക്കുന്നുവെന്ന ചോദ്യമാണ് നിർണ്ണായകമായത്. ജനീവാ കൺവെൻഷൻ അനുസരിച്ച് നയതന്ത്ര ബാഗേജുകൾ തുറന്നുപരിശോധിക്കാൻ ആർക്കും അധികാരമില്ല.

ടവ്വൽ തൂക്കിയിടാനുള്ള കമ്പികൾ, ഡോർ സ്റ്റോപ്പർ, ബാത്ത്‌റൂം ഫിറ്റിങ്‌സ് എന്നപേരിൽ വന്ന പാഴ്‌സലിൽ കോൺസുലേറ്റിന്റെ സ്റ്റിക്കർ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം കൂട്ടിയത്. ഇത്തരത്തിലൊരു പാഴ്‌സൽ തുറക്കണമെങ്കിൽ യു.എ.ഇ. അംബാസഡർ അനുമതി നൽകുകയോ പാഴ്‌സലിന്റെ ഉടമസ്ഥാവകാശം നിഷേധിക്കുകയോ വേണം. തുറന്നുപരിശോധിക്കാൻ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ വിദേശകാര്യ മന്ത്രാലയം വഴി ഡൽഹിയിലെ യു.എ.ഇ. അംബാസഡറെ ബന്ധപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കിയോടെ അവർ പാഴ്‌സലിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചു. തുടർന്നായിരുന്നു പരിശോധന.

എന്നിട്ടും, ഒരു അറബിയുമായി വന്ന് പാഴ്‌സൽ ഏറ്റുവാങ്ങാൻ പി.ആർ.ഒ. സരിത് ശ്രമിച്ചു. എന്നാൽ, കസ്റ്റംസ് വഴങ്ങിയില്ല. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. എംബസി ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്. ഇദ്ദേഹം യഥാർഥത്തിൽ എംബസി ഉദ്യോഗസ്ഥനാണോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഒരു ഉന്നതൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടതായും ആരോപണമുണ്ട്.

സ്വപ്നയെ സംസ്ഥാന ഐടി വകുപ്പിലെ കരാർ ജീവനക്കാരിയാക്കിയത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് മുഖേനയാണ്. ആരോപണം ഉയർന്നതോടെ സ്വപ്നയെ പിരിച്ചുവിട്ടതായി ഐടി വകുപ്പ് അറിയിച്ചു. നയതന്ത്ര അധികാരം മറയാക്കിയുള്ള സ്വർണക്കടത്ത്, ഒരു കേസ് എന്നതിനപ്പുറം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തുകയാണ്. മുഖ്യ പ്രതിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്ന സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ ഉന്നത ബന്ധമാണു വിവാദത്തിന് അടിസ്ഥാനം. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്ന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP