Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

ഭർത്താവുമായി വഴക്കിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി; ചേർത്തലയിൽ യുവതി സ്വന്തം തുണി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചത് ഇന്നലെ രാത്രിയെന്ന് സൂചന; മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

ഭർത്താവുമായി വഴക്കിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി; ചേർത്തലയിൽ യുവതി സ്വന്തം തുണി കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചത് ഇന്നലെ രാത്രിയെന്ന് സൂചന; മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമയായ യുവതി സ്വന്തം കടയ്ക്കുള്ളിൽ മരിച്ച നിലയിൽ. ചേർത്തല എക്‌സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന സ്ഥാപനത്തിന്റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തണ്ണീർമുക്കം 21ാം വാർഡിൽ റാം മഹേഷാണ് ഭർത്താവ്. കുടുംബവഴക്കിനെ തുടർന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണു സൂചന.

കഴിഞ്ഞദിവസം വൈകിട്ട് രാജിയും ഭർത്താവ് റാം മഹേഷും തമ്മിൽ വീട്ടിൽവെച്ച് വഴക്കുണ്ടായിരുന്നു. ഇതിനുപിന്നാലെ രാജി വീട്ടിൽ നിന്നിറങ്ങി. തുടർന്ന് പലതവണ യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനിടെ സംശയം തോന്നിയ ഭർത്താവ് എക്സറേ ജങ്ഷനിലെ കടയിലെത്തി പരിശോധിച്ചപ്പോഴാണ് രാജിയെ കടയ്ക്കുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

പൊലീസ് എത്തി തുടർനടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ബെംഗളൂരുവിൽ വിദ്യാർത്ഥിയായ മീര ഏക മകളാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP