Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാറുകളിൽ കയറി ഓസിന് കുടിക്കും; സെന്ററൽ പ്ലാസ ബാറിൽ പാണൻ ലാലുവിന്റെ ക്വട്ടേഷൻ ടീമിൽ ചേരാനുള്ള ക്ഷണം നിരസിച്ചപ്പോൾ എതിരാളികൾ വെട്ടി വീഴ്‌ത്തി; ഓം പ്രകാശിന്റെ വലം കൈയ്ക്ക് ക്വട്ടേഷനുമായി നെടുമങ്ങാട് എത്തിയപ്പോൾ പൊലീസ് വലയിൽ; കളി തോറ്റാലും ജയിച്ചാലും സ്റ്റമ്പൂരിയടിക്കുന്ന സ്റ്റമ്പർ അനീഷ് അഴിക്കുള്ളിലായ കഥ

ബാറുകളിൽ കയറി ഓസിന് കുടിക്കും; സെന്ററൽ പ്ലാസ ബാറിൽ പാണൻ ലാലുവിന്റെ ക്വട്ടേഷൻ ടീമിൽ ചേരാനുള്ള ക്ഷണം നിരസിച്ചപ്പോൾ എതിരാളികൾ വെട്ടി വീഴ്‌ത്തി; ഓം പ്രകാശിന്റെ വലം കൈയ്ക്ക് ക്വട്ടേഷനുമായി നെടുമങ്ങാട് എത്തിയപ്പോൾ പൊലീസ് വലയിൽ; കളി തോറ്റാലും ജയിച്ചാലും സ്റ്റമ്പൂരിയടിക്കുന്ന സ്റ്റമ്പർ അനീഷ് അഴിക്കുള്ളിലായ കഥ

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: 25 ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റമ്പർ അനീഷ് പിടിയിലായത് കഴിഞ്ഞ ദിവസം രാത്രി മുക്കോലയ്ക്കൽ എത്തിയപ്പോൾ. ഓം പ്രകാശിന്റെ വലം കൈയായ പ്രവാസിയുമായി തെറ്റി നിന്ന സ്റ്റംബർ അനീഷ് ഇയാളെ ടാർജറ്റ് ചെയ്തിരുന്നു. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിൽ അടക്കം പ്രതിയായ പ്രവാസിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ജില്ലയിലെ രണ്ട് ഡി വൈ എസ് പി മാരുടെ തൊപ്പി തെറിപ്പിച്ചത്. ഇയാളെ സ്റ്റമ്പർ അനീഷ് ഭീക്ഷണിപ്പെടുത്തുന്നതായി പൊലീസിനോടു പരാതിപ്പെട്ടിരുന്നു. കൂടാതെ നെടുമങ്ങാട് പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച് അനീഷിന് മേൽ ജില്ലാ കളക്ടർ കാപ്പ ചുമത്തിയിരുന്നു

ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റമ്പർ അനീഷിനായി വലവിരിച്ചത്. പൊലീസ് ടവർ ലൊക്കേഷനും കോൾ ലിസ്റ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നെയ്യാർ ഡാം ചെറുപ്പണ ഭാഗത്തെ ബന്ധു വീട്ടിൽ സ്റ്റമ്പർ അനീഷ് ഉണ്ടെന്ന് മനസിലായി. പൊലീസ് അവിടെ എത്തിയപ്പോഴേയ്ക്കും സ്റ്റമ്പർ രക്ഷപ്പെട്ടിരുന്നു. പിന്നീട് സി ഐ സതീഷിന് സ്റ്റമ്പർ മുക്കോലയ്ക്കൽ ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിക്കുകയും ഉടൻ പൊലീസ് അവിടെ എത്തുകയും പ്രതിയെ വലയിലാക്കുകയും ചെയ്തു.

എതിരാളികളെ വകവരുത്താൻ ക്വട്ടേഷൻ സംഘം വിപുലീകരിച്ച് വരുന്നതിനിടെയാണ് സ്റ്റമ്പർ പിടിയിലായത്. രണ്ട് മാസം മുൻപ് ജയിൽ മോചിതനായി ഇറങ്ങിയ സ്റ്റമ്പർ അനീഷ് സെന്ററൽ പ്ലാസ ബാറിൽ എത്തി പണം നൽകാതെ മദ്യപിക്കുമായിരുന്നു. ഈ സമയം പാണൻ ലാലുവെന്ന ഗുണ്ട സ്റ്റമ്പർ അനീഷിനെ തന്റെ ടീമിൽ ചേർക്കാൻ ശ്രമിച്ചു. ക്വട്ടേഷൻ ടീമിൽ ചേർന്നില്ലയെന്ന് മാത്രമല്ല പാണൻ ലാലുവിനെ സ്റ്റമ്പർ അപമാനിക്കുകയും ചെയ്തു. പിന്നീട് പാണന്റെ ടീം സ്റ്റമ്പറെ വെട്ടിപരിക്കേൽപ്പിച്ചുവെങ്കിലും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു. തുടർന്ന് ശത്രുക്കൾക്ക് ക്വട്ടേഷൻ ഒരുക്കാൻ ആയി ടീം വിപുലീകരികുകയായിരുന്നു സ്റ്റമ്പർ.

ഇതിനിടെയാണ് കാപ്പ നിയമപ്രകാരം കരിപ്പൂർ ഗവ ഹൈ സ്‌കൂളിന് സമീപം മൊട്ടൽമുട് കുഴിവിള വീട്ടിൽ സ്റ്റംബർ അനീഷ്(32) നെ നെടുമങ്ങാട് സിഐ എസ് സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആറ് മാസം മുൻപ് നെടുമങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും രാത്രി 11.30 നു വാണ്ടയിലേക്ക് ഓട്ടം വിളിച്ച ഓട്ടോറിക്ഷയിൽ പോയ ശേഷം ഇറങ്ങിയപ്പോൾ 50 രൂപ ഓട്ടോ കൂലി ചോദിച്ച ഓട്ടോ ഡ്രൈവറെ ഷർട്ടിന് കുത്തി പിടിച്ച് ഭീഷണിപ്പെടുത്തുകയും, അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 12200 രൂപയും, മൊബൈൽ ഫോണും കവർച്ച ചെയ്യുകയും കത്തി കാണിച്ച് കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ നേരത്തെ സ്റ്റമ്പർ അനീഷ് അറസ്റ്റിലായിട്ടുണ്ട്.

അനീഷിൽ നിന്നും സ്റ്റമ്പർ അനീഷിലേയ്ക്കുള്ള മാറ്റം

ജില്ലയിലെ പ്രധാന ഗുണ്ടയാണെങ്കിലും ക്രിക്കറ്റ് കളി അനീഷിന് വീക്കനെസാണ്. നെടുമങ്ങാട് എവിടെ കളി നടന്നാലും അനീഷ് എത്തും അത് കളിക്കാനായാലും കാണി എന്ന നിലയിലായാലും അനീഷും കൂട്ടരും ഉണ്ടാവും. കളി കഴിഞ്ഞാൽ അനീഷ് കളിക്കാരന്റെ റോളിലാണെങ്കിൽ തോറ്റാലും ജയിച്ചാലും എതിരാളികളെ മർദ്ദിക്കും അതും സ്റ്റംമ്പ് ഊരിയാവും മർദ്ദനം. ഇനി കളി കാണാൻ എത്തിയാലും തോൽക്കുന്ന ടീമിന് അനീഷ് വക മർദ്ദനം ഉണ്ട്. ഈ സ്റ്റംമ്പ് ഊരിയുള്ള മർദ്ദനം തുടർക്കഥയായതോടെയാണ് ഗുണ്ട അനീഷ് സ്റ്റംബർ അനീഷ് ആയി മാറിയത്

വീട്ടമ്മയുടെ വസ്ത്രം വലിച്ചഴിച്ച ക്രരത

2016 നവംബറിലാണ് സംഭവം. പരാതിക്കാരിയുടെ മകനോടുള്ള വിദ്വേഷം നിമിത്തം സ്റ്റംബർ അനീഷും കൂട്ടാളികളും സംഘം ചേർന്ന് നെടുമങ്ങാട്ടെ മുക്കം തോട് എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞു നിർത്തി ഭാർത്താവിനെയും മകനെയും മർദ്ദിച്ചു. ഇതിനെ ചോദ്യം ചെയ്്ത പരാതിക്കാരിയുടെ വസ്ത്രം വലിച്ചഴിച്ച് അർദ്ധ നഗനയാക്കി. എന്നിട്ടും തീർന്നില്ല ക്രൂരത.

ഇവരുടെ വീട്ടിലെത്തി വീണ്ടും അക്രമം തുടർന്നു. വീടിന്റെ ജനാലയും വാതിലും അടിച്ചു പൊട്ടിച്ചു. ഈ സംഭവത്തിൽ സ്റ്റംബർ അനീഷിനെ 2017 ജനുവരിയിൽ അതായത് കൃത്യം രണ്ടു മാസത്തിന് ശേഷം വലിയമല പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് കുറ്റ പത്രം സമർപ്പിച്ചു. കേസിന്റെ വിചാരണ നെടുമങ്ങാട് കോടതിയിൽ ഇപ്പോൾ നടന്നു വരികയാണ്. വാണ്ട ജംഗഷ്നിൽ വെച്ച് ഓട്ടോ ഡ്രൈവരോടു കാണിച്ച അതിക്രമാണ് മറ്റൊരു കേസ്. 2016 ഏപ്രിലിൽ അനീഷ് എന്ന ഓട്ടോ ഡ്രൈവറെ തടഞ്ഞു നിർത്തി പിടിച്ചറിക്കി റബ്ബർ തോട്ടത്തിൽ കൊണ്ടു പോയിു പണാപഹരണം നടത്തിയ ശേഷം മർദ്ദിച്ചവശനാക്കിയ കേസിലും സ്റ്റംബർ അനീഷ് രണ്ടാം പ്രതിയാണ്. ഇതേ വർഷം തന്നെ ജൂലൈയിൽ കരിപ്പൂർ ജംഗ്ഷനിൽ വെച്ച് മുരളി എന്നയാളിനെ കമ്പികൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശം ഈ കേസിലും അനീഷ് പിടിയിലായി. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. 2016 ആഗസ്ററിൽ ഖാദി ബോർഡ് ജംഗ്ഷനിൽ വെച്ച് ബിജിൻ രാജ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കി പണവും മൊബൈൽ ഫോണും കവർന്ന കേസിലും സ്റ്റംബർ അനീഷ് പ്രതിയാണ്. 2016 ഡിസംബറിൽ നടന്ന ഒരു മാല പിടിച്ചു പറി കേസിലും അനീഷ് പ്രതിയാണ് നെടുമങ്ങാട് പൊലീസ രജിസ്റ്റർ ചെയ്ത കേസിൽ അനീഷ് ഉൾപ്പെടെ രണ്ടു പ്രതികളാണ് ഉള്ളത്.

നെടുമങ്ങാട് പഴകുററിക്ക് സമീപം വെച്ച് 2017 ജനുവരിയിൽ കുമരേശൻ പിള്ള എന്നയാളിന്റെ മാല കവർന്ന കേസിലും പിടിക്കപ്പെട്ടത് സ്റ്റമ്പർ അനീഷായിരുന്നു.പഴകുറ്റിക്ക് സമീപം വെച്ച് 2017 ജനുവരിയിൽ കുമരേശൻ പിള്ള എന്നയാളിന്റെ മാല കവർന്ന കേസിലും പിടിക്കപ്പെട്ടത് അനീഷായിരുന്നു.പഴകുറ്റിക്ക സമീപം നടന്ന ഒരു വധ ശ്രമ കേസിലും അനീഷ് തന്നെ മുഖ്യ പ്രതി. മുൻ വിരോധത്താൽ ശരത്ത്് എന്നയാളിനെ കത്തി കഴുത്തിൽ ചേർത്ത് പിടിച്ച് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

കരിപ്പൂരിൽ വീടിന് മുന്നിലുള്ള പരസ്യ മദ്യാപാനത്തെ ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ ആക്രമിച്ച കേസിലും സ്‌ക്കൂൾ പരിസരത്ത് കഞ്ചാവു വിൽപ്പന് നടത്തിയ കേസിലും ചാരായ വാറ്റിനുമടക്കം 25 ലധികം കേസുകൾ ഉള്ള അനീഷ് മാന്യതയുടെ കുപ്പായം അണിയാനായി നെടുമങ്ങാട് ബസ്സ്റ്റാൻഡ് പരിസരത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഒന്ന് വിരട്ടിയാൽ വിരളുന്ന യാത്രക്കാരെ കൊള്ളയടിച്ചിരുന്ന അനീഷിന്റെ ടീമിലുള്ള മറ്റ് ഗുണ്ടകളെ കൂടി അകത്താക്കാനാണ് പൊലീസ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP