Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ഭാര്യക്ക് വാങ്ങി നൽകിയത് റോൾസ് റോയ്സ് കാർ; ദുബായിലും ദക്ഷിണേന്ത്യയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നടത്തിയത് കോടികളുടെ നിക്ഷേപം; ഊട്ടിയിൽ മാത്രം മുടക്കിയത് 500 കോടി രൂപ; സ്വപ്ന പദ്ധതിയായ റിസോർട്ട് പണിതീരുന്നത് 100 ഏക്കറിലും; മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനിയിൽ നിന്നും 760 കോടിയോളം രൂപ തട്ടിച്ച മാനേജർ ശ്രീനിവാസൻ നരസിംഹൻ പടുത്തുയർത്തിയത് സ്വന്തം ബിസിനസ് സാമ്രാജ്യം; ദുബായ് പൊലീസിന്റെ പിടിയിലായ ശ്രീനിവാസൻ നരസിംഹന് ഇനി രക്ഷയില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥരും

ഭാര്യക്ക് വാങ്ങി നൽകിയത് റോൾസ് റോയ്സ് കാർ; ദുബായിലും ദക്ഷിണേന്ത്യയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നടത്തിയത് കോടികളുടെ നിക്ഷേപം; ഊട്ടിയിൽ മാത്രം മുടക്കിയത് 500 കോടി രൂപ; സ്വപ്ന പദ്ധതിയായ റിസോർട്ട് പണിതീരുന്നത് 100 ഏക്കറിലും; മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനിയിൽ നിന്നും 760 കോടിയോളം രൂപ തട്ടിച്ച മാനേജർ ശ്രീനിവാസൻ നരസിംഹൻ പടുത്തുയർത്തിയത് സ്വന്തം ബിസിനസ് സാമ്രാജ്യം; ദുബായ് പൊലീസിന്റെ പിടിയിലായ ശ്രീനിവാസൻ നരസിംഹന് ഇനി രക്ഷയില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥരും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: 760 കോടിയോളം രൂപ തട്ടിച്ച കേസിൽ ദുബായിൽ അറസ്റ്റിലായ ശ്രീനിവാസൻ നരസിംഹൻ ഇന്ത്യയിലും ​ഗൾഫിലുമായി നടത്തിയത് കോടികളുടെ നിക്ഷേപങ്ങൾ. ദുബായിൽ കുടുംബ ട്രസ്റ്റിന്റെ പേരിൽ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് നിക്ഷേപം നടത്തിയത്. ദക്ഷിണേന്ത്യയിൽ റിസോർട്ടുകൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ വസ്തു വകകളാണ് ഇയാൾ വാങ്ങിക്കൂട്ടിയത്. ഇതിനിടെ, 2016ൽ ഭാര്യക്കായി ഒരു റോൾസ് റോയ്സ് കാറും ഇയാൾ വാങ്ങി നൽകി. മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനി പസഫിക് കൺട്രോൾ സിസ്റ്റംസിൽ നിന്ന്(പിസിഎസ്) 760 കോടിയോളം രൂപ കാണാതായ കേസിലാണ് കമ്പനി മനേജർ ശ്രീനിവാസൻ നരസിംഹൻ അറസ്റ്റിലായത്.

കെറ്റി വാലി എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്(കെവിഇപിഎൽ), കെറ്റി വാലി എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയുള്ള പേരുകളിലാണ് കോടികളുടെ സ്വത്തുവകകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഊട്ടി, തമിഴ്‌നാടിന്റെ മറ്റ് മേഖലകൾ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളത്. ഊട്ടിയിൽ മാത്രം അഞ്ഞൂറു കോടിയുടെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നൂറ് ഏക്കറിൽ ഒരു റിസോർട് പദ്ധതിയും പണി പുരോഗമിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം ബാങ്കുകൾക്ക് 760 കോടിയോളം രൂപയ്ക്കുള്ള ഈടാണ് നൽകിയതെന്നും അറിയുന്നു. 2016ൽ നരസിംഹൻ ഭാര്യയുടെ പേരിൽ റോൾസ് റോയ്സ് കാറും വാങ്ങിയതായി രേഖകളുണ്ട്. കോയമ്പത്തൂരിലാണ് ഇതു രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2012നും 2016നും ഇടയിൽ കമ്പനി രേഖകളിൽ കൃത്രിമം നടത്തിയും വ്യാജസീലുകൾ നിർമ്മിച്ചും കോടികൾ കടത്തിയതെന്നാണ് ദുബായ് പൊലീസിൽ നൽകിയിരിക്കുന്ന കേസ്. 2016ൽ കമ്പനിയിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെപിഎംജി, കോച്ചാർ എന്നീ കമ്പനികൾ ഇത് ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് 760 കോടി കമ്പനിയിൽ നിന്ന് ദുരൂഹമായി കാണാതായതായി കണ്ടെത്തിയത്. തുടർന്നാണ് ദുബായ് പൊലീസിൽ കേസ് നൽകിയതും.

ശ്രീനിവാസൻ നരസിംഹനും മൂന്ന് അക്കൗണ്ടന്റുമാരും ചേർന്നു വ്യാജരേഖകൾ ചമച്ചും മറ്റും വെട്ടിപ്പു നടത്തിയതായാണ് പരാതി. കമ്പനി സ്ഥാപക ചെയർമാൻ ദിലീപ് രാഹുലന്റെ പേരിലാണ് ഇവർ കൂടുതലും വ്യാജ സീലുകളും രേഖകളും ചമച്ചിരിക്കുന്നത്. ഇതിനിടെ നാഷനൽ ബാങ്ക് ഓഫ് ഒമാൻ നടത്തിയ അന്വേഷണത്തിലും 2800 കോടിയോളം രൂപയുടെ ബാധ്യത കമ്പനിക്ക് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കമ്പനിയുടെ ഫണ്ടുകൾ ചില സ്ഥാപനങ്ങൾ വഴി നാട്ടിലേക്ക് കടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. നരസിംഹൻ പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നും തിരിച്ചു വരാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് ഗതിവേഗം കൂടുമെന്നും കരുതുന്നു.

വിവാദമായ ലാവ്​ലിൻ കേസുമായി ബന്ധപ്പെട്ട് നേരത്തെ ദിലീപ് രാഹുലന്റെ പേര് ഉയർന്നുവന്നിരുന്നു. ലാവ്‍ലിൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ദിപീല് സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരൻ എന്ന നിലയിലാണ് വാർത്തകളിൽ ഇടംപിടിച്ചത്. 2006 ൽ ലാവ്‍ലിൻ കേസിലെ രണ്ടാം പ്രതി രാജശേഖരൻ നായരുടെ മകനും മരുമകൾക്കും പിസിഎസിൽ ജോലി നൽകിയതായി സിബിഐ കണ്ടെത്തിയിരുന്നു. ബിനോ ചിറക്കടവ്, സിജു മാത്യു എന്നിവരാണ് കേസിലുള്ള മലയാളികൾ.

ദുബായിലെ ചില വസ്തുവകകൾ രഹസ്യമായി വിൽക്കാനെത്തിയപ്പോഴാണ് ശ്രീനിവാസൻ നരസിംഹൻ അറസ്റ്റിലായത്. യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കടക്കം സാങ്കേതിക സേവനം നൽകിയിരുന്ന സ്ഥാപനമാണ് പിസിഎസ്. ശ്രീനിവാസനും മറ്റു മൂന്നു ഉദ്യോഗസ്ഥരും ചേർന്ന് കമ്പനിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, ദിലീപ് രാഹുലന്റെ വ്യാജ ഒപ്പിട്ട ചെക്കുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയതായാണ് കേസ്. 2012നും 2016നും ഇടയിൽ കമ്പനി രേഖകളിൽ കൃത്രിമം നടത്തിയും വ്യാജസീലുകൾ നിർമ്മിച്ചും കോടികൾ കടത്തിയതെന്നാണ് ദുബായ് പൊലീസിൽ നൽകിയിരിക്കുന്ന കേസ്. ഈ ചെക്കുകളുടെ പേരിൽ ദുബായ് കോടതി ദിലീപ് രാഹുലന് മൂന്നു വർഷത്തെ തടവ് വിധിച്ചിരുന്നു. കേസിൽ പിടിക്കപ്പെടുമെന്നായപ്പോൾ ശ്രീനിവാസൻ, മലയാളികളായ ബിനോ ചിറക്കടവ്, സിജു മാത്യു, ഫിലിപ്പൈൻസ് സ്വദേശി ജാക്വിലിൻ ചാൻ എന്നിവർ യുഎഇ വിടുകയായിരുന്നു. ദുബായ് പൊലീസിൽ പരാതി ലഭിച്ചതോടെ ഇവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

നരസിംഹനും മറ്റുമൂന്നുപേരും രക്ഷപ്പെടുന്നതിന് മുൻപ് കമ്പനിയുടെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളടക്കം കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2016ൽ ദിലീപും അമേരിക്കയിലേക്ക് പോയതോടെ പിസിഎസ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി. 2890 കോടിയോളം രൂപയുടെ ബാധ്യതയുള്ള സ്ഥാപനം തിരിച്ചുവരവിനുള്ള ശ്രമം നടത്തുമ്പോഴാണ് കേസിൽ വഴിത്തിരിവായി ശ്രീനിവാസൻ നരസിംഹന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.

''ഇനി നിയമത്തിന്റെ മുന്നിൽ നിന്ന് നരസിംഹന് രക്ഷപ്പെടാനാകില്ല. ബാങ്കിൽ നിന്ന് വലിയൊരു തുകയാണ് കാണാതായിരിക്കുന്നത്. കമ്പനിയുടെ ഭാരിച്ച കടം വരുത്തിവെച്ചതിന്റ ഉത്തരവാദികളാണ് അവർ''- പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.1984ലാണ് ഓസ്ട്രേലിയയിൽ ദിലീപ് രാഹുലൻ പിസിഎസ് കമ്പനി തുടങ്ങിയത്. പിന്നീട് പ്രവർത്തനം ദുബായിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. 2010 മിഡിൽ ഈസ്റ്റിലെ ക്ലൗഡ് സർവീസ് ഡാറ്റാ സെന്റർ സ്ഥാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP