Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുശാന്തിന്റെ മരണത്തിന് പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് ട്വീറ്റ്; കാമുകന് വേണ്ടി വികാര ഭരിതമായ പ്രതികരണം നടത്തി ശ്രമിച്ചത് പ്രേക്ഷകരുടെ അനുകമ്പ പിടിച്ചു പറ്റാൻ; നടി റിയ ചക്രബർത്തിയുടേത് വെള്ളിത്തിരയെ വെല്ലുന്ന അഭിനയമോ? കള്ളക്കണ്ണീരുമായി രംഗത്തെത്തിയത് സുശാന്തിന്റെ കോടികളിൽ പോക്കറ്റിലാക്കിയോ? നടന്റെ ബന്ധുക്കൾ രംഗത്തെത്തിയതോടെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം നടിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റും; റിയ ചക്രവർത്തി കാമുകി റോളിൽ നിന്നും വില്ലത്തിയിലേക്കോ?

സുശാന്തിന്റെ മരണത്തിന് പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് ട്വീറ്റ്; കാമുകന് വേണ്ടി വികാര ഭരിതമായ പ്രതികരണം നടത്തി ശ്രമിച്ചത് പ്രേക്ഷകരുടെ അനുകമ്പ പിടിച്ചു പറ്റാൻ; നടി റിയ ചക്രബർത്തിയുടേത് വെള്ളിത്തിരയെ വെല്ലുന്ന അഭിനയമോ? കള്ളക്കണ്ണീരുമായി രംഗത്തെത്തിയത് സുശാന്തിന്റെ കോടികളിൽ പോക്കറ്റിലാക്കിയോ? നടന്റെ ബന്ധുക്കൾ രംഗത്തെത്തിയതോടെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം നടിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റും; റിയ ചക്രവർത്തി കാമുകി റോളിൽ നിന്നും വില്ലത്തിയിലേക്കോ?

മറുനാടൻ ഡെസ്‌ക്‌

മുംബൈ: എം എസ് ധോണിയുടെ ജീവിത കഥ പറഞ്ഞ സിനിമയിലൂടെ ലോകം അറിയപ്പെടുന്ന നടനായി മാറിയി സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിലെ അന്വേഷണം മുന്നോട്ടുപോകുമ്പോൾ ഇതുവരെ നായികാ സ്ഥാനത്തുണ്ടായിരുന്ന നടി വില്ലത്തിയാകുന്നു. അന്വേഷണവും ആരോപണവും മുറുകുമ്പോൾ സംശയത്തിലാകുന്നത് റിയ ചക്രബർത്തിയെന്ന ബോളിവുഡ് സുന്ദരി തന്നെയാണ്. ഒരുകാലത്ത് സുശാന്തിന്റെ ലിവിങ് പാർട്ട്‌നറായിരുന്ന മിടുക്കി. എന്നാൽ, ഈ മിടുക്കു കൊണ്ട് സുശാന്തിന്റെ സാമ്പാദ്യം മുഴുവൻ റിയ കവർന്നോ എന്ന സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

സുശാന്തിന്റെ പിതാവ് അടക്കം സുശാന്തിന്റെ ബാങ്ക് ഇടപാടുകളിൽ സംശയം രേഖപ്പെടുത്തി രംഗത്തുവന്നതോടെ റിയ ചക്രവർത്തിക്കെതിരെ എൻഫോഴ്‌സ്‌മെന്റും കേസെടുത്തിരിക്കയാണ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 15 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും അറിയപ്പെടാത്ത അല്ലെങ്കിൽ നടനുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി സുശാന്തിന്റെ പിതാവ് പരാതി നൽകിയിരുന്നു. സംഭവത്തിൽ ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് കൈമാറാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് നിരവധി ആരോപണങ്ങൾ സുശാന്തിന്റെ പിതാവ് കെ.കെ സിങ് ബിഹാർ പൊലീസിന് നൽകിയ പരാതിയിൽ റിയ ചക്രവർത്തിക്കെതിരെ ആരോപിച്ചിരുന്നു.

തുടർന്നാണ് എൻഫോഴ്സ്‌മെന്റ് കേസ് ഏറ്റെടുത്തത്. നേരത്തെ സുശാന്തും റിയയും സഹോദരനും പങ്കാളികളായി കമ്പനി തുടങ്ങിയതായും അതിൽ നടനെ കബളിപ്പിച്ചതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. കേസിൽ സുശാന്തിന്റെയും റിയ ചക്രവർത്തിയുടെയും വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് എൻഫോഴ്സ്മെന്റ് പരിശോധിക്കും. നേരത്തെ സുശാന്തിന്റെ അച്ഛൻ നൽകിയ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാവാൻ ആവശ്യപ്പെട്ട് റിയയ്ക്ക് ബീഹാർ പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.

തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ നടിയുടെ മുംബൈയിലെ വീട്ടിൽ നേരിട്ടെത്തിയെങ്കിലും അവർ അവിടെ ഉണ്ടായിരുന്നില്ല. കേസിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയാണ് റിയ എന്നാണ് അറിയുന്നത്. ബോളിവുഡ് താരങ്ങളായി സൽമാൻ ഖാൻ, സജ്ഞയ് ദത്ത് തുടങ്ങിയവരുടെ കേസുകൾ വാദിക്കുന്ന സതീഷ് മനേഷ് സിൻഡെയാണ് റിയയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ബീഹാറിലെ പറ്റ്‌നയിൽ രജിസ്റ്റർ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പറ്റ്‌നയിൽ നിന്നുള്ള പൊലീസ് സംഘം മുംബൈയിൽ എത്തിയതിന് പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്. കെ.കെ സിങ് നൽകിയ പരാതിയിൽ ഗുരുതരമായ ആരോപണമാണ് റിയയ്‌ക്കെതിരെ ഉന്നയിക്കുന്നത്. അന്വേഷണം റിയയിലാണ് കേന്ദ്രീകരിക്കേണ്ടതെന്നും സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് റിയയാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സുശാന്തിന് ഓവർ ഡോസ് മരുന്നുകൾ നൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്.

സുശാന്തിന്റെ മരണത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സിബിഐ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററിൽ ആദ്യം ആവശ്യപ്പെട്ടത് റിയയായിരുന്നു. മറ്റൊരു വലിയ പോസ്റ്റിലൂടെ സുശാന്തിന് റിയ വികാരപരമായി അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം പ്രേക്ഷകരുടെയും ആരാധാരുടെയും പിന്തുണ നേടാനുള്ള സൈക്കോളജിക്കൽ മൂവാണോ എന്ന സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അന്ന് നായികാ വേഷത്തിലായ നടി ഇപ്പോൾ വില്ലത്തി വേഷത്തിലേക്ക് മാറിയിരിക്കയാണ്.

ഇതെല്ലാം സിനിമയലെ വെല്ലുന്ന ട്വിസ്റ്റിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ്. സുശാന്തിന്റെ മരണത്തിൽ റിയയ്ക്കു വില്ലത്തിയുടെ വേഷമാണ് കുടുംബാംഗങ്ങൾ നൽകുന്നത്. നടന്റെ മുൻ കാമുകി അങ്കിത ലോഖണ്ഡെയുടെ മൊഴിയും റിയയ്ക്ക് എതിരെയാണ്. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോടു വെളിപ്പെടുത്തിയിരുന്നുവെന്നാണു പുതിയ മൊഴി. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകൾ അങ്കിത പൊലീസിനു നൽകുകയും ചെയ്തിട്ടുണ്ട്.

കർണാടകയിലെ ബെംഗളൂരുവിലുള്ള ഒരു ബംഗാളി കുടുംബത്തിലാണ് റിയയുടെ ജനനം. പിതാവ് ഇന്ത്യൻ സൈന്യത്തിൽ ഓഫിസർ ആയിരുന്നതിനാൽ ആർമി പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. എംടിവി ടാലന്റ് ഹണ്ടിൽ റണ്ണർ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളിൽ അവതാരകയായി. 2013-ൽ 'മേരേ ഡാഡ് കി മാരുതി' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. 2012-ൽ 'തുനീഗ തുനീഗ' എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു.

2014ൽ സൊനാലി കേബിൾ എന്ന ചിത്രത്തിലും 2018ൽ ജലേബി എന്ന ചിത്രത്തിലും വേഷമിട്ടു. യാഷ്രാജ് ഫിലിംസിന്റെ 'ബാങ്ക്ചോർ', 'ഹാഫ് ഗേൾഫ്രണ്ട്്' എന്നീ സിനിമകളിലും റിയ അഭിനയിച്ചിരുന്നു. യാഷ്രാജ് ഫിലിംസിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് സുശാന്തുമായി അടുക്കുന്നത്. റിയയുടെ അഭിനയജീവിതത്തേക്കാൾ ഉയർന്നുകേട്ടിരുന്നത് സുശാന്തുമായുള്ള പ്രണയ വാർത്തകളായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ലഡാക്കിൽ അവധി ആഘോഷത്തിനു പോയതോടെയാണു ബന്ധം കൂടുതൽ പരസ്യമായത്. കാമുകിയുടെ റോളിൽനിന്ന് വില്ലത്തിയുടെ റോളിലേക്കു കാമുകന്റെ കുടുംബം റിയയെ ഉൾപ്പെടുത്തിയതോടെ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് റിയ എന്നാണു റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP