Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്ഷിക്കാനുള്ള മാർഗ്ഗങ്ങളെല്ലാം പൊളിഞ്ഞതോടെ ലൈംഗിക പീഡന കേസിൽ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ; പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി; മജിസ്‌ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തി മൊഴി രേഖപ്പെടുത്തി രണ്ടാഴ്‌ച്ച കഴിഞ്ഞിട്ടും അനങ്ങാതിരുന്ന അന്വേഷണം സംഘം ഒടുവിൽ ഉണർന്നു പ്രവർത്തിച്ചത് പരാതിക്കാരി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയതോടെ

രക്ഷിക്കാനുള്ള മാർഗ്ഗങ്ങളെല്ലാം പൊളിഞ്ഞതോടെ ലൈംഗിക പീഡന കേസിൽ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ; പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി; മജിസ്‌ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തി മൊഴി രേഖപ്പെടുത്തി രണ്ടാഴ്‌ച്ച കഴിഞ്ഞിട്ടും അനങ്ങാതിരുന്ന അന്വേഷണം സംഘം ഒടുവിൽ ഉണർന്നു പ്രവർത്തിച്ചത് പരാതിക്കാരി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയതോടെ

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ലൈംഗിക പീഡനകേസിൽ പ്രതിയായ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ. അറസ്റ്റു ചെയ്ത ചിന്മയാനന്ദിനെ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പരാതിക്കാരി രംഗത്തെത്തിയതിന് പിന്നാലെയാണ് ഷാജഹാൻപൂരിലെ ആശുപത്രിയിലേക്ക് ബിജെപി നേതാവിനെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റു നടപടികളും നടന്നത്.

അതേസമയം ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായില്ലെങ്കിൽ താൻ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കിയിരുന്നു. സെക്ഷൻ 164 പ്രകാരം യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴി നൽകി 15 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കാത്തത് ചിന്മയാനന്ദിനെ രക്ഷിക്കാനാണെന്നാണ് യുവതിയുടെ ആരോപണം ഉന്നയിച്ചിരുന്നു. നേരത്തെ പെൺകുട്ടി 43 വീഡിയോ തെളിവുകൾ ബിജെപി നേതാവിനെതിരെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.

ചിന്മയാനന്ദ് ഡയറക്ടറായ ഉത്തർപ്രദേശിലെ ഷാജഹാൻപൂർ എസ്എസ് കോളജ് വിദ്യാർത്ഥിനിയാണ് രണ്ടാഴ്ച മുൻപ് ഫേസ്‌ബുക്കിലൂടെ പീഡന പരാതി ഉന്നയിച്ചത്. ഇതേതുടർന്ന് പെൺകുട്ടിയെ കാണാതായി. ഇതോടെ വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതിയാണ് സംഭവം അന്വേഷിക്കാൻ എസ്‌ഐടി രൂപീകരിച്ച് ഉത്തരവിട്ടത്. എന്നാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളും ബിജെപി നേതാവിനെ രക്ഷപെടുത്തുന്നതിന് വേണ്ടിയാണെന്ന് വിമർശനം ഉയർന്നിരുന്നു.

ചിന്മയാനന്ദിനെതിരെ ഉയർന്ന ലൈംഗികപീഡന പരാതിയുമായി ബന്ധപ്പെട്ട് 43 വീഡിയോകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു ഇരയായാ പെൺകുട്ടി. മുഖ്യമന്ത്രി കൂടിയായ സ്വാമി യോഗി ആദിത്യനാഥുമായി ബന്ധമുള്ള സ്വാമിയാണ് ചിന്മയാനന്ദ്. ഈ സാഹചര്യത്തിലാണ് വീഡിയോ തെളിവുകളുമായി യുവതി എത്തിയത്. ചിന്മയാനന്ദിന്റെ കോളജിലെ പിജി വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുമായാണ് തെളിവെടുപ്പിന് സംഘം എത്തിയത്. കിടപ്പറയിൽ നിന്ന് പ്രധാന തെളിവുകളെല്ലാം നീക്കിയെന്നും പഴയ പെയിന്റിങ് അടക്കം എല്ലാം മാറ്റി മുറി പുതുക്കിയെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ന്നാൽ തിരുമ്മുന്നതിനുള്ള എണ്ണ വച്ചിരുന്ന 2 പാത്രങ്ങളും ചിന്മയാനന്ദ് ഉപയോഗിച്ചിരുന്ന ടവൽ, ടൂത്ത്പേസ്റ്റ്, സോപ്പ് എന്നിവയും തെളിവായി ശേഖരിച്ചു. മകൾക്ക് ഹോസ്റ്റലിൽ പ്രത്യേക സൗകര്യങ്ങൾ അനുവദിച്ചാണ് കുടുക്കിയതെന്ന് പിതാവ് പറഞ്ഞു. ഇതുപ്രകാരം പ്രത്യേക കുളിമുറിയുണ്ടായിരുന്നു. കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

നിരവധി ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്മയാനന്ദ് വാജ്‌പേയി സർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്നു. പീഡനം തുടർക്കഥയായപ്പോൾ തന്റെ കണ്ണടയിൽ രഹസ്യ ക്യാമറ ഒളിപ്പിച്ചാണ് യുവതി ചിന്മയാനന്ദിന്റെ ക്രൂരവിനോദങ്ങൾ വിഡിയോയിൽ പകർത്തിയത്. ചിന്മയാനന്ദിന്റെ കീഴിലുള്ള ഒരു ലോ കോളെജിൽ പ്രവേശനം തരപ്പെടുത്തി നൽകിയതിനു ശേഷമാണ് യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. ഒരു വർഷത്തോളം ഇതു തുടർന്നു. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ഇതു കാണിച്ച് ഭീഷണിപ്പെടുത്തി കോളെജ് ഹോസ്റ്റലിലേക്ക് മാറാൻ നിർബന്ധിക്കുകയും പിന്നീട് ബ്ലാക്ക്‌മെയ്ൽ ചെയ്ത് ലൈംഗിക പീഡനം തുടരുകയായിരുന്നെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ചിന്മയാനന്ദിന് മസാജ് ചെയ്തു നൽകാൻ നിർബന്ധിക്കുകയും അദ്ദേഹത്തിന്റെ സഹായികൾ തോക്കിൻ മുനയിൽ നിർത്തിയാണ് തെന്നെ ചിന്മയാനന്ദിന്റെ മുമ്പിലെത്തിച്ചിരുന്നതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

പീഡനത്തെ കുറിച്ച് യുപി മുഖ്യമന്ത്രി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫേസ്‌ബുക്കിൽ പരാതി പോസ്റ്റ് ചെയ്തതോടെയാണ് ഈ സംഭവങ്ങൾ പുറത്തായത്. ഈ പോസ്റ്റിൽ ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഫേസ്‌ബുക്ക് പോസ്റ്റിനു പിന്നാലെ യുവതിയെ കാണാതായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം രാജസ്ഥാനിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അഭിഭാഷകർ രംഗത്തെത്തിയതോടെയാണ് സുപ്രീം കോടതി ഈ കേസിൽ ഇടപെട്ടത്. രാജസ്ഥാനിൽ കണ്ടെത്തിയ ദിവസം തന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി രഹസ്യമായി വാദം കേൾക്കുകയും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP