Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഇന്നു മാലാഖ വന്നിട്ടുണ്ട്..... ചായ കുടിക്കാൻ പോരേ തേനീച്ചേ ! 17-ാം വയസിൽ സ്വകാര്യ ബസിലെ ക്ലീനറായും ഡോർ ചെക്കറായും പണിയെടുത്ത് സൗഹൃദങ്ങൾക്ക് തുടക്കമിട്ടു; താത്തയെ പരിചയപ്പെട്ടതോടെ വാണിഭ ദല്ലാളായി; മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വളച്ചെടുത്ത് ലക്ഷങ്ങളുണ്ടാക്കി; അത്യാഡംബര ജീവിതത്തിന് സുഷി സഞ്ചരിച്ചത് ഓൺലൈൻ വഴികളിലൂടെ; പച്ചമാങ്ങ മുതൽ തേൻവരിക്കവരെയുള്ള കോഡ് ഭാഷകൾ പൊളിയുമ്പോൾ

ഇന്നു മാലാഖ വന്നിട്ടുണ്ട്..... ചായ കുടിക്കാൻ പോരേ തേനീച്ചേ ! 17-ാം വയസിൽ സ്വകാര്യ ബസിലെ ക്ലീനറായും ഡോർ ചെക്കറായും പണിയെടുത്ത് സൗഹൃദങ്ങൾക്ക് തുടക്കമിട്ടു; താത്തയെ പരിചയപ്പെട്ടതോടെ വാണിഭ ദല്ലാളായി; മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വളച്ചെടുത്ത് ലക്ഷങ്ങളുണ്ടാക്കി; അത്യാഡംബര ജീവിതത്തിന് സുഷി സഞ്ചരിച്ചത് ഓൺലൈൻ വഴികളിലൂടെ; പച്ചമാങ്ങ മുതൽ തേൻവരിക്കവരെയുള്ള കോഡ് ഭാഷകൾ പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനംചെയ്ത് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രാധന കണ്ണിയായ യുവാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്യുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.

കൊടുങ്ങല്ലൂർ പെരിഞ്ഞനം പൊന്മാനിക്കുടം കീഴ്പ്പുള്ളി വീട്ടിൽ സുഷി എന്ന സുഷിൻ (32), ഇരിങ്ങാലക്കുട മനവലശ്ശേരി താണിശേരി പാലക്കൽ വീട്ടിൽ അനീഷ് എന്ന ജെഷിൻ രാജ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ സുഷി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പച്ചമാങ്ങ മുതൽ തേൻവരിക്കവരെ ഓൺലൈൻ പെൺവാണിഭത്തിലെ കോഡുഭാഷകൾ. പെൺവാണിഭക്കേസിൽ അസ്റ്റിലായ സുഷിയിൽനിന്നും ലഭിച്ച ഫോൺ പരിശോധിച്ചപ്പോഴാണ് കോഡുകൾ കണ്ടെത്തിയത്. വാട്‌സ്ആപ് സന്ദേശങ്ങളിൽ യുവതിളെ മാലാഖമാർ എന്നാണ് പറഞ്ഞിരുന്നത്. ഇടുപാടുകളെ 'ചായകുടി' എന്നും എസ്‌കോർട്ട് എന്നും ഗൈഡ് എന്നുമൊക്ക പറയുന്‌പോൾ ഇടപാടുകാരെ 'ഹണിബി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

'ഇന്നു മാലാഖ വന്നിട്ടുണ്ട്. ചായ കുടിക്കാൻപോരേ തേനീച്ചേ'യെന്ന് 70 ലേറെ പേർക്ക് യുവതിയുടെ ചിത്രമടക്കം വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചിച്ചുണ്ട്. സുഷി പിടിയിലായതറിയാതെ ഒട്ടേറെ പേരാണ് ഇടപാടുകൾക്കായി ഇയാളുടെ ഫോണിലേക്ക് ഇടതടവില്ലാതെ വിളിച്ചുകൊണ്ടിരുന്നത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ ഫോൺ നമ്പറുകൾ വിചിത്രമായ പേരുകളിൽ ഇയാൾ ഫോണിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പെൺവാണിഭത്തിലൂടെ സമ്പാദിക്കുന്ന തുക അത്യാഢംബരജീവിതം നയിക്കാനാണ് ചെലവഴിച്ചിരുന്നതെന്ന് ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചു.

സുഷിയെ പിടികൂടുന്‌പോൾ വീട്ടിൽ ഇടപാടുകൾക്കായി എത്തിയിരുന്ന യുവതികളും യുവാക്കളും ഓടിരക്ഷപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഫോണുകളും മറ്റും കൊണ്ടുപോയി. വീട്ടിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് എത്തിയപ്പോൾ വീടിനകത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുന്നത് കണ്ടാണ് അയൽവാസികൾക്ക് സംഭവം പിടികിട്ടിയത്. കാർ റെന്റ് സ്ഥാപന ഉടമ എന്നു പരിചയപ്പെടുത്തിയതിനാൽ ഇവിടെ വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞു.

മുമ്പ് അറസ്റ്റിലായ ചാലക്കുടി കൂടപ്പുഴ സ്വദേശിയും ഡിസ്‌ക് ജോക്കിയുമായ അപ്പു എന്ന അജിൽ വഴിയാണ് പെൺകുട്ടി സുഷിയുടെ കെണിയിൽപ്പെട്ടത്. പിന്നീട് വാട്‌സ്ആപ്പ് വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ പലർക്കും അയച്ച് പണംവാങ്ങി ഒട്ടേറെ പേർക്ക് കാഴ്ചവയ്ക്കുകയായിരുന്നു. 17-ാം വയസിൽ സ്വകാര്യ ബസിലെ ക്ലീനറായും ഡോർ ചെക്കറായും പണിയെടുക്കുന്‌പോഴാണ് സ്ത്രീകളുമായി സുഷി എന്ന സുഷിൻ സൗഹൃദം ആരംഭിക്കുന്നത്. പരിചയത്തിലായ 'താത്ത' എന്നറിയപ്പെടുന്ന സ്ത്രീയുമായി ചേർന്ന് പെൺവാണിഭത്തിലേക്ക് തിരിയുകയായിരുന്നു.

തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായി പൊലീസിന്റെ കണ്ണിലെ കരടായി മാറിയതോടെ ഒരിടത്തും സ്ഥിരമായി താമസിക്കാതെയായി സുഷി. താത്തയുമായി ചേർന്ന് തുടക്കത്തിൽ തൃശൂർ ജില്ലയിൽ മാത്രമായി ആരംഭിച്ച പെൺവാണിഭം ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. റിയൽ എസ്റ്റേറ്റ് വ്യാപാരി, കാർ റെന്റ് സ്ഥാപന ഉടമ, എന്നൊക്കെ പരിചയപ്പെടുത്തി മാന്യന്മാരും ഉയർന്ന സാന്പത്തികമുള്ളവരും താമസിക്കുന്ന സ്ഥലങ്ങളിൽ വീട് വാടകയ്‌ക്കെടുത്ത് അവിടെയാണ് ഇയാൾ പെൺവാണിഭം നടത്തിയിരുന്നത്. വിദേശമലയാളികളും മറ്റുമാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാർ.

ഓൺലൈൻ സെക്‌സ് സൈറ്റിൽ തിരയുന്നവരുടെ മൊബൈൽ നമ്പർ ശേഖരിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് ആവശ്യക്കാരിൽനിന്നും തുക മുൻകൂർ വാങ്ങിയാണ് ഇയാൾ ഇടപാടുകൾ നടത്തിയിരുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ ചിലർ പൊലീസിന്റെ പിടിയിലായതറിഞ്ഞ് സുഷി ആദ്യം കർണാടകയിലേക്ക് കടന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തി പെരിന്തൽമണ്ണയിൽ താമസമാക്കി. ഒപ്പം ഇരിങ്ങാലക്കുടയിലും കയ്പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞ് പെൺവാണിഭം നടത്തുമ്പോഴാണ് ഇയാൾ പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP