Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന്റെ രണ്ടാം വിവാഹത്തോട് കടുത്ത എതിർപ്പായിരുന്നു സുശാന്തിന്; എത്ര തവണ പട്‌നയിൽ പോയി അച്ഛനെ കണ്ടിരുന്നു? പുതിയ ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്; സുശാന്തിന്റെ അച്ഛൻ കെ.കെ.സിങ് രണ്ടാം വിവാഹം കഴിച്ചിട്ടില്ലെന്നും ആരോപണം അസംബന്ധമെന്നും കുടുംബം; കേസിൽ തന്നെ ബലിയാടാക്കാൻ ശ്രമം നടക്കുന്നുവെന്ന് താരത്തിന്റെ കാമുകി റിയ ചക്രവർത്തി

അച്ഛന്റെ രണ്ടാം വിവാഹത്തോട് കടുത്ത എതിർപ്പായിരുന്നു സുശാന്തിന്; എത്ര തവണ പട്‌നയിൽ പോയി അച്ഛനെ കണ്ടിരുന്നു? പുതിയ ആരോപണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്; സുശാന്തിന്റെ അച്ഛൻ കെ.കെ.സിങ് രണ്ടാം വിവാഹം കഴിച്ചിട്ടില്ലെന്നും ആരോപണം അസംബന്ധമെന്നും കുടുംബം; കേസിൽ തന്നെ ബലിയാടാക്കാൻ ശ്രമം നടക്കുന്നുവെന്ന് താരത്തിന്റെ കാമുകി റിയ ചക്രവർത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി ശിവസേനാ എംപി സഞ്ജയ് റാവത്ത് രംഗത്തെത്തി. സുശാന്തിന്റെ അച്ഛൻ കെകെ സിങ്ങിന്റെ രണ്ടാം വിവാഹത്തിൽ സുശാന്തിന് എതിർപ്പുണ്ടായിരുന്നു എന്നാണ് സഞ്ജയ് പറയുന്നത്. കൂടാതെ ഇരുവരും ഐക്യത്തിലായിരുന്നില്ലെന്നുമാണ് പറയുന്നത്. ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലൂടെയാണ് സഞ്ജയ് റാവത്തിന്റെ വിവാദ പരാമർശം.

സുശാന്തിന്റെ അച്ഛനോട് സഹതാപമുണ്ടെന്നും എന്നാൽ നിരവധി കാര്യങ്ങൾ ഇനിയും വെളിച്ചത്ത് വരാനുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. എത്ര തവണ പട്‌നയിൽ പിതാവിനെ കാണാനായി പോയിട്ടുണ്ട്.? ആദ്യ കാമുകി അങ്കിതയുമായി പിരിഞ്ഞത്. ഇതും അന്വേഷണ വിധേയമാക്കണമെന്നാണ് സഞ്ജയ് റാത്ത് സാമ്‌നയിലെ ലേഖനത്തിൽ ആവശ്യപ്പെടുന്നത്. നിർഭാഗ്യകരമായ ഒരു ആത്മഹത്യയെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതിൽ വിഷമം ഉണ്ടെന്നും സഞ്ജയ് റാവത്ത് പറയുന്നു.

എന്നാൽ കെകെ സിങ് രണ്ടാം വിവാഹം ചെയ്തിട്ടില്ലെന്നാണ് സുശാന്തിന്റെ ബന്ധു വ്യക്തമാക്കുന്നത്. സഞ്ജയ് റാവത്തിന്റെ വിവാദപരാമർശങ്ങൾക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്. തെറ്റായ പരാമർശം നടത്തിയതിന് മാപ്പ് പറയണമെന്നാണ് സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുന്നത്. തീർത്തും തെറ്റായ വാർത്തയാണ്. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നടപടി സ്വീകരിക്കുമെന്നും സുശാന്തിന്റെ ബന്ധുവും ബിജെപി എംഎൽഎയുമായ നീരജ് സിങ് പറഞ്ഞു.2002ലാണ് സുശാന്തിന്റെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം താരത്തെ മാനസികമായി തളർത്തിയിരുന്നു.

തന്നെ ബലിയാടാക്കുന്നുവെന്ന് റിയ ചക്രവർത്തി

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട തന്നെ രാഷ്ട്രീയ അജണ്ടകളുടെ ബലിയാടാക്കുകയാണെന്ന് കാമുകി റിയ ചക്രവർത്തി. തന്നെ കുറ്റക്കാരിയാക്കാൻ മാധ്യമങ്ങൾ റിപ്പോർട്ടുകൾ പടച്ചുവിടുകയാണെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അവർ പറയുന്നു. അതേസമയം, സുശാന്ത് സിങ് രജ്പുത്തിന്റെ സഹോദരി പ്രിയങ്കയ്‌ക്കെതിരെ റിയ ചക്രവ4ത്തി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സഹോദരി ശ്വേത സിങ് ക്രിതി രംഗത്ത്. സുശാന്തിന്റെ പഴയ അഭിമുഖത്തിന്റെ രണ്ട് ക്ലിപ്പുകളാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്.

വീട്ടിൽ 'സോനു ദീ' എന്ന് വിളിക്കുന്ന തന്റെ സഹോദരി പ്രിയങ്കയുമായി സുശാന്ത് എപ്പോഴും നല്ല ബന്ധമാണ് പുല4ത്തിയിരുന്നത് എന്ന് ശ്വേത അവകാശപ്പെട്ടു. സുശാന്തുമായി താൻ നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടുകൾ റിയ പങ്കുവെച്ചതിന് മറുപടിയായാണ് ശ്വേത ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുന്നത്.

സിബിഐ അന്വേഷണത്തെ എതിർത്ത് മഹാരാഷ്ട്ര സർക്കാർ

സുശാന്ത് സിങ് കേസിൽ ബിഹാർ സർക്കാർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു മഹാരാഷ്ട്ര സർക്കാർ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സിബിഐ അന്വേഷണത്തെയും മഹാരാഷ്ട്ര ശക്തമായി എതിർത്തു. പക്ഷപാതരഹിതമായി തങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് കേസിൽ ബിഹാർ സർക്കാരിന്റെ ഇടപെടൽ. മറ്റൊരു സംസ്ഥാനത്തെ കുറ്റകൃത്യത്തിലുള്ള ബിഹാറിന്റെ ഇടപെടൽ സംവിധാനങ്ങളെയും ചട്ടങ്ങളെയും ലംഘിച്ചുള്ളതാണ്.

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കോടതിയുടെ തീരുമാനം വരുന്നതുവരെ സിബിഐ കാത്തിരിക്കണമെന്നും മുംബൈ പൊലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞു. തനിക്കെതിരെ സുശാന്തിന്റെ പിതാവ് ബിഹാർ പൊലീസിൽ നൽകിയ കേസ് മുംബൈയിലേക്കു മാറ്റണമെന്ന നടന്റെ കാമുകി റിയ ചക്രവർത്തിയുടെ ഹർജിയിലാണു മഹാരാഷ്ട്ര, ബിഹാർ സർക്കാരുകളോടും സുശാന്തിന്റെ പിതാവിനോടും മറുപടി സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.

അതേസമയം, സുശാന്തിനെ മരണത്തിലേക്കു നയിച്ചതു കാമുകി റിയ ചക്രവർത്തി ആണെന്ന് ആരോപിച്ച് പരാതി നൽകിയ നടന്റെ പിതാവ് കെ.കെ. സിങ് തന്റെ സത്യവാങ്മൂലത്തിൽ ബിഹാർ പൊലീസിന്റെ എഫ്ഐആറിനെ ന്യായീകരിച്ചു. സിബിഐ അന്വേഷണത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ട റിയ ഇപ്പോൾ എതിർക്കുന്നത് എന്തുകൊണ്ടാണെന്നും പിതാവ് ചോദിച്ചു. മുൻവിധിയോടെയുള്ളതാണു റിയയുടെ അപേക്ഷയെന്നും അതിന്റെ പേരിൽ കേസ് മുംബൈയിലേക്കു മാറ്റരുതെന്നുമാണ് ബിഹാർ സർക്കാർ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP