Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കറുത്ത ഇസ്റ്ററിന് ദിവസങ്ങൾക്ക് മുമ്പ് കോയമ്പത്തൂരിൽ എത്തിയ അജ്ഞാതൻ ആര്? റിയാസ് അബൂബേക്കറിന്റെ മൊഴിയിൽ വ്യക്തത വരുത്താൻ തമിഴ്‌നാട്ടിൽ ഉടനീളം റെയ്ഡ്; രാമനാഥപുരത്തേയും തഞ്ചാവൂരിലേയും കാരയ്ക്കലിലേയും എസ് ഡി പി ഐ-പോപ്പുലർ ഫ്രണ്ട് ഓഫീസിലും എൻ ഐ എ പരിശോധന; തൗഹീദ് ജമായത്തിന്റെ കേന്ദ്രങ്ങൾ എല്ലാം അരിച്ചു പെറുക്കുന്നു; റിയാസും ഐസിസുമായുള്ള ബന്ധത്തിനും കൂടുതൽ തെളിവ്; ലങ്കൻ സ്‌ഫോടനങ്ങളിൽ കേരളത്തിൽ ജാഗ്രത തുടരുന്നു

കറുത്ത ഇസ്റ്ററിന് ദിവസങ്ങൾക്ക് മുമ്പ് കോയമ്പത്തൂരിൽ എത്തിയ അജ്ഞാതൻ ആര്? റിയാസ് അബൂബേക്കറിന്റെ മൊഴിയിൽ വ്യക്തത വരുത്താൻ തമിഴ്‌നാട്ടിൽ ഉടനീളം റെയ്ഡ്; രാമനാഥപുരത്തേയും തഞ്ചാവൂരിലേയും കാരയ്ക്കലിലേയും എസ് ഡി പി ഐ-പോപ്പുലർ ഫ്രണ്ട് ഓഫീസിലും എൻ ഐ എ പരിശോധന; തൗഹീദ് ജമായത്തിന്റെ കേന്ദ്രങ്ങൾ എല്ലാം അരിച്ചു പെറുക്കുന്നു; റിയാസും ഐസിസുമായുള്ള ബന്ധത്തിനും കൂടുതൽ തെളിവ്; ലങ്കൻ സ്‌ഫോടനങ്ങളിൽ കേരളത്തിൽ ജാഗ്രത തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ മൂന്ന് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. തമിഴ്‌നാട്ടിലും തൗഹീദ് ജമായത്തിന് വേരുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ പരിശോധന തുടങ്ങിയത്. കേരളത്തിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരടക്കമാണ് പരിശോധന നടത്തുന്നത്.

തൗഹീദ് ജമാഅത്ത്, എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലാണ് പരിശോധന. രാമനാഥപുരം, തഞ്ചാവൂർ, കാരയ്ക്കൽ എന്നിവടങ്ങളിലാണ് എൻഐഎ തെരച്ചിൽ നടത്തുന്നത്. റിയാസ് അബൂബക്കർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശ്രീലങ്കയിൽ സ്‌ഫോടനം നടത്തിയ ചാവേറുകൾ കേരളത്തിലും തമിഴ്‌നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടർന്ന് കേരളത്തിലും തമിഴ്‌നാട്ടിലും തെരച്ചിൽ ശക്തമാക്കിയിരുന്നു.

ശ്രീലങ്കയിൽ സ്‌ഫോടന പരമ്പര നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഒരജ്ഞാതൻ കോയമ്പത്തൂരുൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ നഗരങ്ങളിലെത്തിയെന്നും എൻഐഎ കണ്ടെത്തിയിരുന്നു. ഇതാരാണെന്നും ഇയാൾ ഏതൊക്കെ വ്യക്തികളുമായി ബന്ധപ്പെട്ടെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. തൗഹീദ് ജമായത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിവിധ സംഘടകളെയും എൻഐഎ നിരീക്ഷിച്ചുവരികയാണ്. തൗഹീദ് ജമായത്തിന്റെ തമിഴ്‌നാട് ഘടകത്തിന് ലങ്കൻ സംഘടനയുമായി ബന്ധമുണ്ട്.

റിയാസ് അബൂബക്കർ ചാവേറാകാൻ തീരുമാനമെടുത്തത് സ്വന്തം താത്പര്യപ്രകാരം എന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. പാലക്കാട് മുതലമട സ്വദേശിയായ റിയാസ് അബൂബക്കറിനെ എൻഐഎ അടക്കമുള്ള ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. തനിക്ക് ചാവേർ ആക്രമണം നടത്താൻ താത്പര്യമുണ്ടായിരുന്നുവെന്നും, എന്നാൽ സഹായങ്ങൾ ലഭിക്കാതാകുകയും സാഹചര്യമുണ്ടാകാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് പദ്ധതികളെല്ലാം ഉപേക്ഷിക്കേണ്ടിവരികയായിരുന്നുവെന്നും റിയാസ് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. കാസർകോട് സ്വദേശികളായ രണ്ടു പേരെയും കൊല്ലം സ്വദേശിയായ മറ്റൊരാളെയും റിയാസിനൊപ്പം എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുമായി ബന്ധങ്ങളുണ്ടായിരുന്നെങ്കിലും, ചാവേർ ആക്രമണത്തിനുള്ള തന്റെ പദ്ധതിയോട് ഇവരാരും സഹകരിക്കാൻ തയ്യാറായിരുന്നില്ലെന്നും റിയാസ് സൂചിപ്പിച്ചിട്ടുണ്ട്.

ടെലഗ്രാം പോലുള്ള മെസേജിങ് ആപ്പുകൾ വഴി ബന്ധം സൂക്ഷിക്കുകയും, കൊച്ചിയിൽ വച്ച് എല്ലാവരും കണ്ടുമുട്ടി പരിചയപ്പെടുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ചില സംഘടനകളിൽ പ്രവർത്തിക്കുന്നവരുമായും റിയാസിന് സൗഹൃദമുണ്ടായിരുന്നു. കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലെത്തിയവരുമായും ഏജന്റുമാരുമായും ബന്ധപ്പെട്ടിരുന്ന റിയാസ്, ചാവേറാക്രമണം നടത്താനുള്ള തന്റെ താൽപര്യവും പദ്ധതിയും ഇവരെ അറിയിച്ചിരുന്നു. മറ്റു മതസ്ഥരുടെ ആഘോഷങ്ങൾ, പുതുവത്സരപ്പാർട്ടികൾ തുടങ്ങിയവ നടക്കുമ്പോൾ ആക്രമണം നടത്താനായിരുന്നു റിയാസിന്റെ പദ്ധതി. ഇതിനുള്ള സന്നദ്ധത റിയാസ് ആവർത്തിച്ച് അറിയിച്ചിരുന്നെങ്കിലും, ആവശ്യമായ സ്ഫോടകവസ്തുക്കളോ പണമോ എത്തിച്ചു നൽകാൻ റിയാസ് ബന്ധപ്പെട്ടിരുന്ന ഏജന്റുമാർ തയ്യാറായിരുന്നില്ല എന്നും ഇതിനെത്തുടർന്നാണ് പദ്ധതികൾ നടപ്പിൽ വരുത്താനാകാതെ പോയതെന്നാണ് റിയാസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി. റിയാസ് സ്വന്തം നിലയ്ക്ക് പദ്ധതികൾ ആവിഷ്‌കരിച്ച് ഐഎസ് ഏജന്റുമാരുമായും മറ്റുള്ളവരുമായും പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ എൻഐഎ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുള്ള കാസർകോട്, കൊല്ലം സ്വദേശികളുമായും റിയാസ് ഇത്തരം പദ്ധതികളെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇവരും സഹകരിച്ചിരുന്നില്ല. പ്രാദേശകമായും സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പിൻവാങ്ങുകയായിരുന്നു റിയാസ് എന്നാണ് ഇപ്പോഴുള്ള വിവരം.

പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കാതായതോടെ ആക്രമണ പദ്ധതികളിൽ നിന്നും പിന്തിരിഞ്ഞ്, വിവാഹിതനായി കുടുംബജീവിതം നയിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി റിയാസ് നടത്തിയിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. വധുവിനെ കണ്ടെത്താനായി പല അനാഥാലയങ്ങളെയും സമീപിച്ച് താത്പര്യമറിയിച്ചിരുന്നെങ്കിലും സ്ഥിരവരുമാനമില്ലാത്തതിനാൽ വിവാഹവും നടന്നിരുന്നില്ല. ധാരാളം വായിച്ചിരുന്ന റിയാസ്, പള്ളികളിൽ ചെന്ന് ഖുർആന്റെ വ്യാഖ്യാനം തെറ്റാണെന്നും മറ്റും സമർത്ഥിച്ച് വാദിച്ചിരുന്നു. ഇക്കാലയളവിൽ സലഫി ആശയങ്ങളിൽ ആകൃഷ്ടനാകുകയും ഹാഷിമിയടക്കമുള്ളവരുടെ പ്രസംഗങ്ങൾ ധാരാളം കാണാനാരംഭിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP