Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ഇല്ലാത്ത ലാബിന് ഫീസ്; 12000 രൂപ എന്തോ പറഞ്ഞ് വാങ്ങിയിട്ട് തന്നത് ഒരു തുക്കട ബാഗും പീറ ഷൂസും; തലവരിയായി ആറ് ലക്ഷം വാങ്ങുന്നത് നിംസിലെ പാരാ മെഡിക്കൽ കോഴ്‌സെന്ന് പറഞ്ഞ്; ക്ലാസ് തുടങ്ങിയത് എഞ്ചിനീയറിങ് കോളേജിലും; രോഗികളെ തൊടാൻ പോലും പറ്റില്ലെന്നും വെറും ഡിപ്ലോമ കോഴ്‌സെന്നും അറിയുന്നത് മൂന്നാം വർഷം; യുജിസിയിൽ അന്വേഷിച്ചപ്പോൾ അംഗീകാരവുമില്ല! തക്കല നൂറുൽ ഇസ്ലാം കോളേജിലെ തട്ടിപ്പുകൾ ചർച്ചയാക്കി വിദ്യാർത്ഥികൾ; കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ഇല്ലാത്ത ലാബിന് ഫീസ്; 12000 രൂപ എന്തോ പറഞ്ഞ് വാങ്ങിയിട്ട് തന്നത് ഒരു തുക്കട ബാഗും പീറ ഷൂസും; തലവരിയായി ആറ് ലക്ഷം വാങ്ങുന്നത് നിംസിലെ പാരാ മെഡിക്കൽ കോഴ്‌സെന്ന് പറഞ്ഞ്; ക്ലാസ് തുടങ്ങിയത് എഞ്ചിനീയറിങ് കോളേജിലും; രോഗികളെ തൊടാൻ പോലും പറ്റില്ലെന്നും വെറും ഡിപ്ലോമ കോഴ്‌സെന്നും അറിയുന്നത് മൂന്നാം വർഷം; യുജിസിയിൽ അന്വേഷിച്ചപ്പോൾ അംഗീകാരവുമില്ല! തക്കല നൂറുൽ ഇസ്ലാം കോളേജിലെ തട്ടിപ്പുകൾ ചർച്ചയാക്കി വിദ്യാർത്ഥികൾ; കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ് ലക്ഷം രൂപവരെ വാങ്ങിയ ശേഷം പാരാമെഡിക്കൽ കോഴ്‌സ് എന്ന് പറഞ്ഞ് കന്യാകുമാരി തക്കലയിലെ നൂറുൾ ഇസ്ലാം കോളേജിൽപഠിപ്പിക്കുന്നത് വെറും ടെക്‌നിക്കൽ കോഴ്‌സ്. വിദ്യാഭ്യാസ മേഖലയലിലെ തട്ടിപ്പുകളെ കുറിച്ച് ദിവസേന പുറത്ത് വരുന്നത് നൂറു കണക്കിന് വാർത്തകളാണ്. കർണാടക തമിഴ്‌നാട് അതിർത്തികളിൽ പോയി പഠിച്ച് വിലയില്ലാത്ത സർട്ടിഫിക്കേറ്റുകളും കൊണ്ട് മടങ്ങി വരേണ്ടി വരുന്ന വിദ്യാർത്ഥികളുടെ ദുരവസ്ഥ മറുനാടൻ മലയാളി തന്നെ പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏജന്റുകൾ മുഖേന വിദ്യാർത്ഥികളെ സമീപിച്ച മുന്തിയ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തിട്ട് പറ്റിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കന്യാകുമാരി തക്കലയിലെ നൂറുൾ ഇസ്ലാം കോളേജിൽ നിന്ന് പുറത്ത് വരുന്നത്. വിദ്യാർത്ഥികൾ തന്നെ ലൈവ് വീഡിയോയുമായി രംഗത്ത് വന്നതോടെയാണ് കോളേജിലെ തട്ടിപ്പിന്റെ വിവരം പുറംലോകം അറിയുന്നത്.

നിംസ് മെഡിസിറ്റിയിലാണ് ക്ലാസുകൾ എന്ന് പറഞ്ഞ ശേഷമാണ് തങ്ങളെ എഞ്ചിനീയറിങ് കോളേജിൽ കൊണ്ട് വന്ന പഠിപ്പിക്കുന്നത് എന്നും മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തങ്ങൾ പഠിക്കുന്നത് ടെക്‌നിക്കൽ കോഴ്‌സ് ആണ് എന്ന് അറിയുന്നത് എന്നും വിദ്യാർത്ഥികൾ പറയുന്നു. പാര മെഡിക്കൽ കോഴ്‌സ് ആണെന്ന് പറഞ്ഞ് വൻ തുകയാണ് തങ്ങളുടെ കൈയിൽ നിന്ന് ഡൊണേഷനായി വാങ്ങിയത്. അഞ്ചും ആറും ലക്ഷം ആണ് വാങ്ങുന്നത്. ഇതിൽ തന്നെ എൻആർഐകളുടെ മക്കളാണ് എങ്കിൽ ലക്ഷങ്ങളുടെ കണക്ക് ഇനിയും ഉയരും. തങ്ങൾക്ക് മറ്റ് മാർഗമില്ലാത്തതിനാലാണ് ലൈവ് വീഡിയോയുമായി രംഗത്ത് വരുന്നത് എന്നും വിദ്യാർത്ഥികൾ പറയുന്നു.

ബയോമെഡിക്കൽ കോഴ്‌സ് ആണ് തങ്ങൾ നടത്തുന്നത് എന്ന് ആണ് കോളേജ് അധികൃതർ പറയുന്നത്. എന്നാൽ ഒരു ഹോസ്പിറ്റൽ പോലും ക്യാമ്പസിൽ ഇല്ല. മാത്രമല്ല പഠനം മൂന്നാം വർഷം എത്തിയപ്പോഴാണ് വിദ്യാർത്ഥികൾക്ക് തട്ടിപ്പ് മനസ്സിലാകുന്നത്. രോഗികളെ തൊടാൻ പറ്റാത്ത ടെക്‌നിക്കൽ കോഴ്‌സ് ാണ് പഠിക്കുന്നത് എന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികൾ യുജിസിയിൽ വിളിച്ച് കാര്യം അന്വേഷിക്കുമ്പോഴാണ് കോഴ്‌സിന അംഗീകാരവും ഇല്ലെന്ന വിവരം മനസ്സിലാക്കുന്നത്.

ആരോഗ്യവിഭാഗവുമായി അലയിഡ് കോഴ്‌സ് എന്ന് പത്രത്തിൽ ഉൾപ്പടെ പരസ്യം ചെയ്താണ് നൂറുൽ ഇസ്ലാം കോളേജിന്റെ തട്ടിപ്പ്. ഇപ്പോൾ ആറ് ലക്ഷം വരെ ഡൊണേഷൻ നൽകി വെറും ഡിപ്ലോമ കോഴ്‌സ് പഠിക്കാൻ കേരളം വിട്ട് മറ്റൊരു സംസ്ഥാനത്ത് വന്നത് എന്നാണ് വിദ്യാർതിഥികൾ രോഷാകുലരായി ചോദിക്കുന്നത്. 2017 മുതലാണ് ഇത്തരമൊരു കോഴ്‌സ് ഇവിടെ തുടങ്ങിയത്.എൻജിനിയറിങ്ങിന് പ്രശസ്തമായ കോളേജ് ആണിത്. കഴിഞ്ഞ വർഷം ആണ് ഇവിടെ അലൈഡ് ഹെൽത്ത് സയൻസ് എന്ന പേരിൽ ഒരു കോഴ്‌സ് തുടങ്ങി നിരവധി പേരെ ചേർത്തത്. 2017-18ബാച്ച് ന് യാതൊരു സംവിധാനവും ഇതു വരെ നൽകിയിട്ടില്ല. കോഴ്‌സ് പഠനം പൂർത്തിയാക്കുന്നതിനു,പ്രവർത്തി പരിചയം കിട്ടാൻ ഹോസ്പിറ്റലോ, ലാബ് സംവിധാനം ഇല്ലാതെ യാണ് ഇവർ കുട്ടികളിൽ നിന്നും ലക്ഷം രൂപ വാങ്ങി ഈ കോഴ്‌സിന് ചേർത്തിട്ടുള്ളത് എന്നാണ് ആക്ഷേപം.

ഇതൊരു വെറും സെര്ടിഫിക്കറ്റ് കോഴ്‌സ് ആണെന്നും, രോഗികളെ ഒന്ന് തൊടാൻ പോലും ഈ കോഴ്‌സ് പഠിച്ചവർക്ക് യോഗ്യത ഇല്ല. ഇതോടെ യാണ് വിദ്യാർത്ഥിനികൾ വഞ്ചിക്ക പെട്ടതായി സോഷ്യൽ മീഡിയയിൽ കൂടി പുറം ലോകത്തെ അറിയിക്കുന്ന ത്. കേരളത്തിലെ നിരവധി കുട്ടികൾ ഇതിൽ കൂടി വഞ്ചിക്ക പെട്ടിരിക്കുകയാണെന്നാണ് ആക്ഷേപം. കോഴ്‌സ് തട്ടിപ്പിൽ മാത്രമല്ല കോളേജ് അധികൃതരിൽ നിന്ന് മറ്റ് പല കാര്യങ്ങളിലും ബുദ്ധിമുട്ട് നേരിടുന്നതായി വിദ്യാർത്ഥിനികൾ പറയുന്നു.

തൊട്ടതിനും പിടിച്ചതിനും എല്ലാ കോളേജിൽ പിഴയാണ്. ലാബ് ഇല്ലാതെ ലാബ് ഫീസ് വാങ്ങുന്നുണ്ട്. മറ്റ് ഫീസ് ഇനത്തിൽ 12,000 രൂപ എണ്ണി വാങ്ങിയിട്ട് ഒരു തുക്കട ഷൂവും പീറ ബാഗും മാത്രം തന്നുവെന്നും അല്ലാതെ ഒരു സഹായവും ഇല്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. അഞ്ച് ആറ് ലക്ഷം ഒക്കെ കൊടുത്തെങ്കിലും ആരും പണക്കാരോ അമ്പാനിയുടെ മക്കളോ ഒന്നും അല്ല. ഉള്ളതൊക്കെ വിറ്റും ലോണെടുത്തുമാണ് ഭൂരിഭാഗം വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP