Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ജിമ്മിൽ വർക്കൗട്ടിനായി വീട്ടിൽ നിന്ന് സിൽവർ ലെക്സസ് കാറിൽ പായിച്ചുപോയത് ന്യൂഇയറിന് തൊട്ടുതലേന്ന്; ഇൻസ്റ്റാഗ്രാമിൽ തന്റെ പുതിയ റാപ് ഗാനത്തിന്റെ വരികളും പോസ്റ്റ് ചെയ്ത് പോയ സുരേൽ ദബാവാല വീട്ടിലേക്ക് മടങ്ങി എത്തിയില്ല; തിങ്കളാഴ്ച വൈകുന്നേരം സ്വകാര്യ ഡിറ്റക്ടീവുകൾ കാർ കണ്ടെത്തി ഡിക്കി പരിശോധിച്ചപ്പോൾ കണ്ടത് പുതപ്പിൽ പൊതിഞ്ഞ ചലനമറ്റ ശരീരം: ഇന്ത്യൻ വംശജയുടെ ദുരൂഹ മരണത്തിൽ ഞെട്ടി ഇല്ലിനോയ്സിലെ ഇന്ത്യൻ സമൂഹം

ജിമ്മിൽ വർക്കൗട്ടിനായി വീട്ടിൽ നിന്ന് സിൽവർ ലെക്സസ് കാറിൽ പായിച്ചുപോയത് ന്യൂഇയറിന് തൊട്ടുതലേന്ന്; ഇൻസ്റ്റാഗ്രാമിൽ തന്റെ പുതിയ റാപ് ഗാനത്തിന്റെ വരികളും പോസ്റ്റ് ചെയ്ത് പോയ സുരേൽ ദബാവാല വീട്ടിലേക്ക് മടങ്ങി എത്തിയില്ല; തിങ്കളാഴ്ച വൈകുന്നേരം സ്വകാര്യ ഡിറ്റക്ടീവുകൾ കാർ കണ്ടെത്തി ഡിക്കി പരിശോധിച്ചപ്പോൾ കണ്ടത് പുതപ്പിൽ പൊതിഞ്ഞ ചലനമറ്റ ശരീരം: ഇന്ത്യൻ വംശജയുടെ ദുരൂഹ മരണത്തിൽ ഞെട്ടി ഇല്ലിനോയ്സിലെ ഇന്ത്യൻ സമൂഹം

മറുനാടൻ ഡെസ്‌ക്‌

 ന്യൂയോർക്ക്: സുരേൽ ദബാവാലയുടെ ഫേസ്‌ബുക്ക് പേജ് തുറന്നുനോക്കിയാൽ ഒരുകുറിപ്പ് കാണാം: എന്റെ ജീവിതം ഒരുസിനിമയാണ്. 'നിങ്ങൾ ട്രുമാൻ ഷോ എന്ന സിനിമ കണ്ടിട്ടുണ്ടോ. അതുപോലെയാണ് എനിക്ക് ചിലപ്പോൾ തോന്നുന്നത്', ബയോ സെക്ഷനിൽ അതങ്ങനെ പതിഞ്ഞുകിടക്കുന്നു. 2017 മുതൽ ആരുമായോ പ്രണയത്തിലാണെന്നും 34 കാരിയായ ദബാവാല തന്റെ സുഹൃത്തുക്കളെ അറിയിക്കുന്നു. ജിം കാരി അഭിനയിച്ച പീറ്റർ വീർ സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ കോമഡി ഡ്രാമാ ഫിലിമാണ് 1998 ൽ പുറത്തിറങ്ങിയ ദി ട്രുമാൻ ഷോ.

Stories you may Like

രണ്ടാഴ്ച മുമ്പാണ് ഇന്ത്യൻ വംശജയായ ഈ യുവതിയെ ഇല്ലിനോയിസിൽ കാണാതായത്. ഡിസംബർ 30 ന് ജമ്മിൽ വർക്ക് ഔട്ടിനായി പോയ സുരേൽ ദബാവാല വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. സിൽവർ ലെക്‌സസ് കാർ ഓടിച്ചുമറയുന്നതാണ് വീട്ടുകാരുടെ കണ്ണിലെ അവസാന കാഴ്ച. തിരോധാനം അന്വേഷിക്കാൻ സ്വകാര്യ ഡിറ്റക്ടീവുകളെ നിയോഗിച്ചിരുന്നു വീട്ടുകാർ. തിങ്കളാഴ്ച വൈകുന്നേരമാണ് ഡിറ്റക്ടീവുകൾ ചിക്കേഗോ വെസ്റ്റ്‌സൈഡിൽ ദബാവാലയുടെ കാർ കണ്ടെത്തിയത്. ഉടൻ അച്ഛനെ വിളിച്ചുവരുത്തി. കാറിന്റെ സ്‌പെയർ കീയുമായി വന്ന് ഡിക്കി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്്. ഒരുപുതപ്പിൽ പൊതിഞ്ഞ നിലയിൽ മകളുടെ ചലനമറ്റ ശരീരം. പിന്നീട് അവൾ മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി.

ഷിക്കാഗോ സർവകലാശാലയുടെ കീഴിലുള്ള ലയോള കോളേജിൽ നിന്നാണ് സുരേൽ ദബാവാല എംബിഎ പാസായത്. ഇതാർക്കും സംഭവിക്കാം, അതാണ് ആളുകൾ മനസ്സിലാക്കേണ്ടത്, ദബാവാലയുടെ സഹോദരി പറഞ്ഞു. അവൾ വളരെ സ്മാർട്ടായ, ചുറുചുറുക്കുള്ള യുവതിയായിരുന്നു. ഇത് ഞങ്ങളെ ആകെ തകർത്തുകളഞ്ഞു, സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. അവൾക്ക് ശത്രുക്കളൊന്നും ഉള്ളതായി കുടുംബത്തിന് അറിവില്ല. കാറിനുള്ളിൽ അവൾ ഇത്രയും ദിവസം ഉണ്ടായിരുന്നുവെന്നതും അത് തങ്ങൾക്ക് നേരത്തെ കണ്ടെത്തി പരിശോധിക്കാൻ കഴിയാത്തതും വിധിയെന്നാണ് കുടുംബം പറയുന്നത്.

സുരേലിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് സഹോദരി പറയുന്നത്. മൃതദേഹ പരിശോധന പൂർത്തിയാവാനുണ്ട്. വിഷാംശ പരിശോധന റിപ്പോർട്ട് വരാൻ ഒരുമാസം എടുക്കും. അതിന് ശേഷം മാത്രമേ അന്വേഷണ പുരോഗതി സംബന്ധിച്ച് എന്തെങ്കിലും അറിയാൻ സാധിക്കുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ അറസ്റ്റുകൾ ഒന്നും ഉണ്ടായിട്ടില്ല. സുരേൽ, അച്ഛൻ നടത്തുന്ന മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ ഡോക്ടറാണ്.

ഷിക്കാഗോയുടെ വടക്കപടിഞ്ഞാറ് മേഖലയിലെ ഷോംബർഗിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹം ആകെ വാർത്തയുടെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാത്തതാണ് മിക്കവരെയും അലട്ടുന്നത്. തങ്ങളുടെ ചുറ്റുപാടുകൾ അപകടങ്ങൾ നിറഞ്ഞതാണെന്നാണ് അവരെ ഭയപ്പെടുത്തുന്നത്. സ്ത്രീകളുടെ സുരക്ഷയെ കുറിച്ചാണ് മുഖ്യമായി ആശങ്കകൾ ഉയരുന്നത്.

ഗുജറാത്തിൽ നിന്ന് കുടിയേറിയ കുടുംബം

ഷോംബർഗിലെ അറിയപ്പെടുന്ന ഡോക്ടറാണ് അഷ്‌റഫ് ദബാവാല. ഗുജറാത്തിൽ നിന്ന് കുടിയേറിയ ഇവർ വർഷങ്ങളായി ഇല്ലിനോയിസ് നിവാസികളാണ്. ഭാര്യ മേത്തയും അറിയപ്പെടുന്ന ഡോക്ടറാണ്. വളരെ സ്‌നേഹവും സൗഹൃദവും നിറഞ്ഞ കുടുംബം എന്നാണ് അയൽക്കാരായ ഇന്ത്യാക്കാർ പറയുന്നത്. സുരീലിന്റെ സഹോദരിയുടെ പേര് ഇഷീത എന്നാണ്. സുരീലിനെ കാണാതായത് മുതൽ അവളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 10,000 ഡോളറിന്റെ റിവാർഡ് പ്രഖ്യാപിച്ചിരുന്നു ദബാവാല കുടുംബം. ഹൊറൈസൺ മെഡിക്കൽ സെന്റർ സഥാപകനാണ് ഡോ.അഷ്‌റഫ്. ഡോക്ടറുടെ പേരിൽ കവിതാ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

സുരേൽ ദബാവാലയ്ക്ക് ഒരു ഇൻസ്റ്റാഗ്രാം പേജുണ്ട്. 2019 ഡിസംബർ 30 ന് കാണാതാകുന്ന ദിവസമാണ് ഒരുപോസ്റ്റ്. എനിക്ക് പ്രിയങ്കരമായ സംഗീതം ട്രാപ് മ്യൂസിക്കാണ്. നിങ്ങളുടെ അടുത്ത പാട്ടിനായി ഞാൻ കുറച്ച് വരികൾ എഴുതട്ടെ. ആദ്യം പാട്ട് സൗജന്യമാണ്,സുരേൽ എഴുതി. ക്യാര്ഷൻ ഇങ്ങനെയായിരുന്നു:'Hi I go by the rap name psychoactive trouble. Lets freestyle together!' സുരേലിന്റെ ഇൻസ്റ്റാഗ്രാമിലെയും ഫേസ്‌ബുക്കിലെ ട്രുമാൻ ഷോ പോസ്റ്റുകളുമൊക്കെ അവളുടെ മാനസികാവസ്ഥ ഭദ്രമായിരുന്നില്ല എന്ന തരത്തിലുള്ള ചില വ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, പൊലീസ് അന്വേഷണത്തിൽ മാത്രമേ എല്ലാം തെളിയുകയുള്ളു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP