Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

'രാത്രി പാർട്ടി കഴിഞ്ഞപ്പോഴേക്കും സുശാന്തിന്റെ സഹോദരി പ്രിയങ്ക കുടിച്ച് നല്ല ഫിറ്റായിരുന്നു; പിറ്റേന്ന് രാവിലെ ഷൂട്ടുള്ളതിനാൽ ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു; പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ പ്രിയങ്ക കിടക്കയിൽ സെക്‌സിന് വേണ്ടി എന്നെ കയറിപ്പിടിച്ചു': തന്നെ പ്രതിക്കൂട്ടിലാക്കാനുള്ള സുശാന്തിന്റെ കുടുംബത്തിന്റെ നീക്കം ചെറുക്കാൻ പുതിയ വെളിപ്പെടുത്തലുമായി റിയ ചക്രവർത്തി; സുശാന്തും മാനേജർ ദിഷയുമായുള്ള വാട്‌സാപ് സന്ദേശങ്ങളും പുറത്ത്

'രാത്രി പാർട്ടി കഴിഞ്ഞപ്പോഴേക്കും സുശാന്തിന്റെ സഹോദരി പ്രിയങ്ക കുടിച്ച് നല്ല ഫിറ്റായിരുന്നു; പിറ്റേന്ന് രാവിലെ ഷൂട്ടുള്ളതിനാൽ ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു; പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ പ്രിയങ്ക കിടക്കയിൽ സെക്‌സിന് വേണ്ടി എന്നെ കയറിപ്പിടിച്ചു': തന്നെ പ്രതിക്കൂട്ടിലാക്കാനുള്ള സുശാന്തിന്റെ കുടുംബത്തിന്റെ നീക്കം ചെറുക്കാൻ പുതിയ വെളിപ്പെടുത്തലുമായി റിയ ചക്രവർത്തി; സുശാന്തും മാനേജർ ദിഷയുമായുള്ള വാട്‌സാപ് സന്ദേശങ്ങളും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ, സുശാന്തിന്റെ കുടുംബം ഒരുഭാഗത്തും, കാമുകി റിയാ ചക്രവർത്തി മറുഭാഗത്തുമായി പോര് തുടരുകയാണ്. ഏറ്റവുമൊടുവിൽ, ഇതുവരെ മൗനം പാലിച്ച റിയ അഭിഭാഷകൻ വഴി പ്രസ്താവന ഇറക്കി. റിയയുടെ സഹോദരി പ്രിയങ്കയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവമാണ് ഹൈലൈറ്റ്. സുശാന്തുമായി ഉള്ള ബന്ധത്തിന്റെ തുടക്കത്തിൽ റിയ ഒരുദിവസം സുശാന്തിന്റെ വസതിയിൽ പോയി. ആ സമയത്ത് സഹോദരി പ്രിയങ്കയും ഭർത്താവ് സിദ്ധാർഥും സുശാന്തിനൊപ്പമായിരുന്നു താമസം. 2019 ഏപ്രിലിൽ ഒരുദിവസം രാത്രി റിയയും പ്രിയങ്കയും കൂടി ഒരുപാർട്ടിക്ക് പോയി. അന്ന് അമിതമായി മദ്യപിച്ച പ്രിയങ്ക പാർട്ടിയിൽ പങ്കെടുത്ത പുരുഷന്മാരോടും, സ്ത്രീകളോടും വളരെ മോശമായി ആണ് പെരുമാറിയത്.

വീട്ടിൽ മടങ്ങി എത്തിക്കഴിഞ്ഞും സുശാന്തും, പ്രിയങ്കയും മദ്യപാനം തുടർന്നു. പിറ്റേന്ന് രാവിലെ ഷൂട്ട് ഉണ്ടായിരുന്നതുകൊണ്ട് റിയ ഉറങ്ങാൻ പോയി. സുശാന്തിന്റെ മുറിയിലാണ് ഉറങ്ങാൻ കിടന്നത്. ഇടയ്ക്ക് ശരീരത്തിൽ എന്തോ പരതുന്നത് പോലെ തോന്നി ഞെട്ടി ഉണർന്നു. അപ്പോൾ പ്രിയങ്ക കിടക്കയിൽ കടന്നുകൂടി തന്റെ ശരീരത്തിൽ ലൈംഗികോദ്ദേശ്യത്തോടെ തടവുകയായിരുന്നു. ആകെ ഞെട്ടിപ്പോയ താൻ പ്രിയങ്കയോട് മുറി വിട്ടുപോകാൻ പറഞ്ഞു.ഇതിന്റെ തുടർച്ചയായി റിയ തന്നെ സുശാന്തിന്റെ വീട് വിട്ടു. പിന്നീട് സംഭവിച്ച കാര്യം റിയ സുശാന്തിനോട് പറയുകയും അയാളും സഹോദരിയുമായി വാക്ക്തർക്കം ഉണ്ടാവുകയും ചെയ്തു. ഈ സംഭവത്തോടെ, സുശാന്തിന്റെ കുടുംബവുമായുള്ള ബന്ധം ഉലഞ്ഞു. സുശാന്തിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കി.

കേസിൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണമാണ് താൻ ആഗ്രഹിക്കുന്നത്. മുംബൈ പൊലീസിനും എൻഫോഴ്‌മെന്റിനും മുമ്പാകെ താൻ ഹാജരായെന്നും വേണ്ട രേഖകൾ സമർപ്പിച്ചുവെന്നും റിയയുടെ പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ജൂൺ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തിൽ നിന്നു വീണുമരിച്ച സെലിബ്രിറ്റി മാനേജർ ദിഷ സാലിയാനും അന്തരിച്ച സുശാന്തുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ വിശദാംശങ്ങൾ പുറത്തു വന്നു.അതിനിടെ, സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ജൂൺ 14 ന് സുശാന്തിന്റെ വീട്ടിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞു. നീലയും വെള്ളയും വരകളുള്ള ടീ ഷർട്ട് ധരിച്ച് ബാരികേഡുകൾ മറികടന്ന് സുശാന്തിന്റെ വീട്ടിലേക്കു പോകുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.

സുശാന്ത് വിഷാദ രോഗിയായിരുന്നെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദങ്ങളെ പൊളിച്ചെഴുതുന്നതാണ് വാട്‌സാപ്പ് സന്ദേശങ്ങളെന്നും മുൻ മാനേജർ ദിഷ സാലിയാനുമായി സുശാന്ത് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പ്രഫഷനൽ കാര്യങ്ങൾ ഇരുവരും പരസ്പരം കൈമാറിയിരുന്നു. ദിഷയുടെ അവസാന നാളുകളിലും സുശാന്തിന്റെ പിആർ വർക്കുകൾ അവർ നിർവഹിച്ചിരുന്നു. കഴിഞ്ഞ എപ്രിൽ വരെയുള്ള ചാറ്റുകളാണ് പുറത്തായത്. ഏപ്രിലിൽ ഏതാനും ടെലിവിഷൻ പരസ്യങ്ങളിലേക്ക് സുശാന്ത് കരാർ ചെയ്യപ്പെട്ടതായി ചാറ്റുകളിൽ സൂചനയുണ്ട്.

സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയുടെ കാമുകി ജമീല കട്ട്വാലയാണ് സിസിടിവി ദൃശ്യങ്ങളിലെ യുവതിയെന്ന് തിരിച്ചറിഞ്ഞു. സുശാന്തിന്റെയും റിയ ചക്രവർത്തിയുടെയും വാട്‌സാപ്പ് ചാറ്റിൽ ജമീലയെ കുറിച്ച് പരമാർശങ്ങളുണ്ട്. മാസ്‌ക് ധരിച്ച് സുശാന്തിന്റെ വീട്ടിലെത്തിയ യുവതിക്ക് സുശാന്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരന്നതിനെ തുടർന്നതിനു പിന്നാലെയാണ് യുവതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്.

ജൂൺ 14നാണ് സുശാന്തിനെ ബാദ്രയിലുള്ള വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. നടൻ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. സുശാന്തിന്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങൾ രംഗത്ത് വരികയും ബിഹാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. നിലവിൽ കേസ് സിബിഐയുടെ പരിഗണനയിലാണ്. അതിനിടെ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടേണ്ട കാര്യമില്ലെന്ന് ബിഹാർ പൊലീസ് വ്യക്തമാക്കിയിരുന്നു. മുംബൈ പൊലീസ് അന്വേഷണങ്ങൾക്ക് സഹായിക്കുന്നില്ലെന്ന ആരോപണങ്ങളും ബിഹാർ ഡിജിപി നിഷേധിച്ചു. എന്നാൽ അന്വേഷണത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുശാന്തിന്റെ സഹോദരി കത്തെഴുതി.

സുശാന്തിന്റെ അച്ഛനോ ബന്ധുക്കൾക്കോ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് പോകാമെങ്കിലും ബിഹാർ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തന്നെ സത്യം പുറത്ത് വരുമെന്ന് ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ പറഞ്ഞു. വാഹനം പോലും നൽകാതെ ബിഹാർ പൊലീസിന്റെ അന്വേഷണം മുംബൈ പൊലീസ് തടസപ്പെടുത്തുന്നുവെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അടക്കം ഉന്നയിച്ച ആരോപണങ്ങളും ഡിജിപി നിഷേധിക്കുന്നു.

എന്നാൽ മുംബൈയിൽ കേസ് രജിസ്റ്റർ ചെയ്ത ബാന്ദ്രാ പൊലീസ് സ്റ്റേഷനിലെത്തിയ ബിഹാർ പൊലീസ് സംഘത്തിന് വിവരങ്ങൾ കൈമാറാൻ മുംബൈ പൊലീസ് തയാറായില്ല. ബിഹാർ പൊലീസ് നടത്തുന്ന അന്വേഷണത്തിനെതിരെ റിയ ചക്രബർത്തി നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നൊരു ഉത്തരവ് വരും വരെ കാത്തിരിക്കാനായിരുന്നു മറുപടി. സംഘം ഓട്ടോയിൽ അവിടെ നിന്ന് മടങ്ങി. പിന്നാലെ സുശാന്തിന്റെ സുഹൃത്തായ സംവിധായകൻ റുമി ജഫ്രിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.

വിഷാദ രോഗത്തിന് സുശാന്തിനെ ചികിത്സിച്ച മനോരോഗ വിദഗ്ദനെയും അവസാനമായി അഭിനയിച്ച ദിൽ ബേച്ചാര എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകരെയും അടുത്തതായി ചോദ്യം ചെയ്യും. താൻ നിരപരാധിയാണെന്നും സത്യം പുറത്ത് വരുമെന്നും പറഞ്ഞുള്ള റിയ ചക്രബർത്തിയുടെ വീഡിയോയ്ക്കെതിരെ സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ രംഗത്തെത്തി. റിയയെ ഇതുവരെ കണ്ടെത്താൻ ബിഹാർ പൊലീസിനായിട്ടില്ല.വെള്ള വസ്ത്രം ധിരിച്ച് വന്ന് ഇരവാദം ഉയർത്തുകയാണ് റിയയെന്ന് അഭിഭാഷകൻ വികാസ് സിങ് പറഞ്ഞു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്ത ആഴ്ച റിയ ചക്രബർത്തിയെ ചോദ്യം ചെയ്യും. ട്വിറ്ററിലൂടെയാണ് സുശാന്തിന്റെ സഹോദരി ശ്വേത സിങ് കൃതി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്.ബോളിവുഡിൽ ഗോഡ്ഫാദറില്ലാത്ത സുശാന്തിന് നീതി ഉറപ്പാക്കാൻ ഇടപെടണമെന്നാണ് കത്തിലെ വരികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP