Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല; അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല; ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാർഡുകൾ മാറ്റിയിരുന്നു; ബോളിവുഡിൽ ഒരു നടന്റെ ഭാവി തീരുമാനിക്കുന്നത് സിൻഡിക്കേറ്റും മാഫിയയും; അത്തരത്തിൽ പ്രവർത്തിക്കുന്ന ചില ബോളിവുഡ് സെലിബ്രിറ്റികളെ തനിക്കറിയാമെന്ന് നടൻ ശേഖർ സുമൻ; സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിലെ അലയൊലികൾ തീരുന്നില്ല; ചർച്ചയാകുന്നതുകൊലപാതക സാധ്യതയും

സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല; അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല; ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാർഡുകൾ മാറ്റിയിരുന്നു; ബോളിവുഡിൽ ഒരു നടന്റെ ഭാവി തീരുമാനിക്കുന്നത് സിൻഡിക്കേറ്റും മാഫിയയും; അത്തരത്തിൽ പ്രവർത്തിക്കുന്ന ചില ബോളിവുഡ് സെലിബ്രിറ്റികളെ തനിക്കറിയാമെന്ന് നടൻ ശേഖർ സുമൻ; സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിലെ അലയൊലികൾ തീരുന്നില്ല; ചർച്ചയാകുന്നതുകൊലപാതക സാധ്യതയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യക്ക് പിന്നിൽ ബോളിവുഡിലെ സ്വജനപക്ഷപാതമല്ല, ഗുണ്ടായിസമെന്ന് നടനും ടെലിവിഷൻ താരവുമായ ശേഖർ സുമൻ. കേസിൽ സിബിഐ അന്വേഷണം വേണമെന്നും ശേഖർ ആവശ്യപ്പെടുന്നു. ഇതോടെ ബോളിവുഡിലെ അധോലോക ഇടപെടലാണ് ചർച്ചയാകുന്നത്. ജസ്റ്റിസ്‌ഫോർസുശാന്ത് എന്ന പേരിൽ സോഷ്യൽമീഡിയയിൽ ഒരു ഫോറവും ശേഖർ തുടക്കമിട്ടിട്ടുണ്ട്. ഷാരൂഖ് ഖാനും ഞാനും കഴിഞ്ഞാൽ സുശാന്താണ് മിനിസ്‌ക്രീനിൽ നിന്നും സിനിമയിലെത്തി തന്റേതായ ഇടം കണ്ടെത്തിയ നടൻ. ഇത് പലരേയും ചൊടിപ്പിച്ചുവെന്നും ശേഖർ പറയുന്നു. കേസിൽ മുംബൈ പൊലീസ് അന്വേഷണം തുടരുകയാണ്. സഞ്ജനാ സംഘി, റിയ ചക്രബർത്തി, യഷ് രാജ് ഫിലിംസ് കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ്മ എന്നിവരടക്കം നടനുമായി ബന്ധപ്പെട്ട 28 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു

ബോളിവുഡിൽ ഒരു നടന്റെ ഭാവി തീരുമാനിക്കുന്ന സിൻഡിക്കേറ്റും മാഫിയയും പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ പ്രവർത്തിക്കുന്ന ചില ബോളിവുഡ് സെലിബ്രിറ്റികളെ തനിക്കറിയാമെന്നും എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ പേരു വെളിപ്പെടുത്താനാവില്ലെന്നും ശേഖർ പറയുന്നു. ബോളിവുഡിൽ ഗുണ്ടായിസമുണ്ട്. സുശാന്തിന്റേത് ആത്മഹത്യയെന്നു ആദ്യം തോന്നിയിരുന്നു. എന്നാൽ പിന്നീട് പുറത്തു വന്ന വസ്തുതകളും തെളിവുകളും നോക്കുമ്പോൾ മരണത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ട്. വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

സുശാന്ത് ആത്മഹത്യാക്കുറിപ്പ് പോലും എഴുതിവെച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 50 സിം കാർഡുകളാണ് നടൻ മാറ്റിയിട്ടുള്ളത്. സുശാന്ത് ഒഴിവാക്കാൻ ശ്രമിച്ചത് ആരെയാണ്? ജോലിസംബന്ധമായി ആരെങ്കിലുമായി ശത്രുതയുണ്ടായിരുന്നോ? ഈ ചോദ്യങ്ങളാണ് നടൻ ഉയർത്തുന്നത്. 'സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല, കുറച്ച് കാര്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല, ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാർഡുകൾ മാറ്റിയിരുന്നു. അദ്ദേഹം ആരെയോ ഭയന്നിരുന്നു എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഇത് ആത്മഹത്യയല്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.-ഇതാണ് നടൻ ചർച്ചയാക്കുന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാർ സുശാന്തിന്റെ കുടുംബത്തെ സന്ദർശിക്കാതിരുന്നതിനെയും ശേഖർ കുറ്റപ്പെടുത്തി. കോവിഡ് പശ്ചാത്തലമായതിനാലാണ് ആരെയും സന്ദർശിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് ലഭിച്ച വിവരം. ജൂൺ 14ന് ആണ് സുശാന്ത് സിങ് രജ്പുത് ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ചത്. കുടുംബാഗംങ്ങളും സുഹൃത്തുക്കളും അടക്കമുള്ള പലരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മൂന്ന് സ്പെഷൽ ടീമുകളാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സുശാന്തിന്റെ സഹതാരവും സുഹൃത്തുമായ സഞ്ജന സാൻഖി ഇൻസ്റ്റാ?ഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പും ശ്രദ്ധ നേടുകയാണ്.

സുശാന്തിന്റെ അവസാന ചിത്രമായിരുന്ന ദിൽബേചരായിലെ നായികയാണ് സഞ്ജന. സിനിമ വിടുകയാണെന്ന സൂചനകളാണ് സഞ്ജന തന്റെ പുതിയ കുറിപ്പിലൂടെ നൽകുന്നതെന്ന് ആരാധകർ പറയുന്നു. കവിതയുടെ രൂപത്തിലാണ് സഞ്ജന തന്റെ വാക്കുകൾ കുറിച്ചിരിക്കുന്നത്. ''മുംബൈയ്ക്ക് വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാൻ ഡൽഹിയിലേക്ക് മടങ്ങുകയാണ്. നിന്റെ വഴികൾ വ്യത്യസ്തമായി അനുഭവപ്പെട്ടു, അവ ശൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാൻ കാര്യങ്ങൾ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം. അല്ലെങ്കിൽ, നിങ്ങൾക്കും ചില വേദനയുണ്ട്. വീണ്ടും കാണാം? ഉടൻ. അല്ലെങ്കിൽ ഇല്ലായിരിക്കാം''- സഞ്ജന കുറിച്ചു.

അതിനിടെ സുശാന്ത് സിങ് രജ്പുത് മരിക്കുന്നതിന് മുൻപ് സ്വന്തം പേര് ഗൂഗിൾ ചെയ്ത് നോക്കിയിരുന്നെന്ന് റിപ്പോർട്ട്. സുശാന്തിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥവൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അന്നേദിവസം രാവിലെ 10.15 ന് സുശാന്ത് തന്നെക്കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നുവെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഗൂഗിളിൽ തന്നെക്കുറിച്ചുള്ള ചില കുറിപ്പുകളും വാർത്തകളും സുശാന്ത് വായിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി വ്യക്തമായിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്.

ബോളിവുഡിൽ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തിൽ മൂന്നു പുരുഷ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു. 2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അൺടോൾഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP