Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ അദ്ധ്യാപിക എന്നും എന്റെയുള്ളിൽ പേടിയും അപകർഷതാ ബോധവും മാത്രമേ ഉണ്ടാക്കിയുള്ളൂ; ഒന്നിലും കൊള്ളാത്തവൻ എന്ന തോന്നലുണ്ടാക്കിയ ഇടമാണ് എനിക്ക് സ്‌കൂൾ! പൊളിറ്റിക്കൽ കറക്ട്‌നസിന് വേണ്ടി വാദിച്ചയാളെ പീഡകനാക്കിയത് ഈ അനുഭവമോ? ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; സൈബർ സഖാവുള്ളത് കണ്ണൂരിലോ?

ആ അദ്ധ്യാപിക എന്നും എന്റെയുള്ളിൽ പേടിയും അപകർഷതാ ബോധവും മാത്രമേ ഉണ്ടാക്കിയുള്ളൂ; ഒന്നിലും കൊള്ളാത്തവൻ എന്ന തോന്നലുണ്ടാക്കിയ ഇടമാണ് എനിക്ക് സ്‌കൂൾ! പൊളിറ്റിക്കൽ കറക്ട്‌നസിന് വേണ്ടി വാദിച്ചയാളെ പീഡകനാക്കിയത് ഈ അനുഭവമോ? ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; സൈബർ സഖാവുള്ളത് കണ്ണൂരിലോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോഷ്യൽ മീഡിയയിൽ പൊളിട്ടിക്കൽ കറക്ട്‌നസിന്റെ ആളായിരുന്നു ശ്രീകാന്ത് വെട്ടിയാർ. ബലാത്സംഗക്കുറ്റത്തിനു പൊലീസ് കേസെടുത്ത യൂട്യൂബറും സിനിമാതാരവുമായ ശ്രീകാന്ത് വെട്ടിയാർ ഇപ്പോഴും ഒളിവിലാണ്. ഇയാൾ സംസ്ഥാനം വിട്ടു പോയിട്ടില്ല. സൈബർ സഖാക്കളിലെ പ്രധാനിയായ ശ്രീകാന്ത് വെട്ടിയാർ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലുണ്ടെന്നാണ് സൂചന. അതിനിടെ വെട്ടിയാറിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കോടതി രഹസ്യമൊഴിയെടുത്തു.

വെട്ടിയാറിനെതിരേ ബലാത്സംഗ പരാതി നൽകിയ കൊല്ലം സ്വദേശിയായ യുവതിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് രേഖപ്പെടുത്തിയത്. അന്വേഷണസംഘം എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണു മൊഴി രേഖപ്പെടുത്തുന്നതിനു ഉത്തരവായത്. സി.ജെ.എം. കോടതിയുടെ നിർദ്ദേശപ്രകാരമാണ് മജിസ്ട്രേറ്റ് കോടതി കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽവച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽവച്ചും ശ്രീകാന്ത് വെട്ടിയാർ തന്നെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. അതിനിടെ ശ്രീകാന്ത് വെട്ടിയാർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി. സ്വർണ്ണ കടത്ത് മാഫിയയുടെ സംരക്ഷണയിലാണ് ശ്രീകാന്ത് കണ്ണൂരിൽ ഒളിവിൽ കഴിയുന്നതെന്നാണ് സൂചന.

ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്‌ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്‌ബുക് പേജിലൂടെ യുവതി നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ ശ്രീകാന്തിന് മുൻകൂർ ജാമ്യം കിട്ടുമോ എന്ന് ശ്രമിക്കുന്നുവെന്നും സൂചനയുണ്ട്. ഡിവൈഎഫ് ഐ ഭാരവാഹിയായിരുന്നു ശ്രീകാന്ത്. ഇടതു പക്ഷത്തും സുഹൃത്തുക്കളുണ്ട്. പ്രോസിക്യൂഷനെ സ്വാധീനിച്ച് ജാമ്യം സംഘടിപ്പിക്കാനാണ് ഒളിവിൽ കഴിയുന്നത്.

അതിജീവിതയുടെ വൈദ്യപരിശോധനയും ഇന്നലെ പൂർത്തിയായി. നിലവിൽ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ഒരു പരാതി മാത്രമാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പരാതി വന്നാൽ അന്വേഷിക്കുമെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതിനിടെ ചെറുപ്പത്തിൽ നേരിട്ടിട്ടുള്ള ജാതീയതെയും വിവേചനത്തെയും കുറിച്ച് തുറന്നു പറഞ്ഞ് ശ്രീകാന്ത് വെട്ടിയാർ നല്കിയ പഴയ അഭിമുഖം വീണ്ടും ചർച്ചകളിൽ എത്തുകയാണ്. ഒന്നിലും കൊള്ളാത്തവൻ എന്ന തോന്നലുണ്ടാക്കിയ ഇടമാണ് തനിക്ക് സ്‌കൂൾ. എന്റെ കഴിവുകളെ പരിപോഷിപ്പിക്കാതെ ബലഹീനതകളെക്കുറിച്ച് മാത്രം ഓർമ്മിച്ച ഒരിടമാണതെന്നും ശ്രീകാന്ത് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ മുമ്പ് പറഞ്ഞിരുന്നു.

ഈ വെളിപ്പെടുത്തലിൽ ഒരു ടീച്ചറെ കുറിച്ച് പറയുന്നുണ്ട്. ആ ടീച്ചറോടുള്ള പകയാണോ ഇപ്പോൾ സ്ത്രീകളോടുള്ള ഈ ക്രൂരതയ്ക്ക് കാരണമെന്ന ചർച്ചയാണ് സജീവമാകുന്നത്.

ശ്രീകാന്തിന്റെ പഴയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ

'മോശമില്ലാതെ പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. പക്ഷെ മറ്റ് പല കുട്ടികളെപ്പോലെ അദ്ധ്യാപകരുടെ ലവബിൾ ചൈൽഡ് ആയിരുന്നില്ല ഞാൻ. നല്ല കുട്ടിയാകാനും പഠിക്കാനും താൽപ്പര്യം ശ്രമിച്ചാലും ടീച്ചർ താൽപ്പര്യം കാണിച്ചിരുന്നില്ല. അത് മാത്രമല്ല കിട്ടിയ അവസരങ്ങളിലെല്ലാം അവർ ഒന്നിനും കൊള്ളാത്തവനെന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്തുകൊണ്ടാണ് അവർ ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് അതിൽ ജാതീയത എന്ന വലിയ ഘടകമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്.
വലിയ ജന്മികുടുംബത്തിലാണ് ടീച്ചർ ജനിച്ചത്.

ഒരു ദിവസം ക്ലാസിൽ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ ടീച്ചർ എന്നെ വഴക്കുപറഞ്ഞു. എന്നാൽ നമ്മുടെ കൂട്ടത്തിലെ ആരെങ്കിലും ഇതുപോലെ ഹോം വർക്ക് ചെയ്യാതെ വന്നിട്ടുണ്ടോ എന്ന ടീച്ചറുടെ ചോദ്യം എന്നെ് പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തും പോലെയാണ് എനിക്ക് തോന്നിയത്. അന്നാണ് ടീച്ചറുടെ ഉള്ളിലെ ജാതീയതയുടെ കാഠിന്യം ഞാൻ ഉൾപ്പെടെ പലരും തിരിച്ചറിഞ്ഞത്. അവരോട് എനിക്കിപ്പോഴും ക്ഷമിക്കാൻ സാധിച്ചിട്ടില്ല.

പിന്നീടങ്ങോട്ട് ടീച്ചറെ കാണുമ്പോൾ എന്റെ വിശ്വാസമത്രയും ചോർന്നൊലിച്ച് പോകും. ഓരോ ദിവസവും സ്‌കൂളിൽ എത്തുമ്പോൾ ടീച്ചർ വന്നിട്ടുണ്ടോ എന്നാണ് എന്റെ കണ്ണുകൾ തിരഞ്ഞിരുന്നത്. വന്നെന്ന് അറിഞ്ഞാൽ ഞാൻ ആകെ ഡൗൺ ആകും. എത്ര നന്നായി പഠിച്ചുകൊണ്ടു വന്നാലും എന്നോടൊരിക്കൽ പോലും ടീച്ചർ മതിപ്പോടെ പെരുമാറിയിട്ടില്ല. ഒരിക്കൽ കവിത ചൊല്ലി ടീച്ചറെ ഇംപ്രസ് ചെയ്യാമെന്ന് കുരുതി കുത്തിയിരുന്നു കവിത പഠിച്ചുപോയി.

എന്നാൽ ഇവനൊക്കെയാണോ പാടാൻ വരുന്നതെന്നാണ് ടീച്ചർ ചോദിച്ചത്. ആ ഒരു ഒറ്റ ചോദ്യത്തിൽ പഠിച്ചത് പോലും ഞാൻ മറന്നു പോയി. ആ അദ്ധ്യാപിക എന്നും എന്റെയുള്ളിൽ പേടിയും അപകർഷതാ ബോധവും മാത്രമേ ഉണ്ടാക്കിയുള്ളൂ. ഒന്നിലും കൊള്ളാത്തവൻ എന്ന തോന്നലുണ്ടാക്കിയ ഇടമാണ് എനിക്ക് സ്‌കൂൾ. എന്റെ കഴിവുകളെ പരിപോഷിപ്പിക്കാതെ ബലഹീനതകളെക്കുറിച്ച് മാത്രം ഓർമ്മിച്ച ഒരിടം'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP