Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് ജോലിയിൽ നിന്നു നീക്കി; നടപടി സ്വപ്നയുടെ കൂടി താത്പര്യം മാനിച്ചെന്ന് വിശദീകരണം; ജോലി നൽകിയ കാരണത്തിൽ എച്ച്.ആർ.ഡി.എസിനെ വേട്ടയാടുന്നു എന്നു ചൂണ്ടിക്കാട്ടി കൈവിടൽ; സ്വപ്നയ്ക്കെതിരായ അന്വേഷണ സ്ഥാപനത്തെയും ജീവനക്കാരെയും ബാധിക്കുന്നു; നടപടി കൊച്ചിയിലേക്ക് താമസം മാറിയതിന് പിന്നാലെ

സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് ജോലിയിൽ നിന്നു നീക്കി; നടപടി സ്വപ്നയുടെ കൂടി താത്പര്യം മാനിച്ചെന്ന് വിശദീകരണം; ജോലി നൽകിയ കാരണത്തിൽ എച്ച്.ആർ.ഡി.എസിനെ വേട്ടയാടുന്നു എന്നു ചൂണ്ടിക്കാട്ടി കൈവിടൽ; സ്വപ്നയ്ക്കെതിരായ അന്വേഷണ സ്ഥാപനത്തെയും ജീവനക്കാരെയും ബാധിക്കുന്നു; നടപടി കൊച്ചിയിലേക്ക് താമസം മാറിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എൻജിഒ ആയ എച്ച്.ആർ.ഡി.എസ്. സ്വപ്നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവർ വ്യക്തമാക്കുന്നു. സിഎസ്ആർ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കിയെങ്കിലും അവരെ സ്ഥാപനത്തിലെ സ്ത്രീശാക്തീകരണ വിഭാഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്.

പാലക്കാട് ആസ്ഥനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസിൽ സിഎസ്ആർ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നൽകിയത്. സ്വപ്നയ്ക്കെതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആർഡിഎസ് നൽകുന്ന വിശദീകരണം. ജീവനക്കാരെ അടക്കം ചോദ്യം ചെയ്യുന്ന സാഹാചര്യം ഉണ്ടാകുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സ്വപ്നയെ എച്ച്ആർഡിഎസ് കൈവിടുന്നത്.

സ്വർണക്കടത്ത് കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്നയ്ക്ക് എച്ച്ആർഡിഎസ് നിയമന ഉത്തരവ് നൽകിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം. ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ എച്ച്ആർഡിഎസാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു. സ്വപ്നയ്ക്ക് നിയമസഹായമടക്കം എച്ച്ആർഡിഎസ് ഒരുക്കി നൽകുകയും ചെയ്തിരുന്നു.

നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്ന കഴിഞ്ഞ ആഴ്ച മുതൽ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ എച്ചആർഡിഎസിൽ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്. അതേസമയം മുഖ്യമന്ത്രി നിയമസഭയിൽ അടക്കം എച്ച്ആർഡിഎസിനെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സ്വപ്നയെ ചുമതലകളിൽ നിന്നും നീക്കുന്നത്.

നേരത്തെ സ്വപ്‌നയുമായി ബന്ധപ്പെട്ട കേസുകളുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലേക്ക് താമസം മാറിയതെന്ന് സ്വപ്‌ന വ്യക്തമാക്കിയരുന്നു. നേരത്തെ എച്ച്ആർഡിഎസ് ജോലി ഉപേക്ഷിക്കാൻ സ്വപ്‌നയോട് അഭിഭാഷകരും പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അഡ്വ. കൃഷ്ണരാജാണ് സ്വപ്‌നയുടെ കേസുകൾ ഹൈക്കോടതിയിൽ അടക്കം കൈകാര്യം ചെയ്യുന്നത്. സ്വപ്‌നയുട കേസ് കൈകാര്യം ചെയ്യുന്നതിന്റെ പേരിൽ കൃഷ്ണരാജിനെതിരെയും പൊലീസ് മറ്റൊരു കേസെടുത്തിരുന്നു.

ഇഡി ചോദ്യം ചെയ്യാൻ അടക്കം സ്വപ്നയെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തുന്ന സാഹചര്യം നേരത്തെ തന്നെ സംജാതമായിരുന്നു. ഈ സാഹചര്യം അടക്കം മുന്നിൽ കണ്ടാണ് സ്വപ്ന കൊച്ചിയിലേക്ക് താമസം മാറിയിരിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കയാണ്. ഈ അക്കൗണ്ടുകൾ തനിക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന കോടതിയെ വീണ്ടും സമീപിച്ചരിക്കയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP