Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീട് വിറ്റു; നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അഭയം തേടിയത് വയനാട്ടിലെ സ്വാമിക്ക് മുമ്പിൽ; മന്ത്രവാദത്തിനും ആഭിചാര ക്രിയയ്ക്കും ശേഷം കാഷായവേഷധാരി ഉപദേശിച്ചത് കള്ളക്കമ്മട്ടത്തിൽ നോട്ടടിക്കാൻ; കുമിളിയിലെ മാഫിയയെ പരിചയപ്പെടുത്തിയതും സ്വാമി തന്നെ; മൂന്ന് ലക്ഷം വ്യാജനോട്ടുകൾ അച്ചടിക്കുമ്പോൾ ഒരു ലക്ഷം സീരിയൽ നടിക്കും അമ്മയ്ക്കും കിട്ടി; സൂര്യാ ശശികുമാറിനേയും കുടുംബത്തേയും അതിമോഹം തകർത്തത് ഇങ്ങനെ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീട് വിറ്റു; നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അഭയം തേടിയത് വയനാട്ടിലെ സ്വാമിക്ക് മുമ്പിൽ; മന്ത്രവാദത്തിനും ആഭിചാര ക്രിയയ്ക്കും ശേഷം കാഷായവേഷധാരി ഉപദേശിച്ചത് കള്ളക്കമ്മട്ടത്തിൽ നോട്ടടിക്കാൻ; കുമിളിയിലെ മാഫിയയെ പരിചയപ്പെടുത്തിയതും സ്വാമി തന്നെ; മൂന്ന് ലക്ഷം വ്യാജനോട്ടുകൾ അച്ചടിക്കുമ്പോൾ ഒരു ലക്ഷം സീരിയൽ നടിക്കും അമ്മയ്ക്കും കിട്ടി; സൂര്യാ ശശികുമാറിനേയും കുടുംബത്തേയും അതിമോഹം തകർത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കള്ളനോട്ട് കേസിൽ മനയിൽകുളങ്ങര ഗവ.വനിതാ ഐടിഐയ്ക്കു സമീപം ഉഷസിൽ ഉഷ ശശിയെ ഇടുക്കി പൊലീസ് കസ്റ്റഡിയിൽ എടുത്തതു ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനു ശേഷം. മഫ്തിയിൽ വീടും പരിസരവും നോക്കി കണ്ട ശേഷമായിരുന്നു കള്ളനോട്ട് അഠിയുണ്ടെന്ന് ഉറപ്പിച്ചത്. അതിന് ശേഷമാണ ഇവരെ അറസ്റ്റ് ചെയ്തത്. സീരിയൽ നടിയായ സൂര്യ ശശികുമാർ ബംഗളൂരുവിൽ താമസിക്കുന്നതിനാൽ രമാദേവിയുും മറ്റൊരു മകളും അവിടെയായിരുന്നുവെന്നാണ് പ്രദേശവാസികൾ വിചാരിച്ചിരുന്നത്. എന്നാൽ പൊലീസ് ഇടപെടലോടെയാണ് കള്ള നോട്ട് അടിയാണെന്ന് നടന്നതെന്ന് നാട്ടുകാർതിരിച്ചറിയുന്നത്. മൂന്ന് ലക്ഷം വ്യാജനോട്ടുകൾ അച്ചടിച്ചു കൊടുക്കുമ്പോൾ ഒരു ലക്ഷം ഇവർക്ക് ഒറിജിനൽ കിട്ടണം എന്ന വ്യവസ്ഥയിലാണ് അടച്ചടിക്കൽ നടന്നുപോന്നിരുന്നത്.

കേസിൽ ആറു പേരാണ് അറസ്റ്റിലായത്. മലയാളം ചാനലുകളിലെ വിവിധ പരമ്പരകളിൽ അഭിനയിക്കുന്ന നടി കൊല്ലം മനയിൽ കുളങ്ങര വനിതാ ഐടിഐക്ക് സമീപം താമസിക്കുന്ന സൂര്യ ശശികുമാർ(36), സഹോദരി ശ്രുതി(29), അമ്മ ഉഷാ ശശിയെന്ന രമാദേവി(56) എന്നിവരുടെ അറസ്റ്റാണ് കള്ളനോട്ട് കേസിന് പുതിയ മാനങ്ങൾ നൽകിയത്. ഞായറാഴ്ച രാത്രി അണക്കര പെട്രോൾ പമ്പിന് സമീപത്ത് നിന്ന് 2.19 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടിയ കേസിലാണ് തുടർ അറസ്റ്റ്. കൊല്ലത്ത് മുളങ്കാടകത്തെ രമാദേവിയുടെ ആഡംബരവീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കുന്നതിനുള്ള സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. ഇടുക്കിയിൽ നിന്നുള്ള അന്വേഷണസംഘമാണ് കൊല്ലത്തെ വീട്ടിൽ പരിശോധന നടത്തിയത്. ആഡംബര വീട്ടിലെ മുകൾനിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അച്ചടിയുടെ വിവിധ ഘട്ടങ്ങൾ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകൾ പൊലീസ് കണ്ടെടുത്തു.

വയനാട്ടിലെ  സ്വാമിയാണ് രമാദേവിയെയും മക്കളെയും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവർ താമസിക്കുന്ന കൂറ്റൻ ബംഗ്‌ളാവും സ്ഥലവും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ നവംബറിൽ വിറ്റപ്പോൾ രമാദേവി സ്വാമിയുടെ സഹായം തേടുകയായിരുന്നു. വീട്ടിലെത്തി സ്വാമി നടത്തിയ മന്ത്രവാദത്തിനും ആഭിചാര ക്രിയകൾക്കും ശേഷമാണ് കുറുക്ക് വഴിയിലൂടെ പണമുണ്ടാക്കാനുള്ള മാർഗം ഉപദേശിച്ചതത്രെ. തുടർന്ന് കുമിളിയിലുള്ള കള്ളനോട്ട് സംഘവുമായി രമാദേവിയെ ബന്ധപ്പെടുത്തിയതും സ്വാമിയാണ്. മുഖ്യകണ്ണിയായ സ്വാമി ഒളിവിലാണ്. അറസ്റ്റിലായ ഒന്നാംപ്രതി ഇടുക്കി മുരിക്കശേരി വാത്തിക്കുടി വെള്ളകുന്നേൽ സാം എന്നു വിളിക്കുന്ന ലിയോയെയാണ് സ്വാമി ആദ്യം രമാദേവിക്ക് പരിചയപ്പെടുത്തിയത്. സ്വാമിയുടെ വാക്കുകളിൽ വിശ്വസിച്ചായിരുന്നു ഉഷാ ശശിയുടെ മുന്നോട്ട് പോക്ക്.

മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേൽ ലിയോ, പുറ്റടി അച്ചക്കാനം കടിയൻ കുന്നേൽ രവീന്ദ്രൻ, കരുനാഗപ്പള്ളി അത്തിനാട് അമ്പിയിൽ കൃഷ്ണകുമാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഇതിൽ രണ്ട് പേർ ആറ് മാസം മുമ്പ് സമാനകേസിൽ പിടിയിലായശേഷം ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കള്ളനോട്ട് അടിക്കുന്നതിൽ ഏർപ്പെട്ടത്. കുമളി, പീരുമേട്, കട്ടപ്പന സിഐമാരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. ലിയോയും സംഘവും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു സ്വാമിയുടെ ഇടപെടൽ.

തിങ്കൾ രാത്രിയാണു വനിതാ പൊലീസ് ഉൾപ്പെട്ട സംഘം പരിശോധനയ്ക്കായി വീട്ടിൽ കയറിയത്. ഉഷ മാത്രമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പറിന്റെ കെട്ടുകൾ, യന്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. രാവിലെ ഒൻപതരയോടെയാണ് ഉഷയെ ഇടുക്കി പൊലീസ് കൊണ്ടുപോയത്. ആഡംബര വീട്ടിൽനിന്നു കള്ളനോട്ട് അച്ചടിക്കാനായി ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ, പ്രിന്റർ, മഷി, റിസർവ് ബാങ്കിന്റെ വ്യാജ സീൽ തുടങ്ങിയവ പിടിച്ചെടുത്തു. ഇടുക്കിയിൽനിന്നുള്ള പ്രത്യേക അന്വേഷണ സംഘം പുലർച്ചെ മുന്നൂമണിയോടെ ആരംഭിച്ച റെയ്ഡ് ഏഴുമണിക്കൂർ നീണ്ടു നിന്നു. കഴിഞ്ഞ ആറു മാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ചു കള്ളനോട്ടടി നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കള്ളനോട്ട് സംഘത്തിൽപ്പെട്ട കൂടുതൽപ്പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണു സൂചന.

500 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണു പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടിച്ചത്. 57 ലക്ഷത്തിന്റെ നോട്ടാണ് അച്ചടിച്ചത്. എട്ടുമാസമായി ഇവിടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇവർ നിർമ്മിക്കുന്ന വ്യാജനോട്ടുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റില്ല. അൾട്രാ വയലറ്റ് രശ്മികളുടെ സഹായത്താൽമാത്രമേ ഇവ തിരിച്ചറിയാനാകൂ. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞ ദിവസം മൂന്നു പേരെ ഇടുക്കി അണക്കരയിൽനിന്നു പൊലീസ് പിടികൂടിയിരുന്നു. ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി ലിയോ, പുറ്റടി സ്വദേശി രവീന്ദ്രൻ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇനിയും പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.

കുവൈറ്റിൽ സ്വർണക്കടയിൽ ജോലി നോക്കവേ അസ്വാഭാവിക സാഹചര്യത്തിൽ ഭർത്താവ് ശശികുമാർ മരിച്ചതിന് ശേഷം രണ്ട് പെൺമക്കളെ വളർത്തി വലുതാക്കിയ ഉഷ എന്ന രമാദേവിയെ കുറിച്ച് നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. കിട്ടാവുന്നിടത്ത് നിന്നെല്ലാം പണം കടം വാങ്ങിയുള്ള ആഡംബര ജീവിതമായിരുന്നു രമാദേവിയും മക്കളും നയിച്ചിരുന്നത്. കാരണം സാമ്പത്തികമായി തകർന്ന രമാദേവി നവംബറിലാണ് നിൽക്കക്കള്ളിയില്ലാതെ കുടുംബവീട് വിറ്റത്. വീടും സ്ഥലവും വാങ്ങിയവരുമായി കരാറുണ്ടാക്കി വാടകയ്ക്ക് അവിടെ തന്നെ താമസിച്ച ശേഷമാണ് നോട്ടടി തുടങ്ങിയത്.

ഒരു ലക്ഷം രൂപയ്ക്ക് 20,000 രൂപ വരെ പലിശ നൽകിയ ഇടപാടുകളും രമാദേവി നടത്തിയിട്ടുണ്ട്. കള്ളനോട്ടുകളായിരുന്നു പലിശപ്പണമായി നൽകിയിരുന്നത്. വായ്പയായി എടുത്ത പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ച ചില കൊള്ളപ്പലിശക്കാരെ പൂട്ടാനുള്ള വഴിയായിരുന്നു ഇത്. ഒടുവിൽ പലിശയ്‌ക്കെടുത്ത് പലിശ നൽകേണ്ടി വന്നപ്പോൾ 38 സെന്റിൽ 13 സെന്റ് വിറ്റു. അടുത്ത ഘട്ടത്തിൽ അവശേഷിച്ച 25 സെന്റിൽ നിന്ന് ഒൻപത് സെന്റ് വിൽക്കാൻ അയൽപക്കത്തെ ഹോമിയോ ഡോക്ടർ അരവിന്ദിൽ നിന്ന് 10 ലക്ഷം മുൻകൂർ വാങ്ങിയ ശേഷം ഭൂമി നൽകാതെ വീടും സ്ഥലവും മറ്റൊരാൾക്ക് വിറ്റു.

ഡോക്ടറിൽ നിന്ന് ഒൻപത് സെന്റിന് അഡ്വാൻസ് വാങ്ങിയ അതേവേളയിൽ മറ്റൊരാളിൽ നിന്ന് 25 സെന്റിന് അഡ്വാൻസ് വാങ്ങി പിന്നീട് വിൽക്കുകയായിരുന്നു. ഈ സംഭവത്തിൽ രമാദേവിയും ഭൂമി വാങ്ങിയവരും തമ്മിൽ സിവിൽ കേസ് നടന്നുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP