Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

നാട്ടിലെ കള്ളു ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ജീവിതം; ഗൾഫിലേക്ക് പറന്നതോടെ പണക്കാർ പലരും കൂട്ടുകാരായി; അന്യന്റെ പണം അടിച്ചുമാറ്റിപ്പണിത മണിമാളികയിൽ ആർഭാഢ ജീവിതം; സുലിലിനെ കൊല്ലാൻ ബിനി ക്വട്ടേഷൻ കൊടുത്തത് കടമായി വാങ്ങിയ നാൽപ്പതു ലക്ഷം രൂപം തിരിച്ചു ചോദിച്ചപ്പോൾ

നാട്ടിലെ കള്ളു ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ജീവിതം; ഗൾഫിലേക്ക് പറന്നതോടെ പണക്കാർ പലരും കൂട്ടുകാരായി; അന്യന്റെ പണം അടിച്ചുമാറ്റിപ്പണിത മണിമാളികയിൽ ആർഭാഢ ജീവിതം; സുലിലിനെ കൊല്ലാൻ ബിനി ക്വട്ടേഷൻ കൊടുത്തത് കടമായി വാങ്ങിയ നാൽപ്പതു ലക്ഷം രൂപം തിരിച്ചു ചോദിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ആർഭാഢ ജീവിതം നയിക്കാനായി വഴിവിട്ട ജീവിതം നയിക്കുമ്പോഴാണ് പലപ്പോഴും സ്ത്രീകൾ ക്രിമിനലുകളായി മാറുന്നത്. ശോഭാ ജോൺ മുതൽ സരിത എസ് നായർ വരെ ഈ ഗണത്തിൽ പെട്ടവരാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ആർഭാഡ ജീവിതം നയിക്കാൻ വേണ്ടി അവിഹിതബന്ധങ്ങൾ സ്ഥാപിച്ചതാണ് ബിനിയെന്ന ബ്യൂട്ടിക്യൂനിനും വഴിപിഴയ്ക്കാൻ കാരണമാക്കിയത്. പണം എങ്ങനെയുണ് കണ്ടെത്താൻ വേണ്ടി ശ്രമിച്ചപ്പോൾ കി്ട്ടിയ കൂട്ടായിരുന്നു സുലിൽ. സുലിലിന്റെ ഒപ്പം താമസിച്ചതും പണം മാത്രം ലക്ഷ്യമിട്ടായിരുന്നു. എന്നാൽ, നൽകിയ പണ തിരിച്ചു ചോദിച്ചപ്പോൾ ആ യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുകയാിയരുന്നു ബിനി ചെയ്തത്.

തിരുവനന്തപുരം ആറ്റിങ്ങൽ അവനവൻചേരി തച്ചർകുന്ന് എസ്. എൽ മന്ദിരം സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കൊയിലേരി ഊർപ്പള്ളി റിച്ചാർഡ് ഗാർഡനിൽ മധുവിന്റെ ഭാര്യ ബിനി മധു(37) പിടിയിലായത്. കൊയിലേരി ഊർപ്പള്ളി സ്വദേശികളായ മണിയാറ്റിങ്കൽ പ്രശാന്ത് എന്ന ജയൻ(36), വേലിക്കോത്ത് കുഞ്ഞിമാളു എന്ന അമ്മു(38), പൊയിൽകോളനിയിലെ ആദിവാസി കാവലൻ(52) എന്നിവരും കേസിൽ പിടിയിലായിരുന്നു. വീട്ടുജോലിക്കാരിയായ അമ്മുവിനെ ചോദ്യം ചെയ്തതോടെയാണ് ബിനിയുടെ പങ്ക് പുറത്തു വന്നതും പിടിയിലായതും.

കാണാൻ സുന്ദരിയായ മുമ്പ് നാട്ടിലെ കള്ള് ഷാപ്പിൽ ബിനി ജോലി ചെയ്തിരുന്നു. ഇതിന് ശേഷമാണ് അവർ ഗൾഫിലേക്ക് പറന്നത്. അതോടെ പണക്കാർ പലരും കൂട്ടുകാരായി. നാട്ടിലെത്തിയ ബിനി നേരെ വയനാട്ടിലേക്ക് താമസം മാറുകയായിരുന്നു .തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്തായിരുന്നു ആദ്യം താമസം. പിന്നീടാണ് മാനന്തവാടി എരുമത്തെരുവിലേക്ക് മാറിയത്. ഇവിടെയും പണക്കാരായ യുവാക്കളുമായി അടുത്ത ചങ്ങാത്തമുണ്ടായിരുന്നു. കൊയിലേരിയിൽ കബനി പുഴയോരത്ത് പതിനെട്ട് സെന്റ് സ്ഥലംവാങ്ങിയ ബിനി ഇവിടെയാണ് വീടുവച്ചത്.

തിരുവനന്തപുരത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സുലിലിനെ ബിനി പരിചയപ്പെട്ടത്. ഈ പരിചയം അടുപ്പത്തിലേക്കുമാറി. അങ്ങനെ ബിനി സുലിലിനെ മാനന്തവാടിയിലേക്ക് വിളിച്ചുവരുത്തി. തറവാട് സ്വത്ത് വിറ്റുകിട്ടിയ ലക്ഷങ്ങളുടെ സമ്പാദ്യം സുലിലിന്റെ പക്കലുണ്ടായിരുന്നു. സഹോദരനെന്ന് മറ്റുള്ളവരെ പരിചയപ്പെടുത്തിയാണ് സുലിലിനെ ബിനി ഒപ്പം താമസിപ്പിച്ചത്. സുലിലിന്റെ പക്കലുണ്ടായിരുന്ന പണമുപയോഗിച്ചാണ് ബിനി കൊയിലേരി പനമരം റോഡിൽ കബനി നദി തീരത്ത് വീടു പണിതത്. നാല്പതു ലക്ഷത്തോളം രൂപ ബിനി സുലിലിൽ നിന്ന് വാങ്ങിയെടുത്തു.

ഭർത്താവ് മധുവിന് ഗൾഫിലായിരുന്നു ജോലി. അതുകൊണ്ടു തന്നെ വർഷങ്ങളായി നാട്ടിൽ തനിക്ക് തോന്നിയ രീതിയിലായിരുന്നു ബിനിയുടെ ജീവിതം. ഇടയ്ക്ക് നാട്ടിലെത്തിയ ഭർത്താവ് മധുവുമായി ബിനി പിണങ്ങി. ഇതോടെ മധു താമസം മാനന്തവാടി എരുമത്തെരുവിലെ ലോഡ്ജിലേക്ക് മാറ്റി .വീട്ടിൽ സുലിലും ബിനിയും എട്ടുവയസുള്ള മകളും. പണം തിരിച്ചു ചോദിച്ചപ്പോൾ സുലിലിനെ ഇല്ലാതാക്കാൻ ക്വട്ടേഷൻ തരപ്പെടുത്തി. വീട്ടിൽ ജോലിക്ക് നിന്നിരുന്ന അമ്മുവും സുഹൃത്ത് ജയനുമാണ് ക്വട്ടേഷൻ ഏറ്റെടുത്തത്.

സുലിലിനെ കർണാടക അതിർത്തിയിലെ കുട്ടയിലേക്ക് കൂട്ടിക്കൊണ്ട് പോയി മദ്യം കുടിപ്പിക്കാൻ ബിനി ഇവരോട് നിർദ്ദേശിച്ചു. 2016 സെപ്റ്റംബർ 26ന് സുലിൻ കുട്ടയിൽ നിന്ന് മദ്യപിച്ച് ലക്ക് കെട്ടാണ് മാനന്തവാടിയിലെത്തിയത്. ഊർപ്പള്ളിയിലെ കടയിൽ നിന്ന് സന്ധ്യയ്ക്ക് ഏഴേ കാലിന് സിഗരറ്റ് വാങ്ങിപ്പോയ സുലിലിന്റെ ജഡമാണ് അടുത്ത ദിവസം കബനി നദിയിൽ കണ്ടെത്തിയത്.

കാണാൻ സുന്ദരിയായ ബിനി അണിഞ്ഞൊരുങ്ങി നടക്കുന്നതിലും ഒട്ടും കുറവുകാട്ടിയില്ല. സ്വന്തം ടവേരയിലായിരുന്നു സഞ്ചാരം. മാനന്തവാടിയിലൂടെ ടവേരയിൽ സ്വയം ഡ്രൈവ് ചെയ്ത് നടക്കുന്ന ബിനി ശ്രദ്ധാകേന്ദ്രമായിരുന്നു. പുലർച്ചെ അഞ്ചരയ്ക്ക് മാനന്തവാടി ക്‌ളബ് കുന്നിലെ ഹെൽത്ത് ക്‌ളബിലേക്ക് ഒരു കിലോമീറ്ററോളം തനിച്ചൊരു നടത്തം. ഉച്ച കഴിഞ്ഞ് യോഗാ ക്‌ളാസ് .ഇതായിരുന്നു ബിനിയുടെ രീതി. വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നതിൽ താത്പര്യമില്ലാതിരുന്ന ബിനി ഓട്ടോറിക്ഷ ഡ്രൈവർമാരെക്കൊണ്ടാണ് ഹോട്ടലുകളിൽ നിന്ന് വീട്ടിലേക്ക് ഭക്ഷണം വാങ്ങിപ്പിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP