Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സിദ്ധാർത്ഥ് പിഥാനി ബുദ്ധിമാനായ ക്രിമിനൽ; സുശാന്തിന്റെ മരണത്തിൽ കുടുംബത്തിനൊപ്പം നിന്ന സിദ്ധാർത്ഥ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ റിയയ്‌ക്കൊപ്പം മറുകണ്ടം ചാടി; പ്രതിപട്ടികയിൽ റിയ വന്നതിനു ശേഷമുള്ള സിദ്ധാർത്ഥിന്റെ പെരുമാറ്റം സംശയിക്കത്തക്കതെന്നും സുശാന്തിന്റെ കുടുംബം: കേസ് എടുത്തിട്ടും റിയാ ചക്രവർത്തിയെ അറസ്റ്റ് ചെയ്യാത്തതിൽ നിരാശയെന്ന് സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകൻ

സിദ്ധാർത്ഥ് പിഥാനി ബുദ്ധിമാനായ ക്രിമിനൽ; സുശാന്തിന്റെ മരണത്തിൽ കുടുംബത്തിനൊപ്പം നിന്ന സിദ്ധാർത്ഥ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ റിയയ്‌ക്കൊപ്പം മറുകണ്ടം ചാടി; പ്രതിപട്ടികയിൽ റിയ വന്നതിനു ശേഷമുള്ള സിദ്ധാർത്ഥിന്റെ പെരുമാറ്റം സംശയിക്കത്തക്കതെന്നും സുശാന്തിന്റെ കുടുംബം: കേസ് എടുത്തിട്ടും റിയാ ചക്രവർത്തിയെ അറസ്റ്റ് ചെയ്യാത്തതിൽ നിരാശയെന്ന് സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രാജ്പുത്ത് ആത്മഹത്യ ചെയ്ത മുറിയിലേക്ക് ആദ്യം ഓടിച്ചെന്നത് സിദ്ധാർത്ഥ് പിഥാനി എന്ന സുഹൃത്താണ്. സുശാന്തിനൊപ്പം സുശാന്തിന്റെ വീട്ടിലാണ് സിദ്ധാർത്ഥ് താമസിച്ചിരുന്നത്. എന്നാൽ സുശാന്തിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ സിദ്ധാർത്ഥിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്ത് മരിച്ചപ്പോൾ മുതൽ കുടുംബത്തിനൊപ്പം നിഴലായി നിന്ന സിദ്ധാർത്ഥ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ റിയയ്‌ക്കൊപ്പം മറുകണ്ടം ചാടിയതായും കുടുംബം ആരോപിക്കുന്നു.

സുശാന്തിന്റെ മരണത്തിൽ അങ്ങേയറ്റം സംശയിക്കാവുന്ന വ്യക്തിയാണ് സിദ്ധാർഥ് പിഥാനിയെന്നും അദ്ദേഹം ബുദ്ധിമാനായ ക്രിമിനൽ ആണെന്നും സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങിന്റെ അഭിഭാഷകൻ വികാസ് സിങ് രംഗത്ത് എത്തി. വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് സിദ്ധാർത്ഥ് പിഥാനിക്കെതിരെ ഗുരുതര ആരോപണവുമായി വികാസ് സിങ് എത്തിയത്. സുശാന്ത് മരിച്ചപ്പോൾ സിദ്ധാർത്ഥ് ആ കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ എഫ്‌ഐആറിൽ റിയയുടെ പേര് സ്ഥാനം പിടിച്ചതോടെ അയാൾ മറുകണ്ടം ചാടി. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത അടുത്ത നിമിഷം മുതൽ സിദ്ധാർഥ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയെ സഹായിക്കാൻ തുടങ്ങിയെന്നും വികാസ് സിങ് ആരോപിച്ചു.

പ്രതിപട്ടികയിൽ റിയ വന്നതിനു ശേഷമുള്ള അയാളുടെ പെരുമാറ്റം സംശയിക്കത്തക്കതാണ്. റിയയ്ക്ക് മെയിലുകൾ അയച്ച രീതി തുടങ്ങിയവ കണക്കിലെടുത്താൽ സംശയം ന്യായമാണെന്നു വ്യക്തമാകുമെന്നും വികാസ് സിങ് പറയുന്നു. പ്രതിപട്ടികയിലുള്ള ഒരാൾക്ക് സഹായം നൽകുന്ന പിഥാനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും വികാസ് സിങ് പറഞ്ഞു. പിഥാനിയെ സംശയിക്കാൻ പല കാരണങ്ങൾ ഉണ്ട്. സുശാന്തിന്റെ സഹോദരി പ്രിയങ്കയ്‌ക്കെതിരെ റിയ പുറത്തുവിട്ട സുശാന്തിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ സിദ്ധാർഥ് പിഥാനിയുടെ പേരും പരാമർശിക്കപ്പെട്ടിരുന്നു.

റിയയുമായുള്ള ചാറ്റിൽ സഹോദരിയെ സുശാന്ത് പൈശാചികതയുള്ളവൾ എന്നാണ് അഭിസംബോധന ചെയ്യുന്നത്. തന്റെ സുഹൃത്ത് സിദ്ധാർഥിനെ പ്രിയങ്ക മദ്യലഹരിയിൽ മർദ്ദിച്ചുവെന്നും ഒടുവിൽ ഇരവാദം പറയുകയാണെന്നും സുശാന്തിന്റേതെന്ന് അവകാശപ്പെടുന്ന ചാറ്റിൽ പറയുന്നു. അതേസമയം സുശാന്തിന്റെ ഡയറിയിലെ ചില പേജുകൾ നീക്കം ചെയ്ത അവസ്ഥയിലാണെന്ന് അന്വേഷണ സംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.  മുംബൈ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ കുടുംബത്തിനു വിശ്വാസമില്ലെന്നും സുശാന്ത് സിങ്ങിന്റെ മരണത്തിൽ ഏതാനും പ്രൊഡക്ഷൻ ഹൗസുകളെ ചൂണ്ടിക്കാണിക്കാൻ കുടുംബത്തിനു മേൽ സമ്മർദമുണ്ടായെന്നും വികാസ് സിങ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.

പിതാവിന്റെ പരാതിയിൽ സുശാന്തിന്റെ മുൻ കാമുകി റിയ ചക്രവർത്തിക്കെതിരെ ബിഹാർ പൊലീസ് കേസെടുത്തുവെങ്കിലും അറസ്റ്റ് വൈകുന്നതിൽ നിരാശയുണ്ടെന്നും അറസ്റ്റിനായി കാത്തിരിക്കുകയാണെന്നും വികാസ് സിങ് നേരത്തെ ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ പിതാവിന്റെ പരാതിയിൽ സുശാന്തിന്റെ മുൻ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്കും മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ബിഹാർ പൊലീസ് കേസെടുത്തിരുന്നു. സുശാന്തിന്റെ പിതാവ് കെ.കെ. സിങ് നൽകിയ പരാതിയിൽ പട്‌നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിലാണ് റിയ

റിയയുടെ അച്ഛൻ ഇന്ദ്രജിത്ത്, അമ്മ സന്ധ്യ ചക്രവർത്തി, സഹോദരൻ ഷോവിക്, സുശാന്തിന്റെ മുൻ മാനേജർ എന്നിവർക്കെതിരെയാണ് കേസ്. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നീ വകുപ്പുകൾ ചുമത്തി. സുശാന്തും റിയയും തമ്മിൽ വൻസാമ്പത്തിക ഇടപാടുകൾ നടന്നതായും സംശയങ്ങൾ നിലനിൽക്കുന്നതായും പിതാവിന്റെ പരാതിയിൽ പറയുന്നു. സുശാന്തിനെ സാമ്പത്തികവും മാനസികവുമായി തളർത്തിയത് റിയ ആണെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP