Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ എതിരാളിയെ കൊലപ്പെടുത്തിയ ശേഷം സുന്ദരിയായ ഭാര്യയെ സ്വന്തമാക്കി; പെൺസുഹൃത്തിനൊപ്പം ഇന്ത്യയിൽ കഴിയവെ എതിരാളികൾ പദ്ധതിയിട്ടത് ഒപ്പമുള്ള യുവതിയെ ഉപയോ​ഗിച്ച് തന്നെ ശ്രീലങ്കൻ അധോലോകനേതാവിനെ വകവരുത്താൻ; അങ്കോട ലക്കയുടെ ദുരൂഹ മരണത്തിൽ ഇനി അന്വേഷണം സി.ബി.സിഐ.ഡി.ക്ക്

അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ എതിരാളിയെ കൊലപ്പെടുത്തിയ ശേഷം സുന്ദരിയായ ഭാര്യയെ സ്വന്തമാക്കി; പെൺസുഹൃത്തിനൊപ്പം ഇന്ത്യയിൽ കഴിയവെ എതിരാളികൾ പദ്ധതിയിട്ടത് ഒപ്പമുള്ള യുവതിയെ ഉപയോ​ഗിച്ച് തന്നെ ശ്രീലങ്കൻ അധോലോകനേതാവിനെ വകവരുത്താൻ; അങ്കോട ലക്കയുടെ ദുരൂഹ മരണത്തിൽ ഇനി അന്വേഷണം സി.ബി.സിഐ.ഡി.ക്ക്

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: ശ്രീലങ്കൻ അധോലോകനേതാവ് തമിഴ്‌നാട്ടിൽ മരിച്ച സംഭവത്തിൽ അന്വേഷണം തമിഴ്‌നാട് സി.ബി.സിഐ.ഡി.ക്ക്. അങ്കോട ലക്കയെന്ന മധുമ ചന്ദന ലസന്ത ഫെരേരയുടെ (35) ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ്ഐജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് തമിഴ്‌നാട് ഡിജിപിയുടെ ഉത്തരവിറങ്ങി. കേസ് അന്വേഷണം ശ്രീലങ്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.സ്.ഐ.ഡിക്ക് കൈമാറിയത്.

അങ്കോട ലക്കയെ ജൂലൈ ആദ്യം ഇന്ത്യയിൽവെച്ച് വിഷം കൊടുത്തുകൊന്നു എന്നാണ് ശ്രീലങ്കൻ പൊലീസിന്റെ നി​ഗമനം. ശ്രീലങ്കൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം അനുസരിച്ച് അദ്ദേഹത്തോടൊപ്പം ഇന്ത്യയിൽ താമസിച്ചിരുന്ന ഒരു സ്ത്രീയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ അയാളുടെ എതിരാളികൾ പദ്ധതിയിട്ടിരുന്നു. അദ്ദേഹത്തിന്റെ സഹോദരിമാരിൽ ഒരാളെ വീഡിയോ സ്ട്രീമിങ് വഴി ശവസംസ്കാരം കാണാൻ അനുവദിച്ചിരുന്നു.

ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച മൂന്നുപേരെ കോയമ്പത്തൂർ പീളമേട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കോട ലക്കയുടെ തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ച കേസിലാണ് മൂന്ന് പേരെ കോയമ്പത്തൂർ സിറ്റി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. അമാനി തഞ്ചി, ശിവകാമി സുന്ദരി, ധ്യാനേശ്വരൻ എന്നിവരാണ് അറസ്റ്റിലായത്. അങ്കോട ലക്ക, പെൺസുഹൃത്ത് അമാനി താൻചി മുഖാരിയ എന്നിവർക്ക് കോയമ്പത്തൂർ, ബംഗാൾ വിലാസത്തിൽ രണ്ട് വ്യാജ ആധാർ കാർഡുകളും മേൽവിലാസങ്ങൾ തെളിയിക്കുന്ന രേഖകളും നൽകിയത് മധുര സ്വദേശിനിയായ അഡ്വ. ശിവകാമി സുന്ദരിയാണെന്ന് വ്യക്തമായിട്ടുണ്ട്.

വർഷങ്ങൾക്കുമുമ്പ് ശ്രീലങ്കയിൽ നടന്ന ഏറ്റുമുട്ടലിൽ അങ്കോട ലക്കയുടെ നേതൃത്വത്തിൽ കൊലപ്പെടുത്തിയ എതിർസംഘാംഗങ്ങളിലെ പ്രധാനിയുടെ ഭാര്യയാണ് അമാനി. ഏറ്റുമുട്ടലിന് ശേഷം യുവതിയെ അങ്കോട ലക്ക തന്റെ ഒപ്പം കൂട്ടുകയായിരുന്നു. ഇതിനിടെ ഞായറാഴ്ച രാത്രി കോയമ്പത്തൂർ ജില്ലാ ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അമാനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം ഗർഭിണിയായ ഇവരെ ഗർഭം അലസിയതിനെത്തുടർന്നാണ് ആശുപത്രിയിലാക്കേണ്ടിവന്നത്.

ബംഗാൾ വിലാസത്തിൽ ആധാർ കാർഡ് എത്തിച്ചുനൽകിയ ബംഗാളിയെ പൊലീസ് തിരയുകയാണ്. കോയമ്പത്തൂരിൽ അങ്കോട ലക്ക താമസിച്ച വീട്ടിൽ നടത്തിയ തിരച്ചിലിൽ വിവിധ രാജ്യങ്ങളുടെ കറൻസികൾ, ആധാർ കാർഡുകൾ, സിംകാർഡുകൾ, സെൽഫോണുകൾ, ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു.അങ്കൊട ലക്ക ഇന്ത്യയിലെത്തിയ ആദ്യകാലത്ത് ഒളിവിൽ താമസിക്കാനായി സഹായമൊരുക്കിയത് ശിവകാമി സുന്ദരിയാണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സുഹൃത്തായ ഈറോഡ് സ്വദേശി ധ്യാനേശ്വരൻ തിരുപ്പൂരിൽ വാടകവീടെടുത്തുനൽകുകയും പിന്നീട് കോയമ്പത്തൂർ വിലാസം സംഘടിപ്പിച്ച് ആധാർ കാർഡ് എത്തിച്ചുനൽകുകയും ചെയ്തു.

അങ്കോട ലക്കയെ ജൂലൈ 3 ന് രാത്രി അബോധാവസ്ഥയിൽ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കോയമ്പത്തൂരിലെ കലപട്ടി റോഡിലെ ചേരൻ മനഗറിനടുത്തുള്ള ഗ്രീൻ ഗാർഡനിൽ നിന്നുള്ള ആർ പ്രദീപ് സിങ് ആണെന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. അവർ ബന്ധുക്കളാണെന്ന് അധികൃതരോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP