Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യലഹരിയിൽ പൊലീസ് വയർലെസ് വിഭാഗം എസ്‌ഐ പൊലീസ് ആസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് എസ്‌പിക്ക് പരാതി നൽകി ഉദ്യോഗസ്ഥ; അറസ്റ്റു ചെയ്തു പൊലീസ്; മദ്യലഹരിയിൽ മനേഷ് മഹിതൻ എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥരെയും തെറിപറയുകയും ചെയ്‌തെന്ന് പരാതി

മദ്യലഹരിയിൽ പൊലീസ് വയർലെസ് വിഭാഗം എസ്‌ഐ പൊലീസ് ആസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് എസ്‌പിക്ക് പരാതി നൽകി ഉദ്യോഗസ്ഥ; അറസ്റ്റു ചെയ്തു പൊലീസ്; മദ്യലഹരിയിൽ മനേഷ് മഹിതൻ എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥരെയും തെറിപറയുകയും ചെയ്‌തെന്ന് പരാതി

ആർ പീയൂഷ്

കാസർഗോഡ്: മദ്യപിച്ച് നില തെറ്റിയ പൊലീസ് വയർലെസ് വിഭാഗം എസ്‌ഐ പൊലീസ് ആസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിൽ. എസ്‌ഐ മനേഷ് മഹിതൻ മംഗലത്തിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് മാനേജരായ റിട്ട. എസ്‌ഐ ശിവദാസന്റെ ഭാര്യ മായാദേവിയോട് അപമര്യാദയായി പെരുമാറിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഉദയഗിരിയിലെ സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് പരിസരത്ത് വെച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകാിരുന്നു എന്നാണ് മായാദേവി പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തന്റെ ടൂവീലറിൽ പോവുകയായിരുന്നു ഇവർ. ഉദയഗിരിയിൽ വച്ച് തടഞ്ഞു നിർത്തുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. മദ്യപിച്ച് കാലുപോലും നിലത്തുറക്കാത്ത എസ്‌ഐയുടെ പരാക്രമത്തിൽ പേടിച്ചു പോയ ഉദ്യോഗസ്ഥ ക്വാർട്ടേഴ്സിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ എസ്‌ഐ തന്റെ വാഹനത്തിൽ എ.ആർ ക്യാമ്പിലേക്ക് പോയി.

എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥരെയൊക്കെ അസഭ്യ പറയുകയും അതിക്രമം കാട്ടുകയും ചെയ്ത ശേഷം മല്ലികാർജ്ജുന ക്ഷേത്ര പരിസരത്തെത്തി. അവിടെ നിന്ന ജനങ്ങളെ നോക്കി വെല്ലു വിളിക്കുകയും കേട്ടാലറക്കുന്ന അസഭ്യ വാക്കുകൾ ചൊരിയുകയും ചെയ്തു. ഇതിനിടയിലാണ് വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ടൗൺ സിഐ റഹീമും സംഘവും ഇയാളെ തിരക്കി എത്തിയത്. നടുറോഡിലെ പൂരപ്പാട്ടിനൊടുവിൽ പൊലീസ് സംഘം എസ്‌ഐയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. മായാദേവിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മനേഷിനെതിരെ പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മനേഷിന്റെ മദ്യപിച്ചിട്ടുള്ള അതിക്രമം ജില്ലാ പൊലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടായിരിക്കുകയാണ്. മായാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലും പൊലീസ് ക്യാമ്പിലും പൊതു ഇടത്തും അക്രമം കാട്ടിയതിനും കേസെടുത്തതോടെ ഇയാളെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തു. ഫെബ്രുവരി 14 ന് സർക്കാർ ക്വാർട്ടേഴ്സിന് മുമ്പിൽ നിർത്തിയിട്ട മായാദേവിയുടെ പേരിലുള്ള കാർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന്റെ അന്വേഷണം മുറുകുന്നതിനിടയിലാണ് ഉദ്യാഗസ്ഥക്കെതിരെ അതിക്രമം നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP