Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുശാന്തിന് സിഗരറ്റിൽ കഞ്ചാവ് നിറച്ച് വലിക്കുന്ന ശീലമുണ്ടായിരുന്നു; ലഹരിമരുന്ന് കിട്ടാൻ അദ്ദേഹം താനടക്കം എല്ലാ അടുപ്പക്കാരെയും ഉപയോഗിച്ചിരുന്നു; കേദാർനാഥ് സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഈ ശീലം തുടങ്ങിയതെന്നും കേൾക്കുന്നു; മരണത്തിന് മുന്നുദിവസം മുമ്പും കഞ്ചാവ് സിഗരറ്റിലാക്കി തന്റെ മുറിയിൽ വയ്ക്കണമെന്ന് പാചകക്കാരൻ നീരജിനോട് ആവശ്യപ്പെട്ടിരുന്നു; ലഹരിമരുന്ന് കേസിൽ തനിക്കെതിരെ തെളിവില്ലെന്ന് വാദിച്ച് റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തലുകൾ

സുശാന്തിന് സിഗരറ്റിൽ കഞ്ചാവ് നിറച്ച്  വലിക്കുന്ന ശീലമുണ്ടായിരുന്നു; ലഹരിമരുന്ന് കിട്ടാൻ അദ്ദേഹം താനടക്കം എല്ലാ അടുപ്പക്കാരെയും ഉപയോഗിച്ചിരുന്നു; കേദാർനാഥ് സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഈ ശീലം തുടങ്ങിയതെന്നും കേൾക്കുന്നു; മരണത്തിന് മുന്നുദിവസം മുമ്പും കഞ്ചാവ് സിഗരറ്റിലാക്കി തന്റെ മുറിയിൽ വയ്ക്കണമെന്ന് പാചകക്കാരൻ നീരജിനോട് ആവശ്യപ്പെട്ടിരുന്നു; ലഹരിമരുന്ന് കേസിൽ തനിക്കെതിരെ തെളിവില്ലെന്ന് വാദിച്ച് റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തലുകൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കാമുകി റിയ ചക്രവർത്തി രണ്ടാഴ്ചയായി ജാമ്യം കിട്ടാതെ ജയിലിലാണ്. രണ്ടാമത്തെ ജാമ്യാപേക്ഷയിൽ റിയ തനിക്കെതിരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ തുടരുകയാണെന്ന് ആരോപിക്കുന്നു. തനിക്കെതിരെ ഏജൻസികൾ ഒരുതെളിവും കണ്ടെത്തിയിട്ടില്ല. അതേസമയം, ലഹരിമരുന്ന് കിട്ടാൻ സുശാന്ത് തന്റെ അടുപ്പക്കാരെ ഉപോയഗിച്ചിരുന്നതായി ജാമ്യാപേക്ഷയിൽ വെളിപ്പെടുത്തുന്നു. റിയയുടെയും. സഹോദരൻ ഷോവിക്കിന്റെയും ജാമ്യാപേക്ഷകളിൽ ബോംബെ ഹൈക്കോടതി നാളെ വാദം കേൾക്കും. മുംബൈയിലെ കനത്ത മഴ കാരണമാണ് നാളത്തേക്ക് മാറ്റിയത്.

സെപ്റ്റംബർ 9 നാണ് റിയയെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്യുന്നത്. ഡ്രഗ് സിൻഡിക്കേറ്റിലെ ഒരുസജീവാംഗം എന്നാണ് എൻസിബി റിയയെ വിശേഷിപ്പിച്ചത്. ഒക്‌ടോബർ 6 വരെ റിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരുന്നു.

സുശാന്ത് സിങ് രാജ്പുത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമാണെന്ന് റിയയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. തന്റെ ജീവനക്കാരോട് ലഹരിമരുന്ന് വാങ്ങാൻ അദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു. സുശാന്ത് ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ, അദ്ദേഹത്തിനെതിരെ ചെറിയ തോതിൽ ലഹരി ഉപയോഗിക്കുന്നതിന് കേസെടുത്തേനേ. അതും ഒരുവർഷം വരെ തടവ് കിട്ടാവുന്നതും ജാമ്യംകിട്ടാവുന്നതുമായ കേസ്. ലഹരി ഉപയോഗിച്ചയാൾക്ക് പരമാവധി ഒരുവർഷം വരെ തടവ് കിട്ടാമെന്നിരിക്കെ ലഹരിക്കായി ചില അവസരങ്ങളിൽ പണം മുടക്കിയ തനിക്ക് 20 വർഷം വരെ തടവ് വിധിക്കുന്നത് വിചിത്രമെന്നും റിയ ജാമ്യാപേക്ഷയിൽ പറയുന്നു.

തന്നെയും, തന്റെ സഹോദരൻ ഷോവിക്കിനെയും വീട്ടിലെ ജീവനക്കാരെയും ലഹരിക്ക് വേണ്ടി സുശാന്ത് ഉപയോഗിച്ചിരുന്നു. ലഹരിശീലം തുടരാനായി തനിക്ക് പ്രിയപ്പെട്ട ആൾക്കാരെ സുശാന്ത് അപകടത്തിലേക്ക് തള്ളിവിട്ടുവെന്നത് ദൗർഭാഗ്യകരമാണ്.

തന്റെ മരണത്തിന് മുന്നൂദിവസം മുമ്പും കഞ്ചാവ് സിഗരറ്റിലാക്കി തന്റെ മുറിയിൽ വയ്ക്കണമെന്ന് സുശാന്ത തന്റെ പാചകക്കാരൻ നീരജിനോട് ആവശ്യപ്പെട്ടിരുന്നു. മരണത്തിന് ശേഷം കിടപ്പുമുറിയിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് സൂക്ഷിച്ച പെട്ടികൾ കണ്ടെടുത്തു. ഇവ കാലിയായിരുന്നു. അതിനർഥം സുശാന്ത് ഇവ നിരന്തരം ഉപയോഗിച്ചിരുന്നുവെന്നാണ്. ഇക്കാര്യം സിബിഐക്കും മുംബൈ പൊലീസിനും നീരജ് മൊഴിനൽകിയിട്ടുണ്ട്.

താനുമായി പരിചയത്തിലാവുന്നതിന് മുൻപ് തന്നെ സുശാന്തിന് ലഹരി ഉപയോഗിക്കുന്ന സ്വഭാവമുണ്ടായിരുന്നു. കേദാർനാഥിന്റെ ചിത്രീകരണ സ്ഥലത്തുവച്ചാണ് സിഗരറ്റിൽ കഞ്ചാവ് നിറച്ച് വലിക്കുന്ന ശീലം സുശാന്ത് തുടങ്ങിയതെന്ന് റിയ പറയുന്നു. സുശാന്തും കുടുംബവും തമ്മിലുള്ള ബന്ധത്തിൽ നേരത്തേ തന്നെ പ്രശ്നങ്ങൾ ഉള്ളതായും റിയ പറഞ്ഞു. സുശാന്ത് വിഷാദരോഗത്തിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സഹോദരി വീട് വിട്ട് പോയത് തുടങ്ങിയ കാര്യങ്ങളാണ് 47 പേജുള്ള ജാമ്യാപേക്ഷയിൽ റിയ ചൂണ്ടിക്കാട്ടുന്നത്. തനിക്കെതിരെ നിലവിൽ തെളിവുകളില്ലെന്നും റിയ പറയുന്നുണ്ട്.

സുശാന്ത് എങ്ങനെയാണ് തന്റെ ആവശ്യത്തിനായി ലഹരിമരുന്ന് വാങ്ങിച്ചതെന്ന് തെളിയിക്കുന്ന ഫോൺകോളോ, മൊബൈൽ കോളോ, എസ്എംഎസോ, വാട്‌സാപ്പ് സന്ദശമോ, ഇ-മെയിലോ പ്രോസിക്യൂഷൻ ഹാജരാക്കിയില്ല എന്നതും അത്ഭുതകരമാണ്. പ്രോസിക്യൂഷന്റെ മൊത്തം കേസെടുത്താൽ, റിയയാണ് സുശാന്തിന് വേണ്ടി മയക്കുമരുന്ന് വാങ്ങിച്ചത് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ്. ചില അവസരങ്ങളിൽ മയക്ക് മരുന്ന് വാങ്ങിക്കൊടുത്തുവെന്നല്ലാതെ തനിക്കെതിരെ മറ്റൊന്നും ഉന്നയിക്കാനില്ല. എന്നിരുന്നാലും, താൻ അനധികൃത മയക്കുമരുന്ന് കച്ചവടത്തിന് പണം മുടക്കിയെന്ന തരത്തിലാണ് ആരോപണം. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതര കുറ്റങ്ങളുടെ പട്ടികയിൽ വരില്ലെന്നും റിയ ജാമ്യാപേക്ഷയിൽ വാദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP