Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിശ്രുത വരന്റെ അസഭ്യവർഷവും ഭീഷണിയും കേട്ട് വല്ലാതെ ഭയന്നു; വിഷ്ണു വീട്ടിലെത്തി ഭീഷണി മുഴക്കിയത് തനിക്കൊപ്പം പുറത്ത് കറങ്ങാൻ വന്നില്ലെങ്കിൽ ദേഹത്ത് ആസിഡ് ഒഴിക്കുമെന്ന്; വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി സ്വന്തം മുറിയിൽ തൂങ്ങി മരിച്ചു

പ്രതിശ്രുത വരന്റെ അസഭ്യവർഷവും ഭീഷണിയും കേട്ട് വല്ലാതെ ഭയന്നു; വിഷ്ണു വീട്ടിലെത്തി ഭീഷണി മുഴക്കിയത് തനിക്കൊപ്പം പുറത്ത് കറങ്ങാൻ വന്നില്ലെങ്കിൽ ദേഹത്ത് ആസിഡ് ഒഴിക്കുമെന്ന്; വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി സ്വന്തം മുറിയിൽ തൂങ്ങി മരിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി സ്വന്തം മുറിയിൽ തൂങ്ങിമരിച്ചത് പ്രതിശ്രുത വരന്റെ അസഭ്യവും ഭീഷണിയുംകേട്ട് ഭയന്ന്. വിവാഹ നിശ്ചയ ശേഷം വിഷ്ണു വധുവിന്റെ വീട്ടിലെത്തി പുറത്തേക്കുകൊണ്ടുപോകാൻ ശ്രമിച്ചത് വീട്ടുകാർ തടഞ്ഞിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാന്റിൽ കഴിയുന്ന പ്രതിശ്രുത വരന്റെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

തിരൂരങ്ങാടി മൂന്നിയൂർ കുന്നത്ത്പറമ്പിൽ താഴെ പേച്ചേരി വിഷ്ണു (23)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. വെളിമുക്ക് പടിക്കൽ പൊറാട്ട്മാട്ടിൽ സുകുമാരന്റെ മകൾ സംഗീത (21) ആണ് സ്വന്തം വീട്ടീലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. 2019 ഡിസംബർ എട്ടിനാണ് സംഭവം. വിഷ്ണുവിന്റെയും സംഗീതയുടെയും വിവാഹം 2020 ഏപ്രിൽ 11ന് നടത്താൻ ഇരുവീട്ടുകാരും ഇക്കഴിഞ്ഞ നവംബർ 9ന് നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയ ശേഷം വിഷ്ണു വധുവിന്റെ വീട്ടിലെത്തുകയും തന്നോടൊപ്പം പുറത്തു പോകാൻ ക്ഷണിക്കുകയും ചെയ്തു.

ഇത് ഭാര്യ വീട്ടുകാർ വിലക്കിയതോടെ വിഷ്ണു അസഭ്യം പറയുകയും ദേഹത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിലുള്ള മനോവിഷമം മൂലം സംഗീത ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ഭാര്യ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പൊലീസ് ഡിസംബർ 14ന് പ്രതിയെ അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ജെ എഫ് സി എം കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

അതേ സമയം സൗഹൃദത്തിലായ ഭർതൃമതിയായ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ ഉടമസ്ഥതയിലുള്ള തങ്ങിൻതോപ്പിൽകൊണ്ടിറക്കി ലൈംഗികമായി പീഡിപ്പിച്ചു കേസിൽ അറസ്റ്റിലായ പ്രതിയുടെ ജാമ്യം കോടതി ദിവസങ്ങൾക്ക് മുമ്പ് തള്ളിയിരുന്നു. ഭർതൃമതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്. അരീക്കോട് കീഴുപറമ്പ് പാലാപ റമ്പ് ഇടപ്പള്ളിയാളിൽ പ്രകാശൻ (33)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളയത്. 2017 ഡിസംബർ 21നും തുടർന്ന് പലദിവസങ്ങളിലാണ് കേസിന്നാസപദമായ സംഭവം. ഭർതൃമതിയെ ഓട്ടോറിക്ഷയിൽ കയറ്റി പ്രതിയുടെ ഉടമസ്ഥതയിലുള്ള തോട്ടുമുക്കത്തെ തെങ്ങിൻതോപ്പിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. വീട്ടമ്മയുടെ സ്വർണ്ണ വളയും കമ്മലും വായ്പവാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നും പരാതിയുണ്ട്. വീട്ടമ്മയുടെ നഗ്‌നഫോട്ടോയെടുത്ത് അത് ഭർത്താവിനെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 2019 നവംബർ 11നാണ് പ്രതിയെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേ സമയം പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന 49കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2014 ജൂൺ രണ്ടു മുതൽ 2019 ജൂലൈ 26 വരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം അലനല്ലൂർ വഴങ്ങല്ലയിലെ വീട്ടിൽ വെച്ചും തുടർന്ന് ചെറുള്ളി, വെങ്കുളം, കല്ലടിക്കോട് എന്നിവിടങ്ങളിലെ വാടക വീടുകളിൽ വെച്ചും പീഡനത്തിന് വിധേയയായതായി ബാലിക മൊഴി നൽകിയിട്ടുണ്ട്. മലപ്പുറം ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേങ്ങര പൊലീസ് കേസ്സെടുത്തത്. 2019 സെപ്തബർ 27നാണ് പ്രതി അറസ്റ്റിലായത്. പീഡിതയായ ബാലികയെ മഞ്ചേരി നിർഭയ വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലേക്ക് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP