Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലേക്ക് സ്വർണം ദ്രാവകരൂപത്തിലാക്കി കടത്താൻ ദുബായിൽ പാക്കിസ്ഥാനി സംഘം; സഹായത്തിന് യുഎഇയിലെ ജൂവലറികൾക്ക് പുറത്ത് പ്രത്യേക ജീവനക്കാർ; കുടുങ്ങുന്നത് രൂപമാറ്റം വരുത്തിയ സ്വർണം വിമാനത്താവളങ്ങളിൽ പിടികൂടില്ലെന്ന് വിശ്വാസിക്കുന്ന സാധാരണക്കാർ: കരിപ്പൂരിൽ അറസ്റ്റിലായ കാരിയർമാർ വെളിപ്പെടുത്തിയ മാഫിയയുടെ തന്ത്രങ്ങൾ ഇങ്ങനെ

കേരളത്തിലേക്ക് സ്വർണം ദ്രാവകരൂപത്തിലാക്കി കടത്താൻ ദുബായിൽ പാക്കിസ്ഥാനി സംഘം; സഹായത്തിന് യുഎഇയിലെ ജൂവലറികൾക്ക് പുറത്ത് പ്രത്യേക ജീവനക്കാർ; കുടുങ്ങുന്നത് രൂപമാറ്റം വരുത്തിയ സ്വർണം വിമാനത്താവളങ്ങളിൽ പിടികൂടില്ലെന്ന് വിശ്വാസിക്കുന്ന സാധാരണക്കാർ: കരിപ്പൂരിൽ അറസ്റ്റിലായ കാരിയർമാർ വെളിപ്പെടുത്തിയ മാഫിയയുടെ തന്ത്രങ്ങൾ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തുന്ന സ്വർണം പിടിക്കപ്പെടാതിരിക്കാൻ സ്വർണം ദ്രാവക രൂപത്തിലാക്കി നൽകാൻ ദുബായിയിൽ പാക്കിസ്ഥാനി സംഘം പ്രവർത്തിക്കുന്നതായി സ്വർണക്കടത്ത് കാരിയർമാർ. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ദ്രാവക രൂപത്തിലുള്ള സ്വർണവുമായി പിടിയിലായ കാരിയർമാരാണ് ചോദ്യംചെയ്യലിൽ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരോട് ഇത്തരത്തിൽ മൊഴി നൽകിയത്. പാക്കിസ്ഥാനികൾക്കു പുറമെ സ്വർണം ദ്രാവക രൂപത്തിലാക്കി നൽകാൻ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ജൂവലറികൾക്കുപുറത്തുതന്നെ പ്രത്യേക ജീവനക്കാർ ഉണ്ടെന്നും ഇവർ ഇതെ ജൂവലറികളുടെ ഔദ്യോഗിക ജീവനക്കാർതന്നെയാണെങ്കിലും ജൂവലറിക്കുപുറത്തുവെച്ചു ആവശ്യക്കാരുമായി സംസാരിച്ച് ദ്രാവക രൂപത്തിലേക്കുമാറ്റിക്കൊടുക്കുകയാണ് ചെയ്യുന്നതെന്നും സ്വർണവുമായി പിടിയിലായ കാരിയർമാർ കസ്റ്റംസ് ഇന്റലിജൻസിന് മൊഴി നൽകിയിട്ടുണ്ട്.

ചില പാക്കിസ്ഥാനികൾ സ്വർണം ദ്രാവക രൂപത്തിലാക്കിക്കൊടുക്കാൻ ഏജന്റുമാരായും പ്രവർത്തിക്കുന്നുണ്ട്,നാട്ടിലേക്കുപോകുന്ന സാധാരണക്കാരായ പ്രവാസികളോട് സ്വർണം ദ്രാവക രൂപത്തിലാക്കി നൽകാമെന്നും ഇത്തരം സ്വർണം വിമാനത്താവളങ്ങളിൽനിന്നും പിടിക്കപ്പെടില്ലെന്നും യു.എ.ഇ.യിലെ ജൂവലറിക്കാർ പറഞ്ഞതായും കസ്റ്റംസ് ഇന്റലിജൻസിന് വിവരം ലഭിച്ചു.

അതേ സമയം കരിപ്പൂർ വിമാനത്തവളം വഴി ഏറ്റവുമധികം അനധികൃത സ്വർണം കടത്തുന്നത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണെന്ന് കസറ്റംസ് ഇന്റലിജൻസ് റിപ്പോർട്ട്. ദാവാക രൂപത്തിലുള്ള സ്വർണം ഗർഭനിരോധന ഉറക്കുള്ളിൽ ക്യാപ്സൂൾ രൂപത്തിലാക്കിയ ശേഷം മലദ്വാരത്തിൽ ഒളിപ്പിച്ചാണു അടുത്തിടെ വ്യാപകമായി സ്വർണം കടത്തുന്നത്. ഈരീതിയിലുള്ള സ്വർണക്കടത്തിൽ പിടികൂടാൻ സാധ്യത കുറവാണെന്നതിനാലാണ് ഏറെ പ്രയാസപ്പെട്ടും കാരിയർമാർ ഇത്തരത്തിൽ സ്വർണം കടത്തുന്നതെന്നും കരിപ്പൂർ വിമാനത്തവളത്തിലെ ഉന്നത കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ മംഗളത്തോട് പറഞ്ഞു. ശരീരത്തിനകത്ത് കടത്തുന്നതിനുപുറമെ ശരീരത്തിന് പുറത്തും കടത്താൻ ഉപയോഗിക്കുന്ന സ്വർണത്തിൽ ഭൂരിഭാഗവും ദ്രാവക രൂപത്തിലാക്കിയവയാണ്. ബെൽറ്റിനകത്തും, ഷൂവിനകത്തും, അടിവസ്ത്രത്തിനകത്തുംവരെ ദ്രാവാക രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുകടത്തുന്നുണ്ട്, ഇത്തരത്തിൽ നിരവധിപേർ അടുത്തിടെ കസ്റ്റംസിന്റെ പിടിയിലാവുകയും ചെയ്തു.

ദിവസങ്ങൾക്ക് മുമ്പ് കരിപ്പൂരിൽ മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടർ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വർണവും പിടികൂടിയിരുന്നു. പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി സ്വർണം ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ചും സ്വർണക്കടത്തു നടക്കുന്നുണ്ട്, മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച 928ഗ്രാം സ്വർണമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. അതോടൊപ്പം പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 1220ഗ്രാമിന്റെ സ്വർണവും പിടികൂടി. മൊത്തം 52ലക്ഷം രൂപയുടെ സ്വർണമാണ് രണ്ടുപേരിൽനിന്നും പിടികൂടിയത്.ഇതിന് പുറമെ കഴിഞ്ഞ ആഴ്‌ച്ച 1.15കോടി രൂപയുടെ സ്വർണവും കരിപ്പൂരിൽ പിടികൂടിയിരുന്നു. അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണത്തിന് പുറമെ, മിശ്രിത രൂപത്തിലും, സ്വർണ ബിസ്‌കറ്റും, ചെയിനുവരെയാണ് ഒരുദിവസം മാത്രം കരിപ്പൂരിൽനിന്നും പിടികൂടിയത്. അഞ്ചുയാത്രക്കാരിൽനിന്നാണ് ഇത്രയധികം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് അന്ന് പിടികൂടിയത്. ഇവരിൽനിന്നും മിശ്രിത രൂപത്തിലുള്ള 4,204 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഇതിൽ നിന്നും മൂന്നര കിലോ സ്വർണമാണ് വേർതിരിച്ചെടുത്തത്. ദുബൈ, ബഹ്റൈൻ, അബൂദാബി എന്നിവിടങ്ങളിൽ നിന്നായി വിവിധ വിമാനത്തിൽ എത്തിയവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിലായി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മിശ്രിത രൂപത്തിലുള്ള സ്വർണത്തിന് പുറമെ സ്വർണ ബിസ്‌കറ്റ്, ചെയിൻ എന്നിവയും പിടികൂടിയിട്ടുണ്ട്.

ഇതിനുപുറമെ മലപ്പുറം സ്വദേശി മുഹ്സിൽ 19ലക്ഷംരൂപയുടെ സ്വർണവും, കോഴിക്കോട് സ്വദേശി റിയാസ് 34ലക്ഷം രൂപയുടെ സ്വർണവും മലദ്വാരത്തിൽ കടത്തുന്നതിനിടെ പിടിയിലായതും ദിവസങ്ങൾക്ക് മുമ്പാണ്. റിയാസ് കറുത്ത നിറത്തിലുള്ള സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കിയാണു കടത്താൻ ശ്രമിച്ചത്. ഒരാളുടേത് ഏഴും മറ്റൊരാളുടേത് നാലു ക്യാപ്സൂൾ രൂപത്തിലായിരുന്നു സ്വർണം.

ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നും 1.35 കിലോഗ്രാം സ്വർണം പിടിച്ചു. എയർ കസ്റ്റംസ് ഇന്റലിജൻസാണ് 45ലക്ഷത്തിന്റെ സ്വർണം പിടിച്ചത്. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയിലെത്തിയ തിരൂർ സ്വദേശി മുഹമ്മദ് റാഷിഫിൽ നിന്നും 750 ഗ്രാമിന്റെ മാലയാണ് പിടിച്ചത്. അടിവ്സത്രത്തിനുള്ളിലയായിരുന്നു സ്വർണം ഒളിപ്പിച്ചത്. ദുബൈയിൽ നിന്നും ഒമാൻ എയറിലെത്തിയ തലശ്ശേരി സ്വദേശി മുജീബിൽ നിന്നും 600 ഗ്രാം സ്വർണം പിടികൂടി. ധരിച്ചിരുന്ന സോക്സിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് അസി. കമീഷണർ നിഥിൻ ലാൽ, സൂപ്രണ്ടുമാരായ ഗോകുൽദാസ്, ബിമൽദാസ്, ഐസക്ക് വർഗീസ്, ഇൻസ്പെക്ടർമാരായ നവീൻ, മനോജ്, നിഷാദ്, നീൽകമൽ, ഹവിൽദാർ ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP