Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം തകർത്തത് ലോക് ഡൗണിനിടെ ശാപം പോലെ ഉണ്ടായ വഴക്ക്; സുശാന്ത് സിങ് രാജ്പുതുമായി താൻ പ്രണയത്തിലായിരുന്നുവെന്നും നവംബറിൽ തങ്ങൾ വിവാഹിതരാകാൻ പ്ലാനിട്ടിരുന്നുവെന്നും കാമുകി റിയ ചക്രവർത്തി; വഴക്കിട്ടെങ്കിലും ഫോണിൽ വിളിച്ചിരുന്നുവെന്നും റിയയുടെ മൊഴി; കാമുകിയെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും സുശാന്തിന്റെ കുടുംബം വിലക്കിയെന്നും വെളിപ്പെടുത്തൽ

എല്ലാം തകർത്തത് ലോക് ഡൗണിനിടെ ശാപം പോലെ ഉണ്ടായ വഴക്ക്; സുശാന്ത് സിങ് രാജ്പുതുമായി താൻ പ്രണയത്തിലായിരുന്നുവെന്നും നവംബറിൽ തങ്ങൾ വിവാഹിതരാകാൻ പ്ലാനിട്ടിരുന്നുവെന്നും കാമുകി റിയ ചക്രവർത്തി; വഴക്കിട്ടെങ്കിലും ഫോണിൽ വിളിച്ചിരുന്നുവെന്നും റിയയുടെ മൊഴി; കാമുകിയെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും സുശാന്തിന്റെ കുടുംബം വിലക്കിയെന്നും വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡിനെ ഞെട്ടിച്ച നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ മൊഴി ഇന്ന് മുംബൈ പൊലീസ് രേഖപ്പെടുത്തി. ഒരു എന്റർടെയന്മെന്റ് പോർട്ടലിന്റെ റിപ്പോർട്ട് പ്രകാരം നടന്റെ കുടുംബം റിയയെ സുശാന്തിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന നടൻ ബാന്ദ്രയിലെ വസതിയിൽ റിയയ്‌ക്കൊപ്പം ക്വാറൻൈനിൽ കഴിയുകയായിരുന്നു, നടൻ ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പാണ് റിയ വസതി വിട്ടത്.

തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് റിയ പൊലീസിനോട് പറഞ്ഞു ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപതോളം മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. താനും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗണിനിടെ വഴക്കുണ്ടാവുകയും താൻ സുശാന്തിന്റെ വസതി വിട്ട് പോരുകയും ചെയ്തു. അതിനു ശേഷവും തങ്ങൾ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും റിയ പറഞ്ഞു. ശനിയാഴ്ച രാത്രി ഉറങ്ങാൻ പോകും മുൻപ് സുശാന്ത് അവസാനമായി വിളിച്ചതും റിയയെയാണ്. 2020 അവസാനത്തോടെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും വീടു വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും റിയ അറിയിച്ചു. സുശാന്തിന് വിഷാദരോഗം ഉള്ളതുകൊണ്ട്തന്നെ തന്നെ വസതി വിട്ട ശേഷവും കൂട്ടിനായി അവിടെ തങ്ങാൻ നടന്റെ സഹോദരിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിയ പറഞ്ഞു. റിയയുടെ ഫോൺ പൊലീസ് സ്‌കാൻ ചെയ്ത് സന്ദേശങ്ങളും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും ശേഖരിച്ചു.

വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്ന കാര്യം റിയ പൊലീസിനോടു പറഞ്ഞു. മരുന്നു കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തിരഞ്ഞെടുത്തത്. മരുന്നു കഴിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും റിയ വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഇതുവരെ 10 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.അന്വേഷണത്തിനായി റിയ തന്റെ മൊബൈൽ ഫോൺ പൊലീസിന് കൈമാറി. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു.

ഞായറാഴ്ചയാണ് സുശാന്ത് സിങ് രാജ്പുതിനെ (34) മരിച്ചനിലയിൽ കണ്ടെത്തിയത്. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിത്. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി' പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക്ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP