Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ലോക് ഡൗണിൽ പത്ത് പുത്തനുണ്ടാക്കാൻ വഴി അമരവിളയും തേങ്ങാപ്പട്ടണവും കേന്ദ്രീകരിച്ചുള്ള കടത്ത്; തിരുവനന്തപുരത്ത് വച്ച് പിടിച്ചാൽ 'ബിജു' വേണ്ടത് ചെയ്യും; പണി കിട്ടിയതുകൊല്ലം പൊലീസ് പിടികൂടിയപ്പോൾ; ഒരുമാസം പഴക്കമുള്ള കേടായ മത്സ്യങ്ങൾ കടത്തിയത് കേരളത്തിലെ ഈസ്റ്റർ വിപണി ലക്ഷ്യമിട്ട്; കയറ്റി അയയ്ക്കുന്നതിൽ നമ്പർ വൺ തൂത്തുക്കുടി ഭാസ്‌കർ; കൈഫർ സീഫുഡ് എക്‌സ്‌പോർട്ടിങ്ങിന്റെ തട്ടിപ്പുകൾ അന്വേഷിച്ച മറുനാടൻ കണ്ടെത്തിയത്

ലോക് ഡൗണിൽ പത്ത് പുത്തനുണ്ടാക്കാൻ വഴി അമരവിളയും തേങ്ങാപ്പട്ടണവും കേന്ദ്രീകരിച്ചുള്ള കടത്ത്; തിരുവനന്തപുരത്ത് വച്ച് പിടിച്ചാൽ 'ബിജു' വേണ്ടത് ചെയ്യും; പണി കിട്ടിയതുകൊല്ലം പൊലീസ് പിടികൂടിയപ്പോൾ; ഒരുമാസം പഴക്കമുള്ള കേടായ മത്സ്യങ്ങൾ കടത്തിയത് കേരളത്തിലെ ഈസ്റ്റർ വിപണി ലക്ഷ്യമിട്ട്; കയറ്റി അയയ്ക്കുന്നതിൽ നമ്പർ വൺ തൂത്തുക്കുടി ഭാസ്‌കർ; കൈഫർ സീഫുഡ് എക്‌സ്‌പോർട്ടിങ്ങിന്റെ തട്ടിപ്പുകൾ അന്വേഷിച്ച മറുനാടൻ കണ്ടെത്തിയത്

വിനോദ്.വി.നായർ

 കൊല്ലം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് കേടായ മത്സ്യങ്ങൾ കയറ്റി അയയ്ക്കുന്നതിൽ പ്രധാനി തൂത്തുക്കുടിസ്വദേശി ഭാസ്‌കർ എന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തൂത്തുക്കുടി കേന്ദമായി പ്രവർത്തിക്കുന്ന കൈഫർ സീഫുഡ് എക്‌സ്‌പോർട്ടിങ് എന്നപേരിലുള്ള കമ്പനിയാണ് പ്രധാനമായും കേരച്ചൂര, നെയ്മീൻ , തള ഇനത്തിൽപ്പെട്ട ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ കേരളത്തിലേയ്ക്ക് കയറ്റി അയച്ചിരുന്നത്. തൂത്തുക്കുടിയിലെപ്രമുഖ കയറ്റുമതി വ്യവസായിയായ ഭാസ്‌കറിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ നിന്നും അമരവിള ചെക്ക് പോസ്റ്റ് വഴിയാണ് മത്സ്യം കേരളത്തിലേയ്ക്ക് കടത്തുന്നത്. തുത്തുക്കുടി കൂടാതെ തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്തു നിന്നും ഇയാൾ മത്സ്യം കയറ്റിഅയയ്ക്കുന്നുണ്ട്.

ലോക്ക് ഡൗൺ ആരംഭിക്കുന്നതിനുമുൻപ് മത്സ്യബന്ധനത്തിനു പോയ ശേഷംമടങ്ങി വരാൻ കഴിയാതിരുന്ന ബോട്ടുകൾ ഒരാഴ്‌ച്ചയായി പോർട്ടുകളിൽ മടങ്ങിയെത്തുന്നുണ്ട്. മാർച്ച് ആദ്യവാരം പിടികൂടിയ മീനുകളാണ് ഈ ബോട്ടുകളിലുള്ളത്. പ്രധാനമായും വിദേശത്തേയ്ക്ക് മത്സ്യം കയറ്റുമതി നടത്തുന്ന സ്ഥാപനത്തിന് ഒരു മാസത്തോളം പഴക്കമുള്ള മത്സ്യങ്ങൾ കയറ്റുമതി ചെയ്യാൻ സാധിക്കാത്തതിനാൽ ഇവ കേരളത്തിലേയ്ക്ക് കടത്തിവിടുകയായിരുന്നു. ലോക്ക്ഡൗൺ കാലത്തെ മത്സ്യലഭ്യത കുറവും ഈസ്റ്റർ വിപണിയും ലക്ഷ്യമാക്കിയാണ് ഈ മത്സ്യങ്ങൾ കേരളത്തിലേയ്ക്ക് കടത്തിയത്.

തിരുവനന്തപുരത്തുവച്ച് പൊലീസോ ഭഷ്യസുരക്ഷാ വകുപ്പോ പിടികൂടുകയാണെങ്കിൽ 'ബിജു' എന്നൊരു വ്യക്തി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ ചെയ്യാറുണ്ടെന്നും എന്നാൽ കൊല്ലം ജില്ലയിൽ അത്തരം സഹായികളില്ലാത്തത് തലവേദന സൃഷ്ടിക്കുന്നതായും കൈഫർ സീഫുഡിന്റെ മത്സ്യങ്ങളുമായെത്തിയ ഡ്രൈവർ മാടസ്വാമി വെളിപ്പെടുത്തി.

ഇന്ന് പുലർച്ചെ മൂന്നരയോടെ ഹൈവേ പട്രോളിങ് സംഘം നടത്തിയ പരിശോധനയിലാണ് തൂത്തുക്കുടിയിൽ നിന്ന് കേടായ മത്സ്യവുമായെത്തിയ വാഹനം പിടികൂടിയത്. മത്സ്യം തൂത്തുകുടിയിൽ നിന്ന് വരുന്നതാണെന്നല്ലാതെ ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നോ ആർക്കുവേണ്ടി കൊണ്ടുവരുന്നതാണെന്നോ വെളിപ്പെടുത്താൻ ഡ്രൈവറോ സഹായിയോ തയ്യാറായിരുന്നില്ല. കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ പിടിക്കപ്പെട്ട ഒരു ലോഡിന്റെയും യഥാർത്ഥ ഉറവിടമോ ഉടമയെയേ കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ മത്സ്യങ്ങൾ നശിപ്പിച്ചശേഷം പിഴ ഈടാക്കി വാഹനം വിട്ടുകൊടുക്കുകയായിരുന്നു പതിവ്.

ഇതേതുടർന്ന് മറുനാടൻ നടത്തിയഅന്വേഷണത്തിലാണ് കേരളത്തിലേയ്ക്ക് മത്സ്യം കടത്തുന്നതിനുപിന്നിൽപ്രവർത്തിക്കുന്നവരിൽ പ്രധാനി ഭാസ്‌കർ ആണെന്ന് വ്യക്തമായത്. പന്തളം കടയ്ക്കാട് പ്രവർത്തിക്കുന്ന മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ ഏജന്റിനായാണ് ഇയാൾ മത്സ്യം എത്തിച്ചിരുന്നത്. കേടായ മത്സ്യം ആയതിനാൽ വിൽക്കുന്നതിനനുസരിച്ച് ഭാസ്‌കറിന് പണം നൽകിയാൽ മതിയെന്ന് മലയാളിയായ ഏജന്റ് വെളിപ്പെടുത്തി. മാസങ്ങളായി ഇത്തരത്തിൽ മത്സ്യം വിതരണം ചെയ്യുന്നുണ്ടെങ്കിലും ലോക്ക് ഡൗൺ കാലത്ത് പരിശോധന ശക്തമായതോടെയാണ് ഇവ പിടിക്കപ്പെടാൻ തുടങ്ങിയത്. മിക്കയിടങ്ങളിലും കൈക്കൂലി നൽകി രക്ഷപെട്ടിരുന്ന സംഘം കൊല്ലം പൊലിസിന്റെ കൈയിൽ അകപ്പെട്ടതോടെ കുടുങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP