Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയെ കൊല്ലത്തെ വീട്ടിൽ കൊണ്ടു ചെന്നാക്കി; പാലക്കാട്ടെ വീട്ടിൽ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞുവിട്ടു; മാർച്ച് 17ന് തഞ്ചത്തിൽ സുചിത്രയെ പാലക്കാട്ടേക്ക് വിളിച്ചു വരുത്തി; തിരോധാനം അന്വേഷിച്ച പൊലീസ് ആദ്യം ശ്രദ്ധിച്ചത് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ; ചോദ്യം ചെയ്യലിൽ കാമുകൻ പറഞ്ഞത് മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിനൊപ്പം സുചിത്ര പോയിക്കാണുമെന്ന്; ചോദ്യങ്ങളെ നേരിട്ടതും സാമർഥ്യത്തോടെ; പ്രശാന്തുകൊലപാതകം ചെയ്തത് മുമ്പേ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്

ഭാര്യയെ കൊല്ലത്തെ വീട്ടിൽ കൊണ്ടു ചെന്നാക്കി; പാലക്കാട്ടെ വീട്ടിൽ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞുവിട്ടു; മാർച്ച് 17ന് തഞ്ചത്തിൽ സുചിത്രയെ പാലക്കാട്ടേക്ക് വിളിച്ചു വരുത്തി; തിരോധാനം അന്വേഷിച്ച പൊലീസ് ആദ്യം ശ്രദ്ധിച്ചത് ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ; ചോദ്യം ചെയ്യലിൽ കാമുകൻ പറഞ്ഞത് മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിനൊപ്പം സുചിത്ര പോയിക്കാണുമെന്ന്; ചോദ്യങ്ങളെ നേരിട്ടതും സാമർഥ്യത്തോടെ; പ്രശാന്തുകൊലപാതകം ചെയ്തത് മുമ്പേ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയം: കൊല്ലത്തെ ബ്യൂട്ടിഷൻ ട്രെയിനറായിരുന്ന മുഖത്തല ശ്രീ വിഹാറിൽ സുചിത്രാ പിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകൻ റിമാൻഡിൽ. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാണ് പൊലീസ് മാറ്റിയത്. കേസിലെ തെളിവെടുപ്പു പൂർത്തിക്കാൻ വേണ്ടി പ്രതിയെ ഇനിയും കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിനു ശേഷം സുചിത്രയുടെ മൃതദേഹം ബുധനാഴ്ച രാത്രി 11ന് മുഖത്തലയിലെ വീട്ടിൽ കൊണ്ടു വന്നു സംസ്‌കരിച്ചിരുന്നു.

നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു പ്രശാന്ത് നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മാർച്ച് മാസത്തിൽ പ്രശാന്ത് പാലക്കാട്ടെ വീട്ടിൽ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടിൽ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു. ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹത്തിന്റെ കാലുകൾ അറുത്ത് മാറ്റി. പിന്നീടു സമീപത്തെ ചതുപ്പു നിലത്തിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. വീട്ടിനുള്ളിൽ ചുവരുകൾ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാൻ പെയിന്റ് അടിക്കുകയും ചെയ്തു.

സുചിത്രയെ കാണാതായത് അന്വേഷിച്ച പൊലീസിന് ആദ്യം വിവരങ്ങൾ ലഭിച്ചിരുന്നില്ല. പ്രശാന്തിന്റെയും സുചിത്രയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചതാണ് കേസിൽ വഴിത്തിരിവായത്. സുചിത്രയുടെ അക്കൗണ്ടിൽ നിന്നു പ്രശാന്തിന്റെ അക്കൗണ്ടിലേക്കു പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളും ഒരു കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. മാർച്ച് 17നാണ് സുചിത്ര കൊല്ലത്തു നിന്നു പാലക്കാട്ടേക്കു പോയത്. എന്നാൽ പാലക്കാട്ടേക്കാണു പോകുന്നതെന്ന കാര്യം സുചിത്ര വീട്ടുകാരിൽ നിന്നും പാർലർ ഉടമയിൽ നിന്നും മറച്ചു വച്ചു.

കൊല്ലത്തു നിന്നു സുചിത്രയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രശാന്ത് പറഞ്ഞത്. എന്നാൽ അന്വേഷണ സംഘത്തോട് ആദ്യ ദിനങ്ങളിൽ പ്രതി കള്ളമാണു പറഞ്ഞത്. സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാൾക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ സുചിത്രയ്ക്ക് ഇങ്ങിനെ ഒരു സുഹൃത്ത് ഇല്ലായെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാളുടെ മൊഴിയിൽ വൈരുധ്യം കണ്ടു തുടങ്ങിയതോടെയാണു പ്രതിയുടെ വാടക വീടു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതും പ്തിയെ പിടികൂടിതും.

സമാനതകളില്ലാത്ത ക്രൂരതയാണ് കാമുകിയായ സുചിത്ര പിള്ളയുടെ മൃതദേഹത്തോടു പോലും പ്രതി ചെയ്തത്. കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഒരു ദിവസം മൃതദേഹത്തിനൊപ്പം ഒരേ പുതപ്പിനടിയിൽ പ്രശാന്ത് കിടന്നുറങ്ങിയത്. കൊല്ലം പള്ളിമുക്കിലെ ബ്യൂട്ടിഷ്യൻ അക്കാഡമിയിൽ നിന്നും ഇറങ്ങി കഴിഞ്ഞ മാർച്ച് 17 നാണ് സുചിത്ര പിള്ള കാമുകൻ പ്രശാന്തിനൊപ്പം പാലക്കാടേയ്ക്ക് പോയത്. മൂന്നുദിവസത്തോളം പാലക്കാട് മണലി ശ്രീറാംനഗറിലെ വിഘ്നേശ് ഭവനിൽ കഴിഞ്ഞ ഇരുവരും ഇരുപതാംതീയതി വൈകിട്ടോടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു.

പ്രശാന്തിൽ നിന്ന് തനിക്കൊരു കുട്ടിയെ വേണമെന്ന നിർബ്ബന്ധമാണ് വാക്കുതർക്കത്തിനിടയാക്കിയത്. തുടർന്ന് പ്രതിപ്രശാന്ത് സുചിത്രയെ മർദ്ദിക്കുകയും കട്ടിലിന് സമീപമുള്ളമേശമേൽ ഇരുന്ന എമർജൻസി ലാമ്പിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തുമുറുക്കി സുചിത്രയെകൊലപ്പെടുത്തുകയുമായിരുന്നു. 20ന് വൈകിട്ട് 6.30നും 7നുംഇടയിലാണ് കൊലപാതകം നടന്നത്. കൊലയ്ക്കുശേഷം മൃതദേഹം കട്ടിലിൽ തന്നെ കിടത്തിയ പ്രതി തുടർന്ന് അത്താഴം കഴിക്കുകയും മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഒരേ പുതപ്പിനടിയിൽ കിടന്നുറങ്ങുകയും ചെയ്തു. 21ന് പുലർച്ചെ അഞ്ചു മണിയോടെ ഉണർന്ന പ്രതിപ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം പാലക്കാട് നഗരത്തിലേയ്ക്ക് പോയി. കയ്യിൽ കരുതിയ കുപ്പിയിൽ പെട്രോളും വാങ്ങിയാണ് ഇയാൾ മടങ്ങിയെത്തിയത്.

സുചിത്രയുടെ മൃതദേഹം തനിക്ക് ഒറ്റയ്ക്ക് എടുത്തുയർത്താൻ കഴിയില്ലെന്ന് മനസിലാക്കിയ ഇയാൾ വെട്ടുകത്തികൊണ്ട് ആദ്യം കാൽപാദങ്ങൾ മുറിച്ചുമാറ്റുകയും തുടർന്ന് മുട്ടിന് മുകളിൽ വച്ച് കാൽ മുറിക്കുകയും ചെയ്തു. രക്തം ഒഴുകുന്ന മൃതശരീരത്തിനരികിൽ ഒരു പകൽ മുഴുവൻ കഴിച്ചു കൂട്ടിയ പ്രതി രാത്രി പത്തുമണിയോടെ മുറിച്ചു മാറ്റിയ കാലിന്റെ ഭാഗങ്ങളുമായി വീടിനു പിന്നിലെ വയലിലെത്തി. തുടർന്ന് പെട്രോളൊഴിച്ച് ഇവ കത്തിക്കാൻ ശ്രമിച്ചു. ഈർപ്പംനിറഞ്ഞ മണ്ണിൽ ശരീരഭാഗങ്ങൾ പൂർണ്ണമായും കത്താതിരുന്നതോടെ വീട്ടിൽ മടങ്ങിയെത്തിയ ഇയാൾ പിക്ക് ആക്സുമായെത്തി വയലിൽ കുഴിയെടുത്തു. തുടർന്ന് മൃതദേഹം ചുമന്ന് കുഴിയിലെത്തിച്ച് മണ്ണിട്ട് മൂടി. അതിനുമുകളിൽ കല്ലുകൾ അടുക്കി ഉറപ്പിച്ച ശേഷം വീണ്ടും മണ്ണിടുകയും കാട് വെട്ടി ഈ ഭാഗം മറയ്ക്കുകയുംചെയ്തു. തുടർന്ന് വീട്ടിലേയ്ക്ക് മടങ്ങിയെത്തിയ ഇയാൾ ചോരക്കറകൾ തുടച്ച് മുറി വൃത്തിയാക്കാൻ ശ്രമിച്ചതായും പൊലിസ് കണ്ടെത്തി.

മകളുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മാതാവ് വിജയലക്ഷ്മികൊല്ലം സിറ്റി പൊലിസ് കമ്മീഷണർ ടി.നാരായണന് പരാതി നൽകുകയും കേസ്ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. എ.സി.പി. ഡി.ഗോപകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് തുടർന്ന് കേസന്വേഷിച്ചത്. എ സിപിയുടെ നിർദ്ദേശാനുസരണം പ്രമാദമായ രഞ്ജിത് ജോൺസൺ വധക്കേസിലൂടെശ്രദ്ധേയനായ സൈബൽ സെൽ എസ് ഐ വി. അനിൽകുമാറും സംഘവും പ്രതിപ്രശാന്തിന്റെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുകയും ഇയാളുടെ പണമിടപാട ്സംബന്ധിച്ച് ബാങ്ക് അക്കൗണ്ട് പരിശോധിക്കുകയും ചെയ്തു. സുചിത്ര പിള്ള പ്രശാന്തിന് രണ്ടര ലക്ഷം രൂപയോളം കൈമാറിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളുടെ അക്കൗണ്ട് ഫ്രീസ് ചെയ്ത പൊലിസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഒരു കുഞ്ഞ് വേണമെന്ന തന്റെ ആഗ്രഹത്തിനു കൂട്ടുനിന്നില്ലെങ്കിൽ കുടുംബജീവിതം തകർക്കുമെന്ന ഭീഷണിയും പണം മടക്കി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സുചിത്രയെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഇയാൾ പൊലിസിനോട് വെളിപ്പെടുത്തി. മുൻകൂട്ടി തയ്യാറാക്കിയപദ്ധതിയനുസരിച്ചാണ് പ്രതി മാതാപിതാക്കളെ സ്വദേശമായ വടകരയിലേയ്ക്ക് മടക്കി അയച്ചത്. തുടർന്ന് ഭാര്യയെ കൊല്ലം കൂനമ്പായിക്കുളം ക്ഷേത്രത്തിനുസമീപമുള്ള വീട്ടിൽ എത്തിച്ച ശേഷം ഇയാൾ പള്ളിമുക്കിലെത്തി സുചിത്രയെ ഒപ്പംകൂട്ടി പാലക്കാടേയ്ക്ക് മടങ്ങുകയായിരുന്നു.

സുചിത്രയുടെ തിരോധാനത്തിൽ സംശയം തോന്നിയ പൊലിസ് പ്രശാന്തിനെപലതവണ ചോദ്യം ചെയ്തെങ്കിലും അന്വേഷണം വഴിതെറ്റിക്കുന്ന തരത്തിലുള്ളമൊഴികളാണ് ഇയാൾ നൽകിയിരുന്നത്. കൊല്ലത്തുനിന്നും പാലക്കാടേയ്ക്ക് വരുന്നവഴിയിൽ തൃശൂർ ബൈപാസിൽ വച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ട സുചിത്ര തുടർന്ന് മറ്റൊരു ഓട്ടോയിൽ കയറി പോയതായി ഇയാൾ പൊലിസിനെതെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാൽ സൈബർ സെൽ സഹായത്തോടെ നടത്തിയശാസ്ത്രീയമായ അന്വേഷണത്തിൽ മാർച്ച് 20 ന് അവസാനമായി സുചിത്ര മാതായ വിജയലക്ഷ്മിയെ വിളിച്ചത് പാലക്കാട് മണലി എന്ന സ്ഥലത്തുനിന്നാണെന്ന്പൊലിസ് കണ്ടെത്തി. ഇതോടെയാണ് ഇയാൾ നുണ പറയുന്നതാണെന്ന് പൊലിസ് ഉറപ്പിച്ചത്.

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കൂടി ലഭിച്ചതോടെപ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലത്തെത്തിച്ച പ്രതിയെ കോടതി റിമാന്റ്ചെയ്തു. ഇയാളെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി. മുഖത്തലയിൽനിന്ന് കാണാതായ യുവതിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ കാരണമായത് മാതാവ് വിജയലക്ഷ്മി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ്. മകളെ കാണാനില്ലെന്നു കാട്ടി കൊട്ടിയം പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

സമൂഹത്തിൽ ഏറെ ബഹുമാന്യരായ നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്‌മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകളാണ് സുചിത്ര. സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കൾ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്. കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP