Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ

'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ

എം മനോജ് കുമാർ

തിരുവനന്തപുരം: വിശാഖ് എന്ന സൈനികന്റെ ആത്മഹത്യയെ തുടർന്ന് ഇതിന്റെ കാരണമന്വേഷിച്ച് പോയ പൊലീസിന്റെ വലയിലായ അമിതാഭ് ചില്ലറ പുള്ളിയല്ല. പെൺകുട്ടികളെ വശീകരിക്കാനും ഉപയോഗിച്ച് വലിച്ചെറിയാനും ഒരു മടിയും കാണിക്കാത്ത ക്രിമിനൽ മനോഭാവമുള്ളയാളാണ് പൊലീസിൽ തന്നെ മിനി സ്റ്റീരിയൽ ജീവനക്കാരനായ അമിതാഭ്. ഇത്തരത്തിൽ നിരവധി പേരുടെ ജീവിതം ഇയാൾ തകർത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

വിശാഖിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം റൂറൽ പൊലീസ് ഓഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരൻ അമിതാബ് അറസ്റ്റിലാകുന്നത്. പെൺബന്ധങ്ങളുടെ കാര്യത്തിൽ അമിതാബിന്റെ ചെയ്തികൾ അറിഞ്ഞ് ഞെട്ടുകയാണ് പൊലീസിലെ ഉന്നതർ പോലും. വഴിവിട്ട ബന്ധം വഴി അമിതാബ് ഒരു പെൺകുട്ടിയെ ജീവൻ നശിപ്പിച്ചു. വേറൊരു പെൺകുട്ടിയുടെ ഭർത്താവിന്റെ ജീവൻ നശിപ്പിച്ചു. മറ്റൊരു മുസ്ലിം യുവതിയെ വിവാഹം കഴിച്ച് വഴിയാധാരമാക്കുകയും ചെയ്തു. എല്ലാം മാസങ്ങളുടെ പോലും ഇടവേളയില്ലാതെ. ഇതുകൊണ്ട് തന്നെ റിമാൻഡിലുള്ള അമിതാബിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുകയുമാണ്.

സ്വന്തം ഡിപ്പാർട്ട്‌മെന്റിലെ ഒരു മിനിസ്റ്റിരിയൽ ജീവനക്കാരൻ വഴിവിട്ട പെൺ ബന്ധങ്ങൾ വഴി ഒരു പെൺകുട്ടിയുടെ ആത്മഹത്യയ്ക്കും ഒരു സൈനികന്റെ ആത്മഹത്യയ്ക്കും ഇടവരുത്തിയപ്പോൾ അപകടം മണത്തത് ഡിജിപി ലോക്നാഥ് ബെഹ്റ തന്നെയാണ്. ഈ രണ്ടു കേസുകളും ഒന്നാക്കി ഡിസിആർബി ഡിവൈസ്പി അശോകനെ ചുമതലയേൽപ്പിക്കുന്നതും ഡിജിപി നേരിട്ടാണ്. ഇങ്ങിനെ ഡിജിപി തന്നെ നേരിട്ട് ഒരു മിനിസ്റ്റിരിയൽ ജീവനക്കാരന്റെ കേസ് ഒരു ഡിവെഎസ്‌പിയെ ഏൽപ്പിക്കുമ്പോൾ ഈ കേസിനു ഡിജിപി കൊടുക്കുന്ന പ്രാധാന്യം വ്യക്തമാണ്. ഇതുപോലെ അമ്പരപ്പിക്കുന്ന കഥ തന്നെയാണ് തിരുവനന്തപുരം റൂറൽ എസ്‌പി ഓഫീസിലെ മിനിസ്റ്റിരിയിൽ ജീവനക്കാരൻ അമിതാബിന്റെയും.

വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതിനുസസ്‌പെൻഷനിൽ തുടരവേ തന്നെയാണ് ഗുജറാത്തിൽ സൈനികൻ ആയി ജോലി ചെയ്യുന്ന വൈശാഖിന്റെ മരണത്തിനും അമിതാബ് കാരണക്കാരനാകുന്നത്. മാസങ്ങളുടെ ഇടവേള പോലുമില്ലാത്ത വിധത്തിലാണ് തന്റെ വഴിവിട്ട പെൺബന്ധത്തിന്റെ പേരിൽ രണ്ടു മരണങ്ങൾക്ക് അമിതാബ് കാരണക്കാരനാകുന്നത്. അമിതാബിന്റെ കുത്തഴിഞ്ഞ ജീവിത രീതികൾ ചെറുതായെങ്കിലും കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെ അനുസ്മരിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഡിജിപി ഉൾപ്പെടെ അമിതാബിൽ അപകടം ദർശിക്കുന്നതും.

പെൺകുട്ടികളെ വശീകരിക്കുകയും അവരെ ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞാൽ അവരെ കൊല്ലാനും ഒരു മടിയും കാണിക്കാത്ത കുറ്റവാളിയായിരുന്നു ചാൾസ് ശോഭരാജ്. കൊലപാതകത്തിലേക്ക് വന്നില്ലെങ്കിലും തന്റെ ഇരകളെ മരണത്തിലേക്ക് നയിക്കാൻ ഒരു മടിയും അമിതാബ് കാണിച്ചതേയില്ല. ഈ മനോഭാവം മാസങ്ങളുടെ പോലും ഇടവേളയില്ലാതെ അമിതാബ് കാരണം രണ്ടു മരണങ്ങൾക്ക് ഇടവരുത്തുകയും ചെയ്തു.

ആദ്യ ഇര വെള്ളനാട്ടെ പെൺകുട്ടി

തിരുവനന്തപുരം റൂറൽ പൊലീസ് ഓഫീസിലെ ക്ലറിക്കൽ ജോലിയിൽ തുടരുമ്പോഴാണ് അമിതാബ് വെള്ളനാട്ടുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. വിവാഹത്തിന് മുൻപ് തന്നെ തന്നെ സ്വത സിദ്ധമായ കറക്കവുമായി അമിതാബ് പെൺകുട്ടിയെ ഒപ്പം കൂട്ടി. കറക്കങ്ങൾ കഴിഞ്ഞപ്പോൾ അമിതാബിനു പെൺകുട്ടിയെ മടുത്തു. അതുകൊണ്ട് തന്നെ വിവാഹത്തിന് മുൻപ് തന്നെ അമിതാബ് ഈ പെൺകുട്ടിയുമായി ഉടക്കി. കടുത്ത മാനസിക പീഡനങ്ങളാണ് വിവാഹത്തിന്റെ പേരിൽ ഈ പെൺകുട്ടിയിൽ അമിതാബ് നടത്തിയത്. സ്വന്തം കാര്യം കഴിഞ്ഞപ്പോൾ അമിതാബിനു പെൺകുട്ടിയെ താൽപര്യമില്ലാതായി. ഇത് പെൺകുട്ടിക്കും മനസിലായി.

കാര്യം കഴിഞ്ഞപ്പോൾ തന്നെ കറിവേപ്പിലയാക്കി അമിതാബ് എന്ന് മനസിലായപ്പോഴാണ് പെൺകുട്ടി ജീവനൊടുക്കാൻ തീരുമാനിച്ചത്. 'നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്', എന്ന് അമിതാബിന് സന്ദേശം അയച്ച ശേഷമായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. അമിതാബ് എത്തിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന കാമുകിയെ. കാര്യങ്ങൾ എല്ലാവരക്കും അറിയാവുന്നതു കൊണ്ടാണ് ഈ കേസിൽ അമിതാബ് സസ്പെൻഷനിൽ ആകുന്നത്. ആറുമാസത്തെ സസ്പെൻഷൻ ആണ് അമിതാബിനു ലഭിച്ചത്. സസ്പെൻഷനിൽ ആയിട്ടും തന്റെ പതിവ് രീതിയിൽ മാറ്റം വരുത്താൻ അമിതാബ് തയ്യാറായതുമില്ല. ഈ സസ്പെൻഷൻ കാലയളവിൽ തന്നെയാണ് അമിതാബ്, ഇപ്പോൾ ആത്മഹത്യ ചെയ്ത വൈശാഖിന്റെ ഭാര്യയുമായി അടുക്കുന്നത്. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കൈക്കലാക്കിയാണ് ഈ വിക്രിയകൾ അമിതാബ് വീണ്ടും തുടർന്നതും.

സൈനികന്റെ ഭാര്യയെ വലയിലാക്കുന്നത് പഴയ ബന്ധം ഉപയോഗിച്ച്

അമിതാബിനു പരിചയമുണ്ടായിരുന്ന പെൺകുട്ടിയായിരുന്നു ആത്മഹത്യ ചെയ്ത സൈനികൻ വൈശാഖിന്റെ ഭാര്യയായത്. സസ്പെൻഷൻ കാലാവധിയിൽ ഈ പെൺകുട്ടിയുമായി അമിതാബ് അടുക്കുകയും ചെയ്തു. ഈ പെൺകുട്ടിയുമായി ശാരീരിക ബന്ധം തന്നെയാണ് അമിതാബ് പുലർത്തിയത്. അതുകൊണ്ട് തൃപ്തനാകാതെയാണ് കാമുകിയിൽ നിന്നും വൈശാഖിന്റെ നമ്പർ അമിതാബ് കൈക്കലാക്കിയത്.

'ഞാൻ അമിതാബ്. നിന്റെ ഭാര്യയുടെ കാമുകൻ. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും.' ഏത് ഭർത്താവിനെയും നടുക്കുന്ന സംഭാഷണ ശകലങ്ങളാണ് ഈ ഫോൺ സംഭാഷണ വേളയിൽ അമിതാബ് പുറത്തെടുത്തത്. സൈനികൻ ആയിട്ടുപോലും വൈശാഖിന്റെ സ്ഥൈര്യത്തെ കെടുത്താൻ അമിതാബിനു നിഷ്പ്രയാസം കഴിഞ്ഞു. വൈശാഖിന്റെ ആത്മഹത്യ തന്നെ ഇതിനു തെളിവാകുകയും ചെയ്യുന്നു. ജനുവരിയിൽ ആണ് വൈശാഖും പെൺകുട്ടിയും തമ്മിൽ വിവാഹം കഴിക്കുന്നത്.

പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞതോടെയാണ് പെൺകുട്ടിയുമായി ഇയാൾ ഉരസുന്നത്. ഒന്നരമാസം മാത്രമാണ് വിവാഹം കഴിഞ്ഞു വൈശാഖ് നാട്ടിൽ നിന്നത്. ഇത് കഴിഞ്ഞു തിരിച്ചു പോകുമ്പോഴാണ് വാക്കുകളുടെ ആഗ്നേയാസ്ത്രം തന്നെ അമിതാബ് വൈശാഖിനു മേൽ പ്രയോഗിക്കുന്നത്. നീ അവധിക്ക് വരുപ്പോൾ നിന്റെ ഭാര്യയുടെ കൈയിൽ നിന്ന് എടുക്കുന്നത് നിന്റെ കൊച്ചല്ല എന്റെ കൊച്ചാവും എന്ന വാക്കുകളാണ് വൈശാഖിനെ ജീവിതത്തിൽ നിന്നും വിട നൽകാൻ പ്രേരിപ്പിച്ചത്.

വൈശാഖിന്റെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങൾ ഇങ്ങിനെ

അമിതാബിന്റെ സംഭാഷണം കഴിഞ്ഞയുടൻ വൈശാഖ് ഭാര്യയെ വിളിച്ചു. നയത്തിൽ സംസാരിച്ചപ്പോൾ വൈശാഖിന്റെ ഭാര്യ അമിതാബുമായി അടുപ്പമുള്ള കാര്യം സമ്മതിച്ചു. നിന്നെപ്പോലുള്ള ഒരു സുന്ദരിക്കുട്ടിയെ ഞാൻ ഒരിക്കലൂം കളയില്ല. എനിക്ക് ഭാര്യമായി നീ മതി. പക്ഷെ അമിതാബുമായി ഏത് തരത്തിലുള്ള ബന്ധമാണ് നീ പുലർത്തിയത് എന്ന് എന്നോട് പറയണം- വൈശാഖ് ആവശ്യപ്പെട്ടു. നിന്നെ എത്ര തവണ അവൻ കൊണ്ടുപോയി നശിപ്പിച്ചു എന്ന് നീ പറയണം- വൈശാഖ് ആവശ്യപ്പെട്ടു.

രണ്ട് മൂന്നു തവണ അമിതാബിന്റെ കൂടെ കിടന്ന കാര്യം ഈ സംഭാഷണ വേളയിൽ ഭാര്യ വൈശാഖിനോട് വെളിപ്പെടുത്തി. വൈശാഖിനും ഇതേ ആവശ്യമുണ്ടായിരുന്നുള്ളൂ. വിശാഖ് ഈ സംഭാഷണം മുഴുവൻ റെക്കോർഡ് ചെയ്ത് പട്ടാളക്കാരൻ തന്നെയായ തന്റെ സഹോദരനെ ഏൽപ്പിച്ചു. എന്ത് വന്നാലും ഇവനെ നീ വിടരുത്. എന്റെ ഭാര്യയെ അവൻ നശിപ്പിച്ചു. എന്റെ ജീവിതം അവൻ നശിപ്പിച്ചു. എന്ന് പറഞ്ഞ ശേഷം ഗുജറാത്ത് രാം നഗറിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് വൈശാഖ് ജീവനൊടുക്കുകയായിരുന്നു.

വൈശാഖിന്റെ സഹോദരൻ സംഭാഷണ ശകലങ്ങളുമായി ഉടൻ പോയി ഡിജിപിയെ കണ്ടു. ഇതോടെ രണ്ടു കേസുകളും തമ്മിലുള്ള ബന്ധങ്ങൾ മനസിലാക്കി ഡിജിപി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യ, സൈനികന്റെ ആത്മഹത്യ ഈ രണ്ടു കേസുകളും ഒന്നാക്കിയാണ് ഡിജിപി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ആര്യനാട് പൊലീസും പാങ്ങോട് പൊലീസും അന്വേഷിക്കുന്ന കേസുകളാണ് ഇത്. ഈ കേസിൽ അമിതാബ് കുടുങ്ങാൻ പോവുകയാണ്. അതിശക്തമായ തെളിവുകളും കേസുകളുമാണ് അമിതാബ് നേരിടുന്നത്.

അമിതാബ് പൊലീസിൽ കയറിയത് ആശ്രിത നിയമനം വഴി

തന്റെ വഴിവിട്ട ബന്ധത്തിന്റെ പേരിൽ രണ്ടു മരണങ്ങൾ സംഭവിച്ചിട്ടും കൂസാതെ ഇതിന്നിടയിൽ ഒരു മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിക്കാനും അമിതാബ് സമയം കണ്ടെത്തി. അമിതാബിന്റെ ഈ ചെയ്തി പൊലീസിനെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

ഈ പെൺകുട്ടി ഈ സംഭവങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് പോയി. അമിതാബിന്റെ അച്ഛൻ പൊലീസുകാരനാണ്. നല്ല പൊലീസുകാരൻ എന്ന പേരെടുത്ത ഉദയൻ. നെടുമങ്ങാട് വെച്ച് ഉദയൻ ഒരു അപകടത്തിൽ മരിക്കുകയായിരുന്നു. ഉദയൻ മരിച്ച ശേഷമാണ് ആശ്രിത നിയമനത്തിന്റെ പേരിൽ അമിതാബിനു ജോലി കിട്ടുന്നത്. അമിതാബിന്റെ മാതാപിതാക്കളുടേത് പ്രണയ വിവാഹമായിരുന്നു.

നായർ സമുദായത്തിൽപ്പെട്ട ഉദയൻ മുസ്ലിം സമുദായത്തിൽപ്പെട്ട യുവതിയെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് പിറന്ന മകനാണ് അമിതാബ്. ജാതിയുടെ കോളം അമിതാബിന്റെ സർട്ടിഫിക്കറ്റിൽ ഒഴിച്ചിട്ടിരിക്കുകയാണ്. 'മതമില്ലാത്ത അമിതാബ്' എന്നാണ് പൊലീസിൽ തന്നെ അമിതാബ് അറിയപ്പെടുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകർ ആയിരുന്നതിനാലാണ് ഉദയനും ഭാര്യയും പ്രണയ വിവാഹം കഴിച്ചതും മകന്റെ ജാതിക്കോളം സർട്ടിഫിക്കറ്റിൽ ഒഴിച്ചിടുകയും ചെയ്തത്. പക്ഷെ മിശ്ര വിവാഹം കഴിച്ച, വിപ്ലവം തലയ്ക്ക് പിടിച്ചിരുന്ന ദമ്പതികളുടെ മകന്റെ പ്രയാണം ഒരു കൊടും ക്രിമിനലിന്റേത് ആയത് വിധിവൈപരീത്യമാകാം. ഇപ്പോൾ ശക്തമായ നിയമക്കുരുക്കുകൾ അമിതാബിനെ കാത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP