Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുൽത്താൻ ബത്തേരിയിൽ ആശുപത്രി പരിസരത്ത് വിദ്യാർത്ഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ സമീപത്ത് വീണ നിലയിൽ; അക്ഷരയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കവേ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

സുൽത്താൻ ബത്തേരിയിൽ ആശുപത്രി പരിസരത്ത് വിദ്യാർത്ഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ സമീപത്ത് വീണ നിലയിൽ; അക്ഷരയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കവേ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിക്ക് സമീപം വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുകാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി അക്ഷരയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകളാണ് അക്ഷര. ഞായറാഴ്ച വൈകീട്ട് 4.30ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ സമീപത്ത് വീണു കിടക്കുന്ന നിലയിലാണ് അക്ഷരയെ തൊഴിലാളികൾ കണ്ടത്. സംഭവമറിഞ്ഞ് ആശുപത്രി അധികൃതരും പൊലീസും സ്ഥലത്തെത്തുകയായരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച്് രക്ഷിതാക്കൾ ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയായായിരുന്നു. സുഹൃത്തുക്കൾ വഴിയും മറ്റും പൊലീസ് അന്വേഷണം നടത്തി. ഇതിനിടെയാണ് സൈബർ സെൽ വഴി മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ ബത്തേരിയിൽ തന്നെയാണ് പെൺകുട്ടിയെന്ന് കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരവേയാണ് മൃതദേഹം കണ്ടെത്തിയത്. പാരാമെഡിക്കൽ വിദ്യാർത്ഥിനിയാണ് മരിച്ച അക്ഷര. മാതാവ്: വിദ്യ. സഹോദരൻ: അക്ഷയ്. യുവതിയുടെ മരണത്തിൽ അസ്വഭാവികതകൾ ഉണ്ടോയെന്നത് അടക്കം വിശദമായി പൊലീസ് അന്വേഷിക്കും. സംഭവത്തിന്റെ ഞെട്ടലിലാണ് അക്ഷരയുടെ സുഹൃത്തുക്കളും ബന്ധുക്കളും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP