Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

കോവിഡ് കാലത്ത് ജയിലിൽ പ്രവേശിക്കാൻ സന്ദർശകർക്ക് ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണം; കഞ്ചാവ് കേസിൽ കസ്റ്റഡിയിലിരിക്കെ തന്നെ കാണാൻ വന്ന ബന്ധുക്കളെ കടത്തിവിടാതെ ജയിൽ അധികൃതരുടെ ബന്ധുക്കളെ കടത്തി വിട്ടു; ജയിലിൽ ഉണ്ടായിരുന്ന സ്വപ്‌ന സുരേഷ് സംഭവം കണ്ട് ജയിൽ അധികൃതരെ ചോദ്യം ചെയ്തത് ഇങ്ങനെ എന്ന് സുമയ്യ

കോവിഡ് കാലത്ത് ജയിലിൽ പ്രവേശിക്കാൻ സന്ദർശകർക്ക് ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണം; കഞ്ചാവ് കേസിൽ കസ്റ്റഡിയിലിരിക്കെ തന്നെ കാണാൻ വന്ന ബന്ധുക്കളെ കടത്തിവിടാതെ ജയിൽ അധികൃതരുടെ ബന്ധുക്കളെ കടത്തി വിട്ടു; ജയിലിൽ ഉണ്ടായിരുന്ന സ്വപ്‌ന സുരേഷ് സംഭവം കണ്ട് ജയിൽ അധികൃതരെ ചോദ്യം ചെയ്തത് ഇങ്ങനെ എന്ന് സുമയ്യ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് എൻഐഎയുടെ വലയിൽ ആയതിന് ശേഷം ആരും അവരുടെ ശബ്ദം കേട്ടിട്ടില്ല. അറസ്റ്റിലാകും മുനമ്പ് ചില ചാനലുകളിൽ സ്വയം ന്യായീകരിച്ച് അവർ എത്തിയിരുന്നു. പിന്നീട് എൻഐഎ കസ്റ്റഡിയിലായതോടെ മുഖം മറച്ചാണ് കോടതികളിലും മറ്റും പ്രത്യക്ഷപ്പെട്ടത്. പലർക്കും ഇപ്പോഴും ദുരൂഹമായ വ്യക്തിത്വമാണ് സ്വപ്‌ന സുരേഷ്. അവരുടേതായി പുറത്തുവന്ന മൊഴികളിലെ സത്യം തെളിയാനിരിക്കുന്നതേയുള്ളു. ഏതായാലും, സ്വപ്ന സുരേഷ് ജയിൽ അധികൃതരെ ചോദ്യം ചെയ്തുവെന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നത്.

കഞ്ചാവ് കേസിൽ കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിന്റെ ഭാര്യ സുമയ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാക്കനാട് ജയിലിൽ സുമയ്യയെ കാണാനെത്തിയ ബന്ധുക്കളെ ജയിലിന് അകത്തേക്ക് കടത്തിവിട്ടില്ല. അതേസമയം ജയിൽ കാണാനെത്തിയ ജയിൽ അധികൃതരുടെ ബന്ധുക്കൾ അകത്തുകടന്നുവെന്നാണ് സുമയ്യ പറയുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ ആയിരുന്നു ജയിൽ അധികൃതരുടെ ബന്ധുക്കളുടെ സന്ദർശനം. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇടപെടുകയായിരുന്നു. 'ജയിൽ അധികൃതരുടെ ബന്ധുക്കൾക്കെന്താ കോവിഡ് നിയന്ത്രണമില്ലേ' എന്ന് ഉദ്യോഗസ്ഥരോട് സ്വപ്ന ചോദിച്ചുവെന്നാണ് സുമയ്യ വെളിപ്പെടുത്തുന്നത്.

സ്ത്രീതടവുകാരെ പൂർണ നഗ്നരാക്കി നിർത്തി

തനിക്കും ഭർത്താവ് ഷെമീറിനും ജയിലിൽ വച്ചുണ്ടായ മാനസിക ശാരീരിക പീഡനങ്ങളും സുമയ്യ വിശദീകരിച്ചു. അവശനായ ഷെമീറിനോട് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണുമരിച്ചെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. കഞ്ചാവ് കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽനിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്.

അപസ്മാരമുള്ളയാളാണ് മർദിക്കരുത് എന്ന് പ്രതികളെ കൈമാറുമ്പോൾ പൊലീസ് പറഞ്ഞത് ജയിൽ അധികൃതർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ലോക്കൽ പൊലീസിനെ കൊണ്ട് റെക്കമൻഡ് ചെയ്യിക്കുമല്ലേ എന്നു ചോദിച്ചായിരുന്നു മർദ്ദനം. താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കി നിർത്തി. ഇതിനെ എതിർത്ത കൂട്ടുപ്രതി ജാഫറിനെയും ക്രൂരമായി മർദിച്ചിരുന്നു.

കഴിഞ്ഞ മാസം 30നാണ് കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലിൽ വച്ച് ക്രൂര മർദനമേറ്റത്. തൊട്ടടുത്ത ദിവസം ഇയാൾ മരിക്കുകയായിരുന്നു. മർദനത്തിന് സാക്ഷിയായിരുന്നു സുമയ്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP