Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിരുദ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; താമരശേരി ചുരത്തിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു പ്രതികൾ കടന്നു കളഞ്ഞു; പിന്നിൽ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികൾ; അന്വേഷണം തുടങ്ങി പൊലീസ്

ബിരുദ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; താമരശേരി ചുരത്തിൽ പെൺകുട്ടിയെ ഉപേക്ഷിച്ചു പ്രതികൾ കടന്നു കളഞ്ഞു; പിന്നിൽ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികൾ; അന്വേഷണം തുടങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ബിരുദ വിദ്യാർത്ഥിനിയെ വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് വിശദ അന്വേഷണത്തിന്. കോഴിക്കോട് താമരശേരി സ്വകാര്യ കോളജിലെ ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകിയ ശേഷം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ നിന്ന് ഉപേക്ഷിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പൊലീസ് പറയുന്നു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടി ഹോസ്റ്റലിൽ തിരിച്ചെത്താതിരുന്നതോടെ, കോളജ് അധികൃതർ അന്വേഷിച്ചപ്പോൾ പെൺകുട്ടി വീട്ടിൽ എത്തിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടുകാരാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരാൾ തനിക്ക് ലഹരിമരുന്ന് നൽകി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു. വിദ്യാർത്ഥിനിയെ കണ്ടെത്തുന്ന സമയത്ത്, പ്രദേശത്ത് പ്രതി ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴി നൽകിയതായും പൊലീസ് പറയുന്നു. പൊലീസിനെ കണ്ടതോടെ ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP