Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുനന്ദ പുഷ്‌കറിന്റെ കൊലപാതകം: പാക് മാദ്ധ്യമപ്രവർത്തക മെഹർ തരാറിനെ ചോദ്യം ചെയ്യും; സഹകരിക്കാൻ തയ്യാറെന്ന് അന്വേഷണ സംഘത്തിത്തോട് തരാർ

സുനന്ദ പുഷ്‌കറിന്റെ കൊലപാതകം: പാക് മാദ്ധ്യമപ്രവർത്തക മെഹർ തരാറിനെ ചോദ്യം ചെയ്യും; സഹകരിക്കാൻ തയ്യാറെന്ന് അന്വേഷണ സംഘത്തിത്തോട് തരാർ

 ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതക കേസിൽ പാക്ക് മാദ്ധ്യമപ്രവർത്തക മെഹർ തരാറിനെ ചോദ്യം ചെയ്യുമെന്ന് ഡൽഹി പൊലീസിലെ അന്വേഷണം സംഘം. മെഹർ തരാറിന്റെ ഇ മെയിൽ സന്ദേശങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സുനന്ദയും തരൂരും മെഹർ തരാറിന്റെ പേരിൽ കലഹിച്ചിരുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മെഹറിനെ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് മെഹർ തരാർ വ്യക്തമാക്കി.

ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് തരാർ പ്രതികരിച്ചു. അതേസമയം താൻ ഇന്ത്യയിലേക്ക് വരില്ലെന്നും ലാഹോറിൽ വന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്നും മെഹർ തരാർ വ്യക്തമാക്കി.അതേസമയം പാർലമെന്റ് സമ്മേളനത്തിന് ശേഷം ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും ഡൽഹി പൊലീസ് കമ്മീഷണർ ബി എസ് ബസ്സി പറഞ്ഞു. കേസിലെ പ്രധാനപ്പെട്ട വ്യക്തിയെന്ന നിലയിൽ മെഹർ തരാറുമായി സംസാരിക്കുമെന്ന് ബസ്സി പറഞ്ഞു.

ശശി തരൂരും മെഹർ തരാറും തമ്മിൽ ബന്ധമുള്ളതായി മരിക്കുന്നതിന് മുമ്പ് സുനന്ദ പുഷ്‌കർ ആരോപിച്ചിരുന്നു. തരൂരും തരാറുമായുള്ള ബന്ധത്തിൽ സുനന്ദ അസ്വസ്ഥയായിരുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് സുനന്ദ ഫോണിൽ സംസാരിച്ച നളിനി സിംഗും വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി 17നാണ് ഡൽഹിയിലെ ലീലാപാലസ് ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP