Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദാരിദ്ര്യം മാത്രമുള്ള മിടുമിടുക്കിയെ നേഴ്‌സാക്കിയത് പാസ്റ്റർമാരുടെ സ്‌കോളർഷിപ്പ്; സെക്കന്തരാബാദിലെ തിരുവല്ലക്കാരനായ സോഫ്റ്റ് വെയർ എഞ്ചിനീയറുമായുള്ള പ്രണയം പൂത്തുലഞ്ഞത് എതിർപ്പുകൾക്കൊടുവിൽ; പലവട്ടം ബാത്ത്റൂമിൽ അടച്ചിട്ടു; തലമുടി പറിച്ചെടുത്തു; മൂന്നുലക്ഷം രൂപ മുടക്കി ചികിത്സിച്ചിട്ടും റോയിയുടെ അസുഖം ഭേദമായില്ല; ഉപദ്രവം സഹിക്കാതെയാണ് അവൾ ഹൈദരാബാദിൽ നിന്ന് രക്ഷപെട്ടതെന്ന് ഇപ്പോൾ വിലപിക്കുന്ന അമ്മ; ഉദയംപേരൂരിലെ വില്ലത്തി സുനിതാ ബേബിയുടെ കഥ

ദാരിദ്ര്യം മാത്രമുള്ള മിടുമിടുക്കിയെ നേഴ്‌സാക്കിയത് പാസ്റ്റർമാരുടെ സ്‌കോളർഷിപ്പ്; സെക്കന്തരാബാദിലെ തിരുവല്ലക്കാരനായ സോഫ്റ്റ് വെയർ എഞ്ചിനീയറുമായുള്ള പ്രണയം പൂത്തുലഞ്ഞത് എതിർപ്പുകൾക്കൊടുവിൽ; പലവട്ടം ബാത്ത്റൂമിൽ അടച്ചിട്ടു; തലമുടി പറിച്ചെടുത്തു; മൂന്നുലക്ഷം രൂപ മുടക്കി ചികിത്സിച്ചിട്ടും റോയിയുടെ അസുഖം ഭേദമായില്ല; ഉപദ്രവം സഹിക്കാതെയാണ് അവൾ ഹൈദരാബാദിൽ നിന്ന് രക്ഷപെട്ടതെന്ന് ഇപ്പോൾ വിലപിക്കുന്ന അമ്മ; ഉദയംപേരൂരിലെ വില്ലത്തി സുനിതാ ബേബിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെറുവാരക്കോണത്തെ ഒൻപതാംക്ലാസിലെ പഴയ സഹപാഠിയെ കണ്ടപ്പോൾ മനസ്സിൽ പ്രണയം മൊട്ടിടാൻ കാരണം സുനിതാ ബേബിയുടെ ജീവിത സാഹചര്യങ്ങൾ. ഒൻപതാം ക്ലാസുവരെയാണ് പ്രേംകുമാർ ചെറുവാരകോണത്തെ സ്‌കൂളിൽ പഠിച്ചത്. അച്ചന്റെ ജോലിയായിരുന്നു ചെങ്ങന്നൂരുകാരനെ വെള്ളറടയിൽ എത്തിച്ചത്. സുനിതാ ബേബിയും ഒൻപതാംക്ലാസിൽ അനാഥാലയത്തിലേക്ക് മാറേണ്ടി വന്ന സുനിതാ ബേബിയുടെ ജീവിത സാഹചര്യങ്ങൾ അതി ദയനീയമായിരുന്നു. പഠനത്തിൽ സമർഥയായിരുന്നു സുനിത. വീട് ഇടിഞ്ഞുവീണപ്പോൾ, ഒൻപതാം വയസിൽ സുനിതയെ മാതാപിതാക്കൾ അനാഥാലയത്തിലാക്കി. അവിടേയും പഠനത്തിൽ മികവ് കാട്ടിയാണ് നേഴ്‌സായി സുനിത മാറിയത്.

കാമുകിയുമായി ചേർന്നു ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിലെ കൂട്ടുപ്രതി സുനിതയുടെ ആദ്യ വിവാഹം അമ്പേ പരാജയമായിരുന്നു. വെള്ളറട വാലൻവിളയിലെ സുനിതയുടെ വീട്ടിൽ അച്ഛനും അമ്മയുമാണു താമസം. രണ്ടരസെന്റ് സ്ഥലത്ത് ഒരു മുറിയും ഹാളും മാത്രമുള്ള വീട്. സഹായിക്കാൻ ആരുമില്ലാത്ത അച്ഛനും അമ്മയും. റബ്ബർ ടാപ്പിങിന് പോയാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഹൈദരാബാദിലായിരുന്നപ്പോൾ സുനിത മാതാപിതാക്കൾക്കു പണം അയച്ചിരുന്നു. നാട്ടിൽ വന്നശേഷം പണം നൽകിയിട്ടില്ല. സുനിതയുടെ രണ്ട് സഹോദരന്മാർ മാതാപിതാക്കൾക്കു ചെലവിനും ചികിൽസയ്ക്കും പണം നൽകുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് സുനിത അവസാനമായി വീട്ടിലെത്തിയത്.

അനാഥാലായത്തിലെ പഠനത്തിലും സുനിത പിന്നോട്ട് പോയില്ല. നല്ല മാർക്കോടെ എസ്എസ്എൽസിയും പ്രീഡിഗ്രിയും ജയിച്ച സുനിത സെക്കന്തരാബാദിൽ നഴ്‌സിങിന് ചേർന്നു. അവിടെ ജോലിക്കിടെയാണ് റോയ്‌തോമസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. മൂന്നു കുട്ടികൾ പിറന്നശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. മനോനില തെറ്റിയ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നതായി സുനിത വീട്ടുകാരോടു പറഞ്ഞിരുന്നു. അതിനിടയിലാണു സഹപാഠിയായിരുന്ന പ്രേംകുമാറിനെ വീണ്ടും പരിചയപ്പെടുന്നത്. റോയിയുടെ മൂന്നു കുട്ടികളുമായാണ് ചെറുവാരക്കോണത്തെ സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഗമത്തിനെത്തിയത്.

മൂന്നാം ക്ലാസ് മുതൽ പാറശാലയ്ക്കടുത്ത് ചെറുവാരക്കോണത്തെ സി.എസ്‌ഐ അനാഥാലയത്തോട് ചേർന്ന സ്‌കൂളിലാണ് സുനിത പഠിച്ചത്. പാസ്റ്റർമാരുടെ സ്‌പോൺസർഷിപ്പോടെ സെക്കന്തരാബാദിലെ കോളേജിൽ നഴ്‌സിംഗിന് ചേർന്നത്. മികച്ച മാർക്കോടെ ജയിച്ചു. അവിടെത്തന്നെ ജോലിയും ലഭിച്ചു. സെക്കന്തരാബാദിലെ ജോലിക്കിടെയാണ് റോയ് തോമസ് സുനിതയുടെ ജീവിതത്തിലേക്കെത്തിയത്. തിരുവല്ല സ്വദേശിയായ റോയി ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനിയറാണ്. മാതാപിതാക്കൾ ഹൈദരാബാദിലായിരുന്നു. അവിടെ പത്തുസെന്റ് സ്ഥലം വാങ്ങി വീടുവച്ചു. റോയി ജനിച്ചതും വളർന്നതും അവിടെയാണ്.

സെക്കന്തരാബാദിലെ ആശുപത്രിയിൽ അവരുടെ പ്രണയം പൂത്തുലഞ്ഞു. മാതാപിതാക്കൾ എതിർത്തെങ്കിലും ഒരു പാസ്റ്ററുടെ കാർമ്മികത്വത്തിൽ പതിമ്മൂന്ന് വർഷം മുൻപായിരുന്നു സുനിതയുടെയും റോയ് തോമസിന്റെയും വിവാഹം. മാതാപിതാക്കൾ പങ്കെടുത്തില്ല. ഇരുവരെയും വീട്ടിൽ കയറ്റിയതുമില്ല. മൂത്തകുട്ടി അയറിൻ പിറന്നശേഷമാണ് സുനിതയെ റോയിയുടെ വീട്ടുകാർ സ്വീകരിച്ചത്. വീടിന് രണ്ടാംനില നിർമ്മിച്ച് റോയിക്കും സുനിതയ്ക്കും നൽകി.

ഇവർക്ക് മൂന്നുമക്കളാണ്. റോയിക്ക് വട്ടായെന്നും തന്നെ നിരന്തരം ഉപദ്രവിക്കുന്നതായും സുനിത മാതാപിതാക്കളോട് പറഞ്ഞിരുന്നു. റോയി സുനിതയെ കൊല്ലുമെന്നും രക്ഷപെടാനും റോയിയുടെ മാതാപിതാക്കൾ പറയുമായിരുന്നുവെന്ന് പിതാവ് ജോണും അമ്മ ചാർലെറ്റും പറഞ്ഞു. പലവട്ടം ബാത്ത്റൂമിൽ അടച്ചിട്ടു. തലമുടി പറിച്ചെടുത്തു. മൂന്നുലക്ഷം രൂപ മുടക്കി ചികിത്സിച്ചിട്ടും റോയിയുടെ അസുഖം ഭേദമായില്ല. ഉപദ്രവം സഹിക്കാതെയാണ് അവൾ ഹൈദരാബാദിൽ നിന്ന് രക്ഷപെട്ടത്- ചാർലറ്റ് പറഞ്ഞു. പതിമ്മൂന്ന് വർഷത്തിനിടെ റോയി മൂന്നുവട്ടം മാത്രമാണ് സുനിതയുടെ വീട്ടിൽ വന്നത്. ഏഴുവർഷം മുൻപാണ് അവസാനം വന്നത്. ജോസഫ് ജനിച്ചശേഷം വന്നിട്ടേയില്ല. പക്ഷേ, പിണങ്ങിയശേഷവും സുനിതയെ ഫോണിൽ വിളിക്കുമായിരുന്നെന്ന് ചാർലറ്റ് പറഞ്ഞു.

റോയിയുടെ മൂന്ന് കുട്ടികളുമായാണ് സുനിത ചെറുവാരക്കോണത്തെ സ്‌കൂളിലെ സംഗമത്തിനെത്തിയത്. കുട്ടികളെ തിരികെ കൊണ്ടുപോകാൻ റോയി തിരുവനന്തപുരത്ത് എത്തിയിരുന്നു. സുനിത മൂവരെയും റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുകയായിരുന്നു. ജനുവരിയിൽ ഹൈദരാബാദിലെത്താൻ തനിക്ക് റോയി ടിക്കറ്റെടുത്ത് അയച്ചിരുന്നതായി സുനിത മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹബന്ധം വേർപെടുത്തിയിട്ടില്ല. സ്‌കൂളിലെ റീയൂണിയന് ശേഷം പ്രേംകുമാറും സുനിതയും ഒരുമിച്ചായി. പേയാട്ടെ വില്ലയിൽ താമസം തുടങ്ങി. കളിയിക്കാവളിയിൽ സുനിതയ്ക്ക് ജോലിയും കിട്ടി.

ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം സെപ്റ്റംബർ അവസാനത്തോടെ പ്രേംകുമാർ പേയാട്ടെ വില്ല ഒഴിഞ്ഞു. വീടിന്റെ താക്കോൽ ഒക്ടോബർ രണ്ടിന് സുരക്ഷാ ജീവനക്കാരനെ ഏൽപ്പിച്ചു. അഡ്വാൻസ് നൽകിയ തുക തിരിച്ചുവാങ്ങിയതടക്കം ഓൺലൈൻ പണമിടപാടാണ് നടത്തിയത്. പിന്നീട് ഇരുവരും ഒരുമിച്ച് വില്ലയിൽ താമസം ആരംഭിച്ചു. പ്രേംകുമാറിന്റെ ഭാര്യ ബന്ധം അറിഞ്ഞതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP