Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹോൺ മുഴക്കുകയും പല തവണ ലൈറ്റ് തെളിയിക്കുകയും ചെയ്‌തെങ്കിലും ടാങ്കർലോറി ഡ്രൈവർ അപകടകരമായ രീതിയിൽ ഇടംവലം വാഹനം ഓടിച്ചു; കണ്ടട്രോൾ റൂമിനെ അറിയിച്ച് നടൻ; പിന്നാലെ അറസ്റ്റ്; ടാങ്കർ ലോറിക്കാരൻ മദ്യപിച്ചെന്നും സ്ഥിരീകരണം; സുരേഷ് ഗോപിയുടെ വാഹനം കടത്തി വിടാത്ത ഡ്രൈവർ കുടുങ്ങിയപ്പോൾ

ഹോൺ മുഴക്കുകയും പല തവണ ലൈറ്റ് തെളിയിക്കുകയും ചെയ്‌തെങ്കിലും ടാങ്കർലോറി ഡ്രൈവർ അപകടകരമായ രീതിയിൽ ഇടംവലം വാഹനം ഓടിച്ചു; കണ്ടട്രോൾ റൂമിനെ അറിയിച്ച് നടൻ; പിന്നാലെ അറസ്റ്റ്; ടാങ്കർ ലോറിക്കാരൻ മദ്യപിച്ചെന്നും സ്ഥിരീകരണം; സുരേഷ് ഗോപിയുടെ വാഹനം കടത്തി വിടാത്ത ഡ്രൈവർ കുടുങ്ങിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഇതരസംസ്ഥാന ലോറി ഡ്രൈവർ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഡ്രൈവറെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്‌നാട് കല്ലക്കുറിച്ചി, പിള്ളയാർ കോവിൽ തെരുവിൽ എസ്. ഭരത്താണു പിടിയിലായത്.

പുലർച്ചെ ഒരു മണിയോടെയാണു സംഭവം. അന്തരിച്ച നടൻ കൊല്ലം സുധിക്ക് കാക്കനാട്ടുള്ള ചാനൽ ഓഫീസിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷം തൃശൂരിലേക്കു പോകുമ്പോൾ തോഷിബ ജങ്ഷന് അടുത്തുവച്ചായിരുന്നു സംഭവം. സുരേഷ് ഗോപിയുടെ ഡ്രൈവർ പല തവണ സിഗ്‌നൽ നൽകിയെങ്കിലും അപകടകരമായ രീതിയിൽ ഇടംവലം വാഹനം ഓടിച്ച ലോറി ഡ്രൈവർ വാഹനത്തെ കടത്തിവിട്ടില്ല.

പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്ന് അങ്കമാലിയിൽവെച്ച് ലോറി തടഞ്ഞു നിർത്തി ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യലഹരിയിലാണു വാഹനം ഓടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.

സംഭവത്തിൽ കേസെടുത്തു. കസ്റ്റഡിയിൽ എടുത്ത വാഹനം പിന്നീട് കോടതിക്കു കൈമാറി. കളമശ്ശേരി തോഷിബ ജങ്ഷനു സമീപമെത്തിയപ്പോഴാണ് മുന്നിലെ ലോറി മാർഗ തടസ്സമുണ്ടാക്കിയത്. സുരേഷ് ഗോപിയുടെ ഡ്രൈവർ ഹോൺ മുഴക്കുകയും പല തവണ ലൈറ്റ് തെളിയിക്കുകയും ചെയ്‌തെങ്കിലും ടാങ്കർലോറി ഡ്രൈവർ അപകടകരമായ രീതിയിൽ ഇടംവലം വാഹനം ഓടിക്കുന്നത് തുടർന്നു.

സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെടൽ നടത്തിയത്. തുടർന്ന് ലോറി തടഞ്ഞുനിർത്തി െഡ്രെവറെയും ലോറിയെയും കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ദാസിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ. സുബൈർ വി.എ., സി.പി.ഒ. ശരത് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും കേസെടുത്തതായും പൊലീസ് അറിയിച്ചു. വാഹനം പിന്നീട് കോടതിക്ക് കൈമാറി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP