Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭിമുഖത്തിനിടെയിലെ അസഭ്യം വിളി: ശ്രീനാഥ് ഭാസിയുടെ ക്ഷമാപണത്തിൽ വിശ്വാസമില്ലെന്ന ഉറച്ച നിലപാടിൽ ഓൺലൈൻ ചാനൽ അവതാരക; കേസുമായി ഉറച്ചു മുന്നോട്ടു പോകാൻ തീരുമാനം; അൽപം കൂടി സമയം വേണം; പൊലീസിന് മുന്നിൽ ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ച് ശ്രീനാഥ് ഭാസിയും

അഭിമുഖത്തിനിടെയിലെ അസഭ്യം വിളി: ശ്രീനാഥ് ഭാസിയുടെ ക്ഷമാപണത്തിൽ വിശ്വാസമില്ലെന്ന ഉറച്ച നിലപാടിൽ ഓൺലൈൻ ചാനൽ അവതാരക; കേസുമായി ഉറച്ചു മുന്നോട്ടു പോകാൻ തീരുമാനം; അൽപം കൂടി സമയം വേണം; പൊലീസിന് മുന്നിൽ ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ച് ശ്രീനാഥ് ഭാസിയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അഭിമുഖത്തിനിടെ അസഭ്യം വിളിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ടുപോകാൻ ഓൺലൈൻ അവതാരകയുടെ തീരുമാനം. ശ്രീനാഥ് ഭാസി ഒരു അഭിമുഖത്തിനിടെ ക്ഷമാപണം നടത്താമെന്ന് പറഞ്ഞെങ്കിലും അത് തൽക്കാലം മുഖവിലക്കെടുക്കേണ്ടെന്ന നിലപാടിലാണ് അവതാരക. അതുകൊണ്ട് തന്നെ കേസുമായി മുന്നോട്ടു പോകാനാണ് അവരുടെ തീരുമാനം.

അതിനിടെ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസി ഇന്ന് ഹാജരാകില്ല. അൽപ്പം കൂടി സമയം അനുവദിച്ച് നൽകണമെന്നാണ് നടന്റെ ആവശ്യം. എന്നാൽ നാളെ ഹാജരാകണമെന്നാണ് പൊലീസ് നിർദ്ദേശിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്.

അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മരട് പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പൊലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിരുന്നു. അതേ സമയം, താൻ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. താൻ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.

ഒരിക്കലും മറ്റൊരാളെ ബുദ്ധിമിട്ടിക്കണമെന്ന ചിന്ത തനിക്കില്ലെന്ന് ശ്രീനാഥ് ഭാശി പറഞ്ഞു. താനും റേഡിയോ ജോക്കി ആയിരുന്ന ആളാണ്. തന്റെ മുന്നിലിരിക്കുന്ന ആളെ ബഹുമാനിക്കണമെന്നാണ് തന്നെ വീട്ടിൽ പഠിപ്പിച്ചിട്ടുള്ളതെന്നുമായിരുന്നു റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് ഭാസി പ്രതികരിച്ചത്.

'ഒരിക്കലും മറ്റൊരാളുടെ ജോലിയെ താഴ്‌ത്തിക്കെട്ടി താൻ സംസാരിക്കില്ല. ഇന്റർവ്യൂകളിൽ ചെറിയ രീതിയിൽ തന്നെ ദ്രോഹിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ വരുമ്പോൾ അറിയാതെ ദേഷ്യം വന്നുപോകുന്നതാണ്. അത് നല്ല കാര്യമല്ല. അസഭ്യ വാക്കുകൾ ഉപയോഗിക്കുകയല്ല ആ സമയത്ത് ചെയ്യേണ്ടത്. അങ്ങനെ സംഭവിച്ച് പോയതിൽ തനിക്ക് അതിയായ ദുഃഖമുണ്ട്. അതിൽ ക്ഷമയും ചോദിക്കുന്നു', ശ്രീനാഥ് ഭാസി പറഞ്ഞു.

അവതാരകയോട് ക്ഷമ ചോദിക്കാൻ താൻ തയ്യാറായിരുന്നു. എന്നാൽ അവർ അവിടെ വന്നിട്ട് പ്രകോപനപരമായാണ് സംസാരിച്ചത്. താനാരാണ് എന്നൊക്കെ ചോദിച്ച് വീണ്ടും ബഹളമായി. അങ്ങനൊരു സാഹചര്യത്തിൽ ക്ഷമാപണം നടത്താൻ തനിക്ക് സാധിച്ചില്ലെന്നും ഭാസി പറഞ്ഞു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് നല്ലൊരു സിനിമയെ നശിപ്പിക്കരുതെന്നും ആരോട് വേണമെങ്കിലും താൻ ക്ഷമാപണം നടത്താൻ തയ്യാറാണെന്നും നടൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP