Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുശാന്തിന്റേത് ആത്മഹത്യയെന്ന തരത്തിലാണ് ഇത്രയും കാലം അന്വേഷണം മുന്നോട്ട് പോയത്; എന്നാൽ അതൊരു കൊലപാതകമാണെന്നാണ് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നെന്ന് പിതാവ്; സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് സിബിഐയോട് ആവർത്തിച്ച് കുടുംബം; സിബിഐ അന്വേഷണത്തിൽ വിശ്വാസമെന്നും പിതാവ്; റിയയുടെ ഹർജി ഇന്ന് കോടതിയിൽ; നടന്റെ മരണത്തിൽ നേരറിയാൻ സിബിഐ മുന്നോട്ട്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണം ആത്മഹത്യയല്ലെന്ന് സിബിഐയോട് ആവർത്തിച്ച് കുടുംബം. ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മൊഴി നൽകിയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. കാമുകി റിയ ചക്രവർത്തിക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക് ബിഹാർ പൊലീസ് കേസെടുത്തിരുന്നു.

സുശാന്തിന്റേത് ആത്മഹത്യയെന്ന തരത്തിലാണ് ഇത്രയും കാലം അന്വേഷണം മുന്നോട്ട് പോയത്. എന്നാൽ അതൊരു കൊലപാതകമാണെന്നാണ് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നത്. തെളിവുകളെല്ലാം അത് ചെയ്തവർ തന്നെ നശിപ്പിച്ചിരിക്കുന്നു. സിബിഐ കേസിനെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചാൽ മാത്രമേ സത്യം പുറത്ത് വരികയുള്ളൂ- സുശാന്തിന്റെ പിതാവ് കെ.കെ സിങ് സിബിഐയോട് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

നടന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ചുമതല മുംബൈ പൊലീസിനായിരുന്നു. എന്നാൽ മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാം?ഗങ്ങൾ ബിഹാർ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് കേസന്വേഷണം കാമുകി റിയ ചക്രവർത്തിക്കെതിരേ തിരിയുന്നത്. തുടർന്ന് കേസ് മുംബൈ പൊലീസ് തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമർപ്പിച്ചു. അതിനിടയിലാണ് സിബിഐ കേസേറ്റെടുക്കുന്നത്. ഇതിനെതിരേ മുംബൈ പൊലീസ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. അന്വേഷണം പട്നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവർത്തിയുടെ ഹർജി ജസ്റ്റിസ് ഹൃഷികേശ് റോയിയാണ് പരിഗണിക്കുന്നത്.സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്നയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിനെയാണ് നടി റിയ ചക്രവർത്തി ചോദ്യം ചെയ്യുന്നത്.

നടന്റെ കുടുംബത്തിന്റെ പരാതിയിൽ റിയയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തതും. കേസ് മുംബൈയിലെ അധികാര പരിധിയിലാണെങ്കിൽ സിബിഐ അന്വേഷണത്തിന് അനുകൂലമെന്ന് നടി റിയ ചക്രവർത്തി സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

പട്നയിലെ എഫ്ഐആറിൽ സിബിഐ അന്വേഷണം അംഗീകരിക്കില്ല. തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ് സമയത്തുണ്ടായ മരണമായതിനാലാണ് കേസ് പരിധി വിട്ട് സഞ്ചരിക്കുന്നതെന്നും റിയ ചക്രവർത്തി ആരോപിച്ചു. തങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാട് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്. മുംബൈ പൊലീസിനെ കുറ്റപ്പെടുത്തി ബിഹാർ സർക്കാരും, സുശാന്തിന്റെ അച്ഛൻ കെ.കെ. സിംഗും കോടതിയിൽ മറുപടി സമർപ്പിച്ചിരുന്നു.

അതേസമയം, ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം റിയ ചക്രവർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാത്രിയോടെ വിട്ടയച്ചു. സിബിഐ അന്വേഷണസംഘം ഇന്ന് നടന്റെ ബന്ധുക്കളുടെ മൊഴിയെടുത്തേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP