Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർക്കലയിൽ നിന്നും ബൈക്കിൽ കൊച്ചിയിലെത്തി മോഷണം; പെറ്റ് ഷോപ്പിൽ നിന്നും നായക്കുട്ടിയെ മോഷ്ടിച്ച് ഹെൽമറ്റിൽ ഒളിപ്പിച്ച് മുങ്ങി; കേസിൽ കർണാടക സ്വദേശികളായ എൻജിനിയറിങ് വിദ്യാർത്ഥികൾ പിടിയിൽ; തെളിവായി സിസിടിവി ദൃശ്യങ്ങൾ

കർക്കലയിൽ നിന്നും ബൈക്കിൽ കൊച്ചിയിലെത്തി മോഷണം; പെറ്റ് ഷോപ്പിൽ നിന്നും നായക്കുട്ടിയെ മോഷ്ടിച്ച് ഹെൽമറ്റിൽ ഒളിപ്പിച്ച് മുങ്ങി; കേസിൽ കർണാടക സ്വദേശികളായ എൻജിനിയറിങ് വിദ്യാർത്ഥികൾ പിടിയിൽ; തെളിവായി സിസിടിവി ദൃശ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ചു മുങ്ങിയ കേസിൽ കർണാടക സ്വദേശികളായ എൻജിനീയറിങ് വിദ്യാർത്ഥികൾ പിടിയിൽ. എൻജിനീയറിങ് വിദ്യാർത്ഥികളായ നിഖിൽ, ശ്രേയ എന്നിവരാണ് പിടിയിലായത്. കർക്കലയിലെ താമസസ്ഥലത്തുനിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. ബൈക്കിൽ കൊച്ചിയിലെത്തി മോഷണം നടത്തുകയായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയും ഇവരുടെയടുത്ത് നിന്ന് കണ്ടെടുത്തു. ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും ചേർന്ന് നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്ന് 20,000 രൂപ വിലയുള്ള നായക്കുട്ടിയെ ഹെൽമറ്റിൽ ഒളിപ്പിച്ച് കടത്തിയത്.

നായ്ക്കുട്ടി കാര്യമായി ശബ്ദമുണ്ടാക്കാതിരുന്നതിനാൽ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് സിസിടിവി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പിൽ നിന്ന് ഇവർ നായ്ക്കുട്ടിക്കുള്ള തീറ്റയും മോഷ്ടിച്ച് കടന്നതായി കണ്ടെത്തി. മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്ത് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് നെട്ടൂരിലെ പെറ്റ് ഹൈവ് എന്ന കടയിൽ നിന്ന് ബൈക്കിൽ എത്തിയ യുവതിയും യുവാവും നായക്കുട്ടിയെ മോഷ്ടിച്ചത്. കടയിലെത്തിയ ഇവർ ഒരു പൂച്ചക്കുട്ടിയെയായണ് ആവശ്യപ്പെട്ടതെന്ന് കടയുടമ പറഞ്ഞു. എന്നാൽ പൂച്ചക്കുട്ടിയെ കിട്ടാത്തതിനെ തുടർന്ന് അവർ കടയിൽ നിന്ന് പോകുകയും ചെയ്തു.

ഏറെ നേരം കഴിഞ്ഞാണ് നായക്കുട്ടിയെ കാണാതായത് കടയുടമയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവതിയും യുവാവും നായയെ മോഷ്ടിച്ച് കൊണ്ടുപോകുന്നത് കണ്ടത്. പിന്നീട് കടയുടമ പനങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP