Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവു നായയുടെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തിയ സംഭവം വെടിവെച്ച് പരിശീലിച്ചതോ? അന്വേഷണം തുടങ്ങി കായംകുളം പൊലീസ്; ഏതുതരം വെടിയുണ്ട എന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല; വയർ നീരു വന്നു വീർത്ത നിലയിൽ കണ്ടെത്തിയ നായ രക്ഷപെടാൻ സാധ്യത കുറവെന്ന് മൃഗഡോക്ടർമാർ

തെരുവു നായയുടെ ശരീരത്തിൽ വെടിയുണ്ട കണ്ടെത്തിയ സംഭവം വെടിവെച്ച് പരിശീലിച്ചതോ? അന്വേഷണം തുടങ്ങി കായംകുളം പൊലീസ്; ഏതുതരം വെടിയുണ്ട എന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല; വയർ നീരു വന്നു വീർത്ത നിലയിൽ കണ്ടെത്തിയ നായ രക്ഷപെടാൻ സാധ്യത കുറവെന്ന് മൃഗഡോക്ടർമാർ

ആർ പീയൂഷ്

ആലപ്പുഴ: കായംകുളത്ത് തെരുവു നായയുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം വെടി വച്ച് പരിശീലനം നടത്തിയതാണോ എന്ന സംശയത്തിൽ പൊലീസ്. ഇതു സംബന്ധിച്ച് കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്നിനാണ് തെരുവിൽ അവശനിലയിൽ കണ്ടെത്തിയ നായയെ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോൾ മൂന്നു വെടിയുണ്ടകൾ കണ്ടെടുത്തത്. വെടിയുണ്ട കയറി വയർവീർത്തു നീരുവന്ന് ആശുപത്രിയിൽ അത്യാസന്നനിലയിൽ ചികിത്സയിലാണു നായ. എന്ത് തരം വെടിയുണ്ടകളാണ് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

കായംകുളം പത്തിയൂരിലാണ് അവശനിലയിൽ നായയെ കണ്ടത്. സമീപത്തെ ഒരുവീട്ടുകാർ എന്നും നായയ്ക്കു ഭക്ഷണം നൽകുമായിരുന്നു. രണ്ടുദിവസം കാണാതായപ്പോൾ സമീപത്തെല്ലാം അന്വേഷിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച നായ ഇവരുടെ വീടിനു മുൻപിൽവന്നു ഓരിയിടാൻ തുടങ്ങി. ഇതിൽ അസ്വാഭാവികത തോന്നിയപ്പോൾ ഇക്കാര്യം മാവേലിക്കര ആനിമൽ ലൗവേഴ്സ് ഗ്രൂപ്പിൽ നായയുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തു. തുടർന്ന് ഗ്രൂപ്പിലെ പ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ നായ അവശ നിലയിലായിരുന്നു.

ഉടൻ തന്നെ ഇവർ അടുത്തുള്ള വെറ്റിനറി ഡോക്ടർ ചിത്രാ പിള്ളയെ കാണിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കരുനാഗപ്പള്ളിയിലെ വെറ്റ്സ് ആൻ പെറ്റ്സ് ഫോർട്ട് മൽട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. തുടർന്ന് യുവാക്കൾ മൃഗസ്നേഹികളുടെ സംഘടനയായ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വോക്കസിയുമായി ബന്ധപ്പെട്ടു. ഇവരെത്തി നായയെ കരുനാഗപള്ളിയിലെ സ്വകാര്യ മൃഗാശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ എക്സ്-റേ പരിശോധനയിലാണു ശരീരത്തിൽ മൂന്നു വെടിയുണ്ടകൾ കണ്ടെത്തിയത്.

നായ രക്ഷപ്പെടാൻ സാധ്യതകുറവാണെന്ന് ചികിത്സിക്കുന്ന കരുനാഗപ്പള്ളി വെറ്റ്സ് ആൻഡ് പെറ്റ്സ് ഫോർട്ട് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു വെടിയുണ്ട ശ്വാസകോശം തുളച്ചുകയറി. മറ്റൊന്ന് ഹൃദയത്തോടുചേർന്ന ഭാഗത്തും ഒരെണ്ണം വാരിയെല്ലിന്റെ ഭാഗത്തുമാണ്. വെറ്റിനറി സർജന്മാരായ എബിൻ, അഖിൽ, അർജുൻ, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്താനാകില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ആരോഗ്യം മെച്ചപ്പെടുകയാണെങ്കിൽ ശസ്ത്രക്രിയ നടത്താനാണു ശ്രമം. വെടിയുണ്ടകൾ കണ്ടെത്തിയതിന്റെ തെളിവുസഹിതം പൊലീസിൽ പരാതി നൽകുമെന്നു സംഘടന അറിയിച്ചു. എങ്ങനെ വെടിയേറ്റുവെന്നു വ്യക്തമായിട്ടില്ല. പല ഊഹാപോഹങ്ങളും പരക്കുന്നുണ്ടെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല. സമീപത്തു പക്ഷികളെയും മറ്റും വേട്ടയാടുന്ന സംഘങ്ങളുണ്ട്. ഇവർ ഉന്നം പരിശോധിക്കുന്നത് ഇത്തരം മൃഗങ്ങളിലാണെന്നു സൂചനയുണ്ട്.

അതേ സമയം ഏതാനം ദിവസങ്ങൾക്ക് മുൻപ് മറ്റൊരു തെരുവുനായ ശരീരത്തിൽ തുള വീണ നിലയിൽ ചത്തു കിടന്നതായി നാട്ടുകാർ പറയുന്നുണ്ട്. പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായയുടെ ശരീരത്തിലെ ബുള്ളറ്റുകൾ പുറത്തെതടുത്തതിന് ശേഷംമാത്രമേ എന്ത് തരം ബുള്ളറ്റാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP