Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുനിഷയുടെ മരണത്തിൽ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ; പരാതി പറയാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ കെ കെ രാഗേഷ് അനുവദിച്ചില്ല; ഭർത്താവിനും ഭർതൃപിതാവിനും ജാമ്യം ലഭിച്ചതു നീതി നിഷേധത്തിന്റെ തെളിവ്; ആരോപണവുമായി ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധുക്കൾ

സുനിഷയുടെ മരണത്തിൽ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ; പരാതി പറയാൻ മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ കെ കെ രാഗേഷ് അനുവദിച്ചില്ല; ഭർത്താവിനും ഭർതൃപിതാവിനും ജാമ്യം ലഭിച്ചതു നീതി നിഷേധത്തിന്റെ തെളിവ്; ആരോപണവുമായി ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധുക്കൾ

അനീഷ് കുമാർ

കണ്ണൂർ: പയ്യന്നൂർ കോറോത്തെ സുനിഷയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ - ഭരണ സ്വാധീനം മുപയോഗിക്കുന്നുവെന്ന് ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലുൾപ്പെടെ ഈ വിഷയത്തിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. തങ്ങൾ പറയുന്നത് കേൾക്കാനോ നീതി നിഷേധിക്കപ്പെട്ട തങ്ങളെ മുഖ്യമന്ത്രിയെ കണ്ടു പരാതിപ്പെടാനോ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് അനുമതി നൽകിയിട്ടില്ല.

നിയമസഭാ സമ്മേളനമായതിനാൽ മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്തേക്ക് വരേണ്ടെന്നാണ് കെ.കെ.രാഗേഷ് തങ്ങളോട് പറഞ്ഞതെന്നും ബന്ധുക്കൾ ആരോപിച്ചു.പ്രതികളെ രക്ഷിക്കുന്നതിനായി ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ശ്രമിക്കുകയാണ്. സുനിഷയുടെ മരണത്തിന് ഉത്തരവാദികളായ ഭർത്താവിനും ഭർതൃപിതാവിനും ജാമ്യം ലഭിച്ചതു പൊലിസ് തങ്ങൾക്ക് നീതി നിഷേധിച്ചതിന്റെ തെളിവാണെന്നും ബന്ധുക്കൾ ആരോപിച്ചു.

കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് വിജേഷും രണ്ടാം പ്രതിയായ ഭർതൃപിതാവ് രവീന്ദ്രനും 40 ദിവസം ജയിലിൽ കിടന്നതിന് ശേഷം തങ്ങളുടെ രാഷ്ട്രീയ സ്വാധിനമുപയോഗിച്ചു പുറത്തിറങ്ങി സാധാരണ ജീവിതം നയിച്ചു വരികയാണ്. ഗാർഹിക പീഡനം ആത്മഹത്യ പ്രേരണാകുറ്റം എന്നിവ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട പ്രതികൾക്കു തൊണ്ണൂറ് ദിവസം കഴിയുന്നതിന് മുൻപ് തന്നെ ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവാണ്.

നാൽപ്പതു ദിവസത്തിന് ശേഷമാണ് ഇവിടെ പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ഇവരുടെ രാഷ്ട്രിയ സ്വാധീനത്തിന്റെ ബലത്തിൽ പൊലിസും പ്രൊസിക്യൂട്ടറും നോക്കുകുത്തിയായിരിക്കുകയാണ്.' 2020ൽ ഓഗസ്റ്റ് അഞ്ചിന് സുനിഷയുടെ അമ്മ പീഡന വിവരം നൽകിയിട്ടും പൊലിസ് നടപടിയെടുത്തിട്ടില്ല.പ്രതികൾ നടത്തിയ നാടകങ്ങളിൽ നിയമ സംവിധാനം വിശ്വസിച്ചിരിക്കുകയാണെന്നാണ് അവരെ ജാമ്യത്തിൽ വിട്ടതിലൂടെ തെളിയിക്കപ്പെടുന്നതെന്നു ബന്ധുക്കൾ ആരോപിച്ചു തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.

അവൾ അയച്ച ശബ്ദ സന്ദേശങ്ങളിൽ അവളെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ തെളിവുകളുണ്ട്. സുനിഷ മരിച്ച വിവരം തങ്ങളെ പിറ്റേ ദിവസമാണ് അറിയിച്ചത്. ഭർതൃവീട്ടിലെ പീഡനം കാരണം മകൾ പലവട്ടം സ്വന്തം വീട്ടിലേക്ക് വരാൻ തയ്യാറായിട്ടും പൊലിസ് ഭർതൃവീട്ടുകാരുടെ കൂടെ ചേർന്നു നിന്നു കൊണ്ടു അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു

വാർത്താ സമ്മേളനത്തിൽ സുനിഷയുടെ അമ്മ കെ.പി വനജ, സുനിഷയുടെ പിതാവ് കെ.വി സുകുമാരൻ ബന്ധുക്കളായ മോഹനൻ കുഞ്ഞിമംഗലം, കെ.പി ദേവകി, കെ.പി മാധവൻ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP