Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുന്ദരമ്മാളിന്റെ ആദ്യ വിവാഹത്തിലെ മകൾ; ചേർത്തലക്കാരനുമായുള്ള ആദ്യ ഒളിച്ചോട്ടത്തിലെ മകളെ പഠിപ്പിച്ച് ഡോക്ടറാക്കിയത് അമ്മൂമ്മ; കൊച്ചുമകളുടെ കല്യാണത്തിന് അമ്മയെ വിളിച്ചത് മാതാപിതാക്കളുടെ അനുഗ്രഹം ഉറപ്പിക്കാൻ; മകളുടെ നാലാംകെട്ടുകാരനെ വീട്ടിൽ കയറ്റാൻ മടിച്ചത് 28വർഷം മുമ്പത്തെ വേദന മായാത്തതിനാൽ; ഭാര്യയുടെ കൂടുതൽ വിവാഹങ്ങൾ പ്രേംകുമാർ അറിഞ്ഞതും കല്യാണ വീട്ടിൽ വച്ച്; വിദ്യയെ കൊലപ്പെടുത്തിയ പ്രതികാരം തുടങ്ങുന്നത് കഞ്ഞിക്കുഴിയിലെ വീട്ടിൽ

സുന്ദരമ്മാളിന്റെ ആദ്യ വിവാഹത്തിലെ മകൾ; ചേർത്തലക്കാരനുമായുള്ള ആദ്യ ഒളിച്ചോട്ടത്തിലെ മകളെ പഠിപ്പിച്ച് ഡോക്ടറാക്കിയത് അമ്മൂമ്മ; കൊച്ചുമകളുടെ കല്യാണത്തിന് അമ്മയെ വിളിച്ചത് മാതാപിതാക്കളുടെ അനുഗ്രഹം ഉറപ്പിക്കാൻ; മകളുടെ നാലാംകെട്ടുകാരനെ വീട്ടിൽ കയറ്റാൻ മടിച്ചത് 28വർഷം മുമ്പത്തെ വേദന മായാത്തതിനാൽ; ഭാര്യയുടെ കൂടുതൽ വിവാഹങ്ങൾ പ്രേംകുമാർ അറിഞ്ഞതും കല്യാണ വീട്ടിൽ വച്ച്; വിദ്യയെ കൊലപ്പെടുത്തിയ പ്രതികാരം തുടങ്ങുന്നത് കഞ്ഞിക്കുഴിയിലെ വീട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: മകൾ വിദ്യ മടങ്ങിയത് മരണത്തിലേയ്ക്കാണെന്ന് ഒരിക്കലും സുന്ദരമ്മാൾ അറിഞ്ഞിരുന്നില്ല. 16 വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ആഗസ്റ്റിൽ മകളുടെ വിവാഹ തലേന്ന് വിദ്യ സ്വന്തം വീട്ടിൽ എത്തിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് പുത്തനമ്പലം പോലേച്ചിറയിൽ (പുതിയാപറമ്പിൽ) പരേതനായ തമ്പിയുടെയും സുന്ദരമ്മാളിന്റെയും മകളായ വിദ്യ.

വിദ്യ മൂന്നു മാസം മുമ്പാണ് കഞ്ഞിക്കുഴി ചാരമംഗലം സംസ്‌കൃത ഹൈസ്‌കൂളിനു സമീപമുള്ള സ്വന്തം വീടായ പോളേച്ചിറയിൽ വന്നുപോയത്. ആദ്യ വിവാഹത്തിലെ മകളുടെ വിവാഹത്തിനാണ് എത്തിയത്. ഇതിനു പോളേച്ചിറ സുന്ദരാമ്മാളുടെ ആദ്യ വിവാഹത്തിലെ മകളാണ് വിദ്യ. തമ്പിയാണ് അച്ഛൻ. സുന്ദരാമ്മാളും പിന്നീട് വിവാഹിതയായി. വിദ്യ ചേർത്തല സ്വദേശിയെയാണ് വിദ്യ ആദ്യം വിവാഹം ചെയ്തത്. പക്ഷേ, അധികകാലം ആ ദാമ്പത്യം നീണ്ടുനിന്നില്ല, രണ്ടു കുട്ടികൾ ആയപ്പോൾ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചു. പിന്നീട് പ്രേംകുമാറിനെ വിവാഹം കഴിച്ചു. വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് രജിസ്റ്റർ ഓഫീസിലായിരുന്നു വിവാഹം.

മകളുടെ വിവാഹത്തിന് വിദ്യ നാട്ടിലെത്തി രണ്ടാം ദിവസം പ്രേംകുമാർ എത്തിയെങ്കിലും ബന്ധുക്കൾ വീട്ടിൽ കയറ്റാൻ തയ്യാറായില്ല. തുടർന്ന് വിദ്യയും പ്രേംകുമാറും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യക്ക് നാല് മക്കളാണുള്ളത്. 28 വർഷം മുമ്പ് വിദ്യാ ചേർത്തല സ്വദേശിയായ യുവാവുമായി വിവാഹം ചെയ്തിരുന്നു. അതിൽ രണ്ട് മക്കളുണ്ട്. ഒരാണും ഒരുപെണ്ണും. മുത്ത മകൻ ദീപക് വിദേശത്താണ്. ഇള മകൾ പൗർണമി ആയുർവേദ ഡോക്ടറാണ്. കുട്ടികളുടെ ചെറുപ്രായത്തിൽ തന്നെ വിദ്യ ചേർത്തല സ്വദേശിയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം പിന്നീട് വീണ്ടും കെട്ടി. ആദ്യത്തെ വിവാഹത്തിൽ രണ്ടും രണ്ടാം വിവാഹത്തിൽ രണ്ടും മക്കളുണ്ട് വിദ്യയ്ക്ക്.

16 വർഷങ്ങൾക്ക് മുമ്പാണ് ചങ്ങനാശേരി സ്വദേശിയായ പ്രേംകുമാറുമായി വിവാഹം കഴിക്കുന്നത്. അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. വിവാഹ ശേഷം വിദ്യയുടെ മകളായ പൗർണമിയെ പോറ്റി വളത്തിയതും പഠിപ്പിച്ച് ആയുർവേദ ഡോക്ടറാക്കിയതും അമ്മുമ്മയായ സുന്ദരമ്മാളാണ്. ഓഗസ്റ്റ് 25നായിരുന്നു മകളുടെ വിവാഹം. ഈ കല്യാണത്തിനിടെ ഉണ്ടായ തർക്കം പരിഹരിക്കുന്നതിനായി ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയെങ്കിലും പൂർത്തിയാക്കാതെ പ്രേംകുമാർ വിദ്യയെയും കൂട്ടി പോകുകയായിരുന്നെന്നും പിന്നീട് ഉദയംപേരുരിലെ വാടക വീട്ടിൽ അന്വേഷിച്ചെത്തിയെങ്കിലും വീട് അടച്ചു പൂട്ടിയ നിലയിലായിരുന്നു.

തുടർന്ന് ഇവരെ കുറിച്ച് യാതൊരു വിവരവും അറിയില്ലെന്നും മൂന്നു ദിവസം മുമ്പ് പൊലീസ് അറിയിച്ചതനുസരിച്ച് ഉദയം പേരൂരിലെത്തിയതോടയാണ് വിവരങ്ങൾ അറിഞ്ഞതെന്ന് സുന്ദരാമ്മാൾ പറഞ്ഞു. വിവാഹ ചടങ്ങിൽ രക്ഷിതാക്കളെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് വിദ്യയെ ക്ഷണിച്ചതെന്നും വിദ്യയുടെ മടക്കം മരണത്തിലേക്കാണന്ന കാര്യം അറിഞ്ഞില്ലെന്നും വിദ്യയുടെ മാതാവ് സുന്ദരന്മാൾ പറയുന്നത്. ഇതിനിടെ തന്നെ സുനിതാ ബേബിയും പ്രേംകുമാറും തമ്മിൽ അടുപ്പം തുടങ്ങിയിരുന്നു. സിനിമയെ വെല്ലുന്ന തിരക്കഥ ഒരുക്കി ഭാര്യയുടെ കൊലപാതകം ഒളിപ്പിക്കാൻ ശ്രമിച്ച പ്രേംകുമാറിനെ കുടുക്കിയത് പൊലീസിനെതിരെയുള്ള നീക്കങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് മൊഴി എടുക്കുന്നതിന് പൊലീസ് പലവട്ടം പ്രേംകുമാറിനെ വിളിപ്പിച്ചു. ഇതോടെ മുൻകൂർ ജാമ്യം തേടിയതും പൊലീസ് കംപ്ലയ്ന്റ് അഥോറിറ്റിക്ക് പരാതി നൽകിയതുമാണ് അന്വേഷണം പ്രേംകുമാറിലേക്ക് കേന്ദ്രീകരിക്കാൻ കാരണം.

സെപ്റ്റംബർ 20നായിരുന്നു കൊലപാതകം. തിരുവനന്തപുരത്തെ വീടിന്റെ മുകൾനിലയിൽ താമസിച്ചിരുന്ന നേഴ്‌സായ സുനിത എത്തി മരണം സ്ഥിരീകരിച്ചു. എങ്കിലും ഉറപ്പുവരുത്താനായി സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കാലിലെ ഞരമ്പും മുറിച്ചു. മൃതദേഹം ഉപേക്ഷിക്കാൻ പോയപ്പോൾ സംശയം തോന്നാതിരിക്കാൻ കാറിന്റെ പിൻസീറ്റിൽ മൃതദേഹം സുനിത ചേർത്തുപിടിച്ചാണ് യാത്ര ചെയ്തത്. 21ന് തിരുനെൽവേലിയിലെ പൊന്തകാട്ടിൽ മൃതദേഹം തള്ളി. തിരികെ തെന്മല വഴി കേരളത്തിലേക്ക് എത്തിയ ഇവർ തെന്മലയിലെ ഒരു ഹോട്ടലിൽനിന്ന് പ്രേംകുമാറിന് കിട്ടാനുണ്ടായിരുന്ന പണവും വാങ്ങി. 22ന് രാത്രിയിൽ ഉദയംപേരൂരിൽ എത്തി വിദ്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി.

പ്രേംകുമാർ സ്റ്റേഷനിൽ എത്തി പരാതി നൽകുമ്പോൾ സുനിത കാറിൽ തന്നെ ഇരുന്നു. തുടർന്ന് ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങി. ഇടയ്ക്ക് വീടുവിട്ട് പോകുന്ന സ്വഭാവമുള്ള വിദ്യയുടെ തിരോധാനം സാധാരണമെന്ന് തോന്നിക്കാൻ വിദ്യയുടെ ഫോൺ നേത്രാവതി എക്സ്‌പ്രസിൽ ഉപേക്ഷിച്ചു. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് തിരുനെൽവേലി പൊലിസ് മറവ് ചെയ്തു. ആയുർവേദ ചികിത്സയ്ക്ക് തിരുവനന്തപുരത്തായിരുന്നുവെന്ന് പറഞ്ഞ സമയത്ത് ഇയാൾ തിരുനെൽവേലിയിൽ പോയിരുന്നുവെന്ന് മൊബൈൽഫോൺ പിന്തുടർന്നപ്പോൾ പൊലീസിന് വ്യക്തമായി. അതേസമയം, വിദ്യ മംഗളൂരുവിലേക്ക് പോകുന്നതായും ഫോൺരേഖകളിൽനിന്ന് കണ്ടെത്തി. അജ്ഞാതമൃതദേഹമെന്ന നിലയിൽ തിരുനെൽവേലി പൊലീസ് മറവുചെയ്ത മൃതദേഹം വിദ്യയുടേതാണെന്ന് വ്യക്തമായതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ഇതിനിടെ പ്രേംകുമാറുമായി തെറ്റിയ സുനിത തിരുവനന്തപുരത്ത് തനിയെ താമസമാക്കി. പൊലീസ് തന്നെ സംശയിക്കുന്നുവെന്ന് തോന്നിയതോടെ മകനെ അനാഥാലയത്തിൽ എൽപ്പിച്ച ശേഷം ബംഗളൂരു വഴി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ്.

സ്‌കൂളിൽ ഒമ്പതാം ക്ലാസുവരെ ഒരുമിച്ച് പഠിച്ച പ്രേംകുമാറും സുനിതയും വീണ്ടും കണ്ടുമുട്ടിയത് കഴിഞ്ഞ മെയ്യിൽ സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഗമത്തിൽ. ചെറുവാരക്കോണത്തെ സ്‌കൂളിൽ ഒപ്പം പഠിച്ച സുനിതയെ 25 വർഷത്തിന് ശേഷം കണ്ട പ്രേംകുമാർ ഒപ്പം ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഹൈദരാബാദിൽ ഭർത്താവിനും കുട്ടികൾക്കും ഒപ്പം കഴിഞ്ഞിരുന്ന സുനിത തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. ഇരുവരുടെയും കുടുംബ ജീവിതങ്ങളിൽ ഉണ്ടായ താളപ്പിഴകളും ഇവരുടെ അടുപ്പത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് പ്രേംകുമാർ പേയാട് വില്ല വാടകയ്ക്ക് എടുക്കുന്നത്. ഈ വീട്ടിലാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. ഇതിനു തടസ്സമായി നിൽക്കുന്നതിനാലാണ് വിദ്യയെ കൊല്ലാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP