Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഗൾഫിൽ വച്ച് കടം വാങ്ങിയത് 60000 റിയാൽ; കൊടുത്തതെല്ലാം പലിശയായപ്പോൾ കച്ചവടം പൊളിഞ്ഞു; നാട്ടിലെത്തിയപ്പോൾ ക്വട്ടേഷൻ മാഫിയയുടെ ഇടപടെൽ; ഇരുട്ടുമുറിയിൽ നിന്ന് സുബ്രഹ്മണ്യൻ രക്ഷപ്പെട്ടത് ഇങ്ങനെ

ഗൾഫിൽ വച്ച് കടം വാങ്ങിയത് 60000 റിയാൽ; കൊടുത്തതെല്ലാം പലിശയായപ്പോൾ കച്ചവടം പൊളിഞ്ഞു; നാട്ടിലെത്തിയപ്പോൾ ക്വട്ടേഷൻ മാഫിയയുടെ ഇടപടെൽ; ഇരുട്ടുമുറിയിൽ നിന്ന് സുബ്രഹ്മണ്യൻ രക്ഷപ്പെട്ടത് ഇങ്ങനെ

എം പി റാഫി

മലപ്പുറം: ഗൾഫിൽ നിന്നും കടം നൽകിയ പണം തിരിച്ചു കിട്ടാതായതോടെ പണം വാങ്ങാൻ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചു. ക്വട്ടേഷൻ സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റിലായതോടെ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. പണം നൽകാനുള്ളയാളെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോവുകയും മണിക്കൂറുകൾ ഇരുട്ട് മറിയിൽ അടയ്ക്കുകയും ചെയ്തു. പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞ് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ക്വട്ടേഷൻ നൽകിയ പ്രവാസിയടക്കമുള്ളവർക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

തിരൂർ വെട്ടം സ്വദേശി കാവതിയോട് സുബ്രഹ്മണ്യ(48)നെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തിലെ ഒരാളെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടികൂടിയത്. കോഴിക്കോട് നരിക്കുനി പാറന്നൂർ പുല്ലാളൂർ ആരോത്ത്താഴം അബ്ദുൽബാസിതി (22)നെയാണ് തിരൂർ ഡിവൈ.എസ്‌പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്നപ്പോൾ സുബ്രഹ്മണ്യൻ കോഴിക്കോട് സ്വദേശി അനിലിൽ നിന്നും പലിശക്കു വാങ്ങിയത്. ഈ തുക തിരിച്ചു വാങ്ങുന്നതിനായിരുന്നുവത്രെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി ഇരുട്ടുമുറിയിൽ പാർപ്പിച്ചത്.

ക്വട്ടേഷൻ സംഘാംഗം പിടിയിലായതോടെ കുഴൽപ്പണ ക്വട്ടേഷൻ മാഫിയയുടെ വിവരങ്ങൾ കൂടിയാണ് പൊലീസിന് ലഭിച്ചത്. സംഘത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ക്വട്ടേഷൻ നൽകിയ പ്രവാസി അനിലിനെയും പ്രതിയാക്കിയിട്ടുണ്ട്. ഇയാൾ മുഖാന്തരം കുഴൽപ്പണം വൻ തോതിൽ വരുന്നതായും വിദേശത്ത് ഏറെനാളായി വട്ടിപ്പലിശയുടെ ഏൽപ്പാട് നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. തിരൂർ സി.ഐ സിനോജ്, എസ്.ഐ വത്സൻ, എഎസ്ഐ പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, രാഗേഷ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വെട്ടം സ്വദേശി സുബ്രഹ്മണ്യൻ രണ്ട് വർഷം മുമ്പ് വിദേശത്ത് നിന്ന് കോഴിക്കോട് സ്വദേശി അനിലിൽ നിന്ന് 60000 റിയാൽ കടം വാങ്ങിയിരുന്നു. ബിസിനസിൽ മുതൽ മുടക്കാനായിരുന്നു പണം വാങ്ങിയത്. ഇതിന് മാസം 3000 റിയാൽ വീതം തിരിച്ചു നൽകിയിരുന്നു. ഒരു വർഷത്തോളം ഈ പണം നൽകിയിട്ടുണ്ട്. അതിനിടെ ബിസിനസ് തകരുകയും സുബ്രഹ്മണ്യൻ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. സുബ്രഹ്മണ്യന്റെ നാട്ടിലെ വിലാസം തരപ്പെടുത്തിയ അനിൽ പല തവണ പണം ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. ഇടക്ക് ബാസിതും മറ്റൊരാളും മാറി മാറി സുബ്രഹ്മണ്യനെ ബന്ധപ്പെടുകയും അനിലിന് നൽകാനുള്ള പണം തങ്ങളെ ഏൽപ്പിച്ചാൽ മതിയെന്ന് അറിയിക്കുകയും ചെയ്തു.

പണം നൽകിയില്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭീഷണി പതിവായതോടെ സുബ്രഹ്മണ്യൻ അനിയനിൽ നിന്ന് ലക്ഷം രൂപ കടം വാങ്ങി ഇവർക്ക് കോഴിക്കോട്ട് കൊണ്ടുപോയി കൊടുത്തു. വീണ്ടും സംഘം ഭീഷണി തുടർന്നു. ഇതിനിടെ കഴിഞ്ഞ മൂന്നിന് തിരൂർ വെട്ടത്തത്തെിയ ബാസിതും സംഘവും പണത്തിന്റെ കാര്യങ്ങൾ സംസാരിക്കാൻ മറ്റൊരിടത്ത് പോകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കാറിൽ കയറ്റി തിരൂരിലേക്ക് വരികയും പിന്നീട് തട്ടിക്കൊണ്ടുപോയി നരിക്കുനിയിലെ ആൾതാമസമില്ലാത്ത വീട്ടിൽ താമസിപ്പിക്കുകയുമായിരുന്നു. ഇവിടെ രണ്ട് പേർ വീടിന് കാവൽ നിന്നു. സുബ്രഹ്മണ്യൻ തിരിച്ചത്തൊതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതിനിടെ 9.60ലക്ഷം രൂപ ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്റെ ഭാര്യയുടെ ഫോണിലേക്ക് വിളി വന്നു. ഇന്റർനെറ്റ് കോളുകളായതിനാൽ പൊലീസിന് നമ്പർ കണ്ടത്തൊനായില്ല.

ഇതിനിടെ സമാന തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള കേസുള്ളതായി വിവരം ലഭിച്ചതോടെ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഈ കേസിലെ പരാതിക്കാരനെ കണ്ടത്തെി വിശദാംശങ്ങൾ ശേഖരിച്ചതോടെ ചില സൂചനകൾ ലഭിച്ചു. പ്രതികൾ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനത്തിന്റെ നമ്പർ കൂടി ഇടക്ക് ലഭിച്ചതോടെ അന്വേഷണം എളുപ്പമായി. അതോടെ ബാസിതിലേക്ക് സൂചനകൾ നീണ്ടു. തുടർന്ന് ബാസിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ അനിലിനായി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.

ഇതിനിടെ ബാസിത് പിടിയിലായതറിഞ്ഞ് തടവിൽ പാർപ്പിച്ചിരുന്ന വീടിന് കാവൽ നിന്നിരുന്നവർ സുബ്രഹ്മണ്യനെ താമരശേരി ബസ് സ്റ്റാൻഡിൽ എത്തിച്ച് അവിടെ ഉപേക്ഷിച്ച് രപക്ഷപ്പെട്ടു. ബാസിതിനെ ഉപയോഗിച്ച് മറ്റ് പ്രതികൾക്കായി വലവിരിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടു പോയവർ നൽകിയ വിവരം അനുസരിച്ച് ഗൾഫിൽ നിന്ന് ഇയാളാണ് സുബ്രഹ് മണ്യന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ക്വട്ടേഷൻ സംഘത്തിലെ മറ്റു മൂന്നു പ്രതികളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP